• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൂജപ്പരയിൽ ജയിൽ ചാടി മരത്തിൽ കയറിയ പ്രതിയെ ‘ വീഴ്ത്തി ’ ; വലയിൽ കുരുങ്ങി

by Web Desk 04 - News Kerala 24
July 12, 2022 : 6:48 pm
in Kerala, News
Reading Time: 1 min read
0
A A
0
പൂജപ്പരയിൽ ജയിൽ ചാടി മരത്തിൽ കയറിയ പ്രതിയെ ‘ വീഴ്ത്തി ’ ; വലയിൽ കുരുങ്ങി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കൊലക്കേസ് പ്രതി ഒടുവിൽ ‘വലയിൽ’. പൊലീസ് ഉദ്യോഗസ്ഥരുടെ അനുനയ ശ്രമങ്ങൾക്കൊടുവിൽ ഇയാൾ താഴേക്ക് ചാടുകയായിരുന്നു. മരത്തിനു ചുവട്ടിൽ അഗ്നിശമന സേനാംഗങ്ങൾ വിരിച്ച വലയിലേക്കാണ് ഇയാൾ വീണത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.

ജീവപര്യന്തം തടവുകാരനായ കൊലക്കേസ് പ്രതി കോട്ടയം സ്വദേശി സുഭാഷാണ് ജയിൽ വളപ്പിലെ ചുറ്റു മതിൽ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളിൽ കയറിയത്. ജയിൽ ഓഫിസിൽ ഹാജരാക്കിയശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാൾ ഓടിയത്. മതിൽ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെൽട്ടർഹോം വളപ്പിലെ മരത്തിൽ കയറുകയായിരുന്നു.

ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബത്തെ കാണണമെന്നായിരുന്നു ആവശ്യം. അപകടം ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്സ് മരത്തിനു ചുറ്റും വലവിരിച്ചു. ഒടുവിൽ ഇയാൾ താഴേക്കു ചാടുകയായിരുന്നു.

നെട്ടുകാൽത്തേരി ജയിലിലായിരുന്ന ഇയാളെ കുറച്ചു നാൾ മുൻപാണ് സെൻട്രൽ ജയിലിലേക്കെത്തിച്ചത്. ജയില്‍ മോചിതനാകണമെന്നതായിരുന്നു ഇയാളുടെ പ്രധാന ആവശ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജഡ്ജിയെ നേരിൽ കാണണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചെറിയ മരമാണെങ്കിലും ഉയരമുള്ളതിനാൽ ഉദ്യോഗസ്ഥർ ഏറെ നേരം അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചു. ഇടയ്ക്ക് മഴ പെയ്തത് രക്ഷാപ്രവർത്തനത്തിനു തടസമായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പിണറായിക്ക് മദനിയുടെ കൂടെ വേദി പങ്കിടാമെങ്കിൽ…’: വിവാദത്തിൽ ഹരീഷ് പേരടി

Next Post

ഹൗസ് സർജൻമാർക്ക് വിശ്രമസമയം അനുവദിക്കണം : മനുഷ്യാവകാശ കമ്മിഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൗസ് സർജൻമാർക്ക് വിശ്രമസമയം അനുവദിക്കണം : മനുഷ്യാവകാശ കമ്മിഷൻ

ഹൗസ് സർജൻമാർക്ക് വിശ്രമസമയം അനുവദിക്കണം : മനുഷ്യാവകാശ കമ്മിഷൻ

വനിതാ കായികതാരത്തെ അപമാനിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്‌തു

വനിതാ കായികതാരത്തെ അപമാനിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്‌തു

വയനാട്ടില്‍ വ്യാപാരി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട്ടില്‍ വ്യാപാരി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

യുഎഇയില്‍ 1,552 പേര്‍ക്ക് കൂടി കൊവിഡ്; പുതിയ മരണങ്ങളില്ല

യുഎഇയില്‍ 1,552 പേര്‍ക്ക് കൂടി കൊവിഡ്; പുതിയ മരണങ്ങളില്ല

ഒന്നാം സമ്മാനം 10 കോടി ; ടിക്കറ്റ് വില 250 , മൺസൂൺ ബമ്പർ നറുക്കെടുപ്പ് 17ന്

ഒന്നാം സമ്മാനം 10 കോടി ; ടിക്കറ്റ് വില 250 , മൺസൂൺ ബമ്പർ നറുക്കെടുപ്പ് 17ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021