• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ജപ്പാനില്‍ ഭരണഘടന വിരുദ്ധം തന്നെയെന്ന് കോടതി

by Web Desk 04 - News Kerala 24
June 20, 2022 : 6:40 pm
in News, World
Reading Time: 1 min read
0
A A
0
സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ജപ്പാനില്‍ ഭരണഘടന വിരുദ്ധം തന്നെയെന്ന് കോടതി

ടോക്യോ: ജപ്പാനില്‍ നിലവിലുള്ള സ്വവര്‍ഗ്ഗ വിവാഹ നിരോധനം ഭരണഘടന വിരുദ്ധമല്ലെന്ന് കോടതി. ഒസാക്ക ഡിസ്ട്രിക്ട് കോര്‍ട്ടാണ് സ്വവര്‍ഗ്ഗ അനുരാഗികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇങ്ങനെയൊരു റൂളിംഗ് നടത്തിയത്. ജപ്പാനിലെ സ്വവര്‍ഗ്ഗ അനുരാഗികളുടെ കൂട്ടായ്മയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ കോടതി ഉത്തരവ്.

സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണ് എന്ന് 2021 മാര്‍ച്ചില്‍ ജപ്പാനിലെ സപ്പോറോയിലെ കോടതി റൂളിംഗ് നല്‍കിയിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് ഒസാക കോടതിയുടെ വിധി. ജി7 രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാന്‍. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമല്ല എന്നാണ് ഒസാക്ക കോടതി നിരീക്ഷിച്ചത്.

മൂന്ന് സ്വവര്‍ഗ പങ്കാളികളാണ് ഒസാക്ക കോടതിയില്‍ സ്വവര്‍ഗ്ഗ വിവാഹം ഭരണഘടന വിധേയമാക്കാന്‍ വാദിച്ച് ഹര്‍ജി നല്‍‍കിയത്. രാജ്യത്ത് സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ വാദിച്ചത്. ഒപ്പം നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (7414 ഡോളര്‍) ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോടതി വിധിച്ചത്. എന്നാല്‍ കോടതി വിധിയെ വളരെ നിരാശയോടെയാണ് ഹര്‍ജിക്കാര്‍ കേട്ടത്. ഭീകരമായ വിധിയെന്നാണ് കോടതിക്ക് പുറത്ത് ഒരു ഹര്‍ജിക്കാരന്‍ പറഞ്ഞത്. അതേ സമയം അവിശ്വസനീയം എന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വിധിയോട് പ്രതികരിച്ചത്.

ജപ്പാനീസ് ഭരണഘടനയില്‍ വിവാഹത്തെ നിര്‍വചിക്കുന്നതാണ് സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ അവിടെ ഭരണഘടന വിരുദ്ധമാകാന്‍ കാരണം. ഇത് മാറ്റാന്‍ വളരെക്കാലമായി എല്‍ജിബിടിക്യൂ കമ്യൂണിറ്റി ജപ്പാനീസ് സര്‍ക്കാറിന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അടുത്തിടെ ജപ്പാനില്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിക്കുന്ന തരത്തിലാണ് പൊതുജന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നാല് വർഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റ്’, അഗ്നിപഥ് പിൻവലിക്കണം: മക്കൾ നീതി മയ്യം

Next Post

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു ; ഭക്ഷണമെത്തിയപ്പോള്‍ കിട്ടിയത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു ; ഭക്ഷണമെത്തിയപ്പോള്‍ കിട്ടിയത്

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു ; ഭക്ഷണമെത്തിയപ്പോള്‍ കിട്ടിയത്

സോണിയാ ഗാന്ധി ആശുപത്രി വിട്ടു , വീട്ടിൽ വിശ്രമം തുടരും

സോണിയാ ഗാന്ധി ആശുപത്രി വിട്ടു , വീട്ടിൽ വിശ്രമം തുടരും

തൃശ്ശൂരിൽ എംഡിഎംഎയുമായി യുവതി അടക്കം മൂന്നു പേർ അറസ്റ്റിൽ

തൃശ്ശൂരിൽ എംഡിഎംഎയുമായി യുവതി അടക്കം മൂന്നു പേർ അറസ്റ്റിൽ

സീറ്റില്ല, കൈക്കുഞ്ഞുമായി മെട്രോയിൽ നിലത്തിരിക്കുന്ന അമ്മ ; വീഡിയോ പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

സീറ്റില്ല, കൈക്കുഞ്ഞുമായി മെട്രോയിൽ നിലത്തിരിക്കുന്ന അമ്മ ; വീഡിയോ പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി , രക്ഷാപ്രവർത്തനം തുടരുന്നു

കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ ഒടുവിൽ രക്ഷപ്പെടുത്തി !

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021