• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വന്‍ കഞ്ചാവ് വേട്ടയുമായി ‘കെമു’; മൂന്ന് നഗരങ്ങളില്‍ നിന്നായി അഞ്ച് പേര്‍ പിടിയില്‍

by Web Desk 04 - News Kerala 24
December 15, 2023 : 6:10 am
in Kerala, News
Reading Time: 1 min read
0
A A
0
വന്‍ കഞ്ചാവ് വേട്ടയുമായി ‘കെമു’; മൂന്ന് നഗരങ്ങളില്‍ നിന്നായി അഞ്ച് പേര്‍ പിടിയില്‍

തിരുവനന്തപുരം: സ്പെഷ്യല്‍ ഡ്രൈവ് പരിശോധനയില്‍ തിരുവനന്തപുരത്തും, എറണാകുളത്തും, പാലക്കാടും കഞ്ചാവുമായി യുവാക്കളെ പിടിയിലായതായി എക്‌സൈസ്. തിരുവനന്തപുരത്ത് കാരോട് ബൈപ്പാസില്‍ ഒരു കിലോയിലധികം കഞ്ചാവുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ശരത്തിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (KEMU) നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ശ്യാംകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ശങ്കര്‍, എം വിശാഖ്, കെ.ആര്‍.രജിത്ത്, ഹരിപ്രസാദ്, അനീഷ്.വി.ജെ, സുജിത്ത് വിഎസ് എന്നിവര്‍ പങ്കെടുത്തതായി എക്‌സൈസ് അറിയിച്ചു.

എറണാകുളം നോര്‍ത്ത് പറവൂരില്‍ 1.54 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയിലായി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ദേവസിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പറവൂര്‍ സ്വദേശികളായ നിധിന്‍, മനോജ് എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മനോജിന്റെ മകനാണ് ഒന്നാം പ്രതിയായ നിധിന്‍. മനോജിനെ സ്‌പോട്ടില്‍ വച്ചും നിധിനെ പിന്നീട് നടന്ന തിരച്ചിലിലും അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തെന്ന് എക്‌സൈസ് അറിയിച്ചു.

പാലക്കാട് മണ്ണാര്‍ക്കാട് എക്‌സൈസ്, സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.85 കിലോഗ്രാം കഞ്ചാവ് പിടികൂടി ഷനൂബ് എന്നയാളെ അറസ്റ്റ് ചെയ്തു. എക്‌സൈസ് സംഘത്തെ കണ്ട് സ്‌കൂട്ടറില്‍ നിന്നും ഇറങ്ങി ഓടിയ ഷാനവാസ് എന്നയാളെയും പ്രതിയായി കേസില്‍ ചേര്‍ത്തിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബി ആദര്‍ശ്, പാലക്കാട് ഐ.ബി ഇന്‍സ്‌പെക്ടര്‍ നൗഫല്‍.എന്‍, പാലക്കാട് ഐബിയിലെ പ്രിവന്റിവ് ഓഫിസര്‍മാരായ ആര്‍എസ് സുരേഷ്, ഓസ്റ്റിന്‍ കെ ജെ, വിശ്വകുമാര്‍ ടി ആര്‍, സുനില്‍കുമാര്‍ വി ആര്‍, പ്രസാദ് കെ, മണ്ണാര്‍ക്കാട് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ വിനോദ് എം.പി, ഷണ്മുഖന്‍ കെവി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉദയന്‍ ആര്‍, ശ്രീജേഷ് ടി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തതായി എക്‌സൈസ് അറിയിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ നൽകിയ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

Next Post

തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മുഖാമുഖം നിരന്ന് 30 ​ഗജവീരന്മാർ, തെക്കേനടയിൽ വർണ്ണക്കാഴ്ചയൊരുക്കി കുടമാറ്റം; തേക്കിൻകാട് നിറഞ്ഞ് ജനസാ​ഗരം

തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം

20 ലക്ഷം രൂപ കവർന്ന യുവാക്കൾ പിടിയിൽ

20 ലക്ഷം രൂപ കവർന്ന യുവാക്കൾ പിടിയിൽ

മദ്യക്കുപ്പി തുമ്പായി, റിട്ട. ഉദ്യോ​ഗസ്ഥന്റെ കൊലക്കേസിൽ പ്രതി പിടിയിൽ

മദ്യക്കുപ്പി തുമ്പായി, റിട്ട. ഉദ്യോ​ഗസ്ഥന്റെ കൊലക്കേസിൽ പ്രതി പിടിയിൽ

പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു, നിഷേധിച്ചപ്പോൾ ഹെൽമറ്റുപയോ​ഗിച്ച് ക്രൂരമർദ്ദനം, ആലപ്പുഴയിൽ 24കാരൻ പിടിയിൽ

പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു, നിഷേധിച്ചപ്പോൾ ഹെൽമറ്റുപയോ​ഗിച്ച് ക്രൂരമർദ്ദനം, ആലപ്പുഴയിൽ 24കാരൻ പിടിയിൽ

കല്ലേറില്‍ ചില്ല് തകര്‍ന്ന് ഭോപ്പാല്‍ ദില്ലി വന്ദേഭാരത്

ശബരിമല സ്പെഷ്യൽ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്; ചെന്നൈയിൽ നിന്ന് പുറപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021