അമരാവതി : തിരുമല തിരുപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അന്തരിച്ച താരം ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍. ഞായറാഴ്ചയാണ് താരം ക്ഷേത്രദര്‍ശനം നടത്തിയത്. കഴിഞ്ഞ മാസം ജാന്‍വി തന്റെ സുഹൃത്തായ സാറാ അലി ഖാനൊപ്പം കേദര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തിരുമല തിരുപതി ക്ഷേത്രത്തിലെ ‘ബ്രേക്ക് ദര്ശന്’ പ്രയോജനപ്പെടുത്തിയ വിഐപികളില്‍ ഒരാളാണ് ജാന്‍വി കപൂര്‍.ഹാഫ് സാരിയും ആഭരണങ്ങളും ധരിച്ചാണ് ആകര്‍ഷണീയമായ വേഷത്തിലാണ് ജാന്‍വി ക്ഷേത്രത്തിലെത്തിയത്.
സുഹൃത്തിനൊപ്പമെത്തിയ ജാന്‍വി രംഗനായകുലു മണ്ഡപത്തിലെത്തി പൂജാരിയില്‍ നിന്ന് പ്രസാദവും അനുഗ്രഹവും സ്വീകരിച്ചു.ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്ക് ലോകമെമ്പാടുമുള്ള ഭക്തരാണ് ദര്‍ശനത്തിനെത്തുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമെന്ന ഖ്യാതി തിരുമല തിരുപ്പതി ക്ഷേത്രത്തിനാണ്.