തിരുവനന്തപുരം: ജവാന് മദ്യത്തിന്റെ കുപ്പിയില്‍ അളവ് കുറഞ്ഞുവെന്ന് കണ്ടെത്തിയതിനാല്‍ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു. നിര്‍മാതാക്കളായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്സിനെതിരേയാണ് കേസ്. കഴിഞ്ഞ ദിവസം തിരുവല്ലയിലെ പ്ലാന്റില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.