• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്വട്ടേഷൻ മാഫിയ വ്യക്തിഹത്യ നടത്തുന്നത് നല്ല ലക്ഷണം: ഡിവൈഎഫ്ഐക്കൊപ്പം ജയരാജൻ

by Web Desk 04 - News Kerala 24
April 26, 2022 : 3:58 pm
0
A A
0
ക്വട്ടേഷൻ മാഫിയ വ്യക്തിഹത്യ നടത്തുന്നത് നല്ല ലക്ഷണം: ഡിവൈഎഫ്ഐക്കൊപ്പം ജയരാജൻ

‌കണ്ണൂർ: ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയും തമ്മിലുള്ള പോരിൽ ഡിവൈഎഫ്‍ഐയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ക്വട്ടേഷൻ മാഫിയ സംഘം യുവജന നേതാക്കൾക്ക് എതിരായി എന്തെങ്കിലും വ്യക്തിഹത്യ നടത്തുന്ന സോഷ്യൽ മീഡിയ ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ, യുവജന പ്രസ്ഥാനത്തിന്റെ പോക്ക് ശരിയായ പാതയിലാണെന്നാണ് അതിന് അർഥമെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു. പാർട്ടി ക്വട്ടേഷൻ സംഘത്തിന് എതിരാണെന്നും മുതിർന്ന നേതാവ് പി. ജയരാജനും പാർട്ടിയുടെ ഇതേ നിലപാടു തന്നെയാണ് ഉള്ളതെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.

‘‘ക്വട്ടേഷൻ മാഫിയ സംഘങ്ങളിൽനിന്ന് ആരും നീതി പ്രതീക്ഷിക്കുന്നില്ല. കാഞ്ഞിരക്കുരുവിൽനിന്ന് ആരും മധുരം പ്രതീക്ഷിക്കില്ലല്ലോ. ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി.ജയരാജനും. എന്നിട്ടും ഇവരൊക്കെ പി.ജയരാജനെ പുകഴ്ത്തുന്നുണ്ടെങ്കിൽ ഇവരുടെ മനോനിലയാണു പരിശോധിക്കേണ്ടത്. ഇവർക്ക് എന്തോ അപകടം പറ്റിയിട്ടുണ്ട്. രാഷ്ട്രീയമായി തള്ളിപ്പറഞ്ഞിട്ടും അവർ സ്വന്തം നിലയിൽ വാഴ്ത്തുകയാണ്’ – ജയരാജൻ പറഞ്ഞു. ഇതിനിടെ, ഒരു വ്യക്തിക്കു നേരെ താൻ ഉന്നയിച്ച് ആരോപണം സംഘടന ഏറ്റെടുത്ത് അവർക്കെതിരെ ആക്കിയതാണെന്ന് അർജുൻ ആയങ്കി ആരോപിച്ചു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വ്യക്തിക്കെതിരായ ആരോപണം സംഘടന ഏറ്റെടുത്തതാണെന്ന് അർജുൻ ആയങ്കി വിശദീകരിച്ചത്. തന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതാണെന്നും അർജുൻ ആരോപിച്ചു.

‘‘ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം. ഒരു വ്യക്തിക്ക് നേരെയുള്ള ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല. മനഃപൂർവ്വം എന്നെ ഇതിലേക്ക് വലിച്ചിഴച്ചതും. ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത്, ആക്ഷേപിക്കുന്നത് ശരിയാണോ? അയാൾക്ക് ജീവിതസാഹചര്യം മാറ്റിയെടുക്കാനുള്ള സാമൂഹിക സാധ്യതകളെ തച്ചുടച്ച് അയാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ?’ – അർജുൻ ആയങ്കി ചോദിച്ചു.

‘‘ഒരു കേസിൽപ്പെട്ട് ജയിലിലേക്കു പോവുന്നതിനു മുൻപേ ഈ പാർട്ടിയോ സംഘടനയോ ആയിട്ട് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞുവച്ചിട്ടു പോയ ആളാണ് ഞാൻ. അതിനുശേഷം ദാ, ഈ സമയം വരെ രാഷ്ട്രീയ പോസ്റ്റുകൾ ഇവിടെയുണ്ടായിട്ടില്ല. മൂന്നു രൂപയുടെ മെംബർഷിപ്പ് പോലുമില്ല. ഇത് അനാവശ്യ വിവാദമാണ്. ഊതിവീർപ്പിച്ചത് ചില തൽപരകക്ഷികളാണ്. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല. ആരോപണം ഉന്നയിച്ചയാൾ ഞാനല്ലെങ്കിലും ആരോപണം നേരിട്ട് ഇരവാദം പറയുന്ന, ആദർശധീരനെന്ന് വാഴ്ത്തിപ്പാടുന്നവർക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരുമെന്ന് മാത്രം അടിവരയിട്ട് ആത്മവിശ്വാസത്തോടെ പറയുന്നു. ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം’ – അർജുൻ ആയങ്കി കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനുവാദമില്ലാതെ സമൂസ എടുത്തയാളെ കൊലപ്പെടുത്തിയ കേസിൽ കടയുടമയും മകനും അറസ്റ്റിൽ

Next Post

‘ഞാൻ തുടരണമെങ്കിൽ ഒരു വഴി കണ്ടെത്തൂ’: കോൺഗ്രസിനോട് ഹാർദിക് പട്ടേല്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ഞാൻ തുടരണമെങ്കിൽ ഒരു വഴി കണ്ടെത്തൂ’: കോൺഗ്രസിനോട് ഹാർദിക് പട്ടേല്‍

‘ഞാൻ തുടരണമെങ്കിൽ ഒരു വഴി കണ്ടെത്തൂ’: കോൺഗ്രസിനോട് ഹാർദിക് പട്ടേല്‍

മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളി; ബന്ധുക്കൾ അറസ്റ്റിൽ

മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളി; ബന്ധുക്കൾ അറസ്റ്റിൽ

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല ; പാർട്ടി ക്ഷണം തള്ളി

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല ; പാർട്ടി ക്ഷണം തള്ളി

കുട്ടികൾക്കായി 3 വാക്സീനുകൾക്ക് അടിയന്തര ഉപയോ​ഗാനുമതി ; കൊവാക്സീൻ, കോർബോവാക്സ്, സൈക്കോവ് ഡി എന്നിവ നൽകാം

കുട്ടികൾക്കായി 3 വാക്സീനുകൾക്ക് അടിയന്തര ഉപയോ​ഗാനുമതി ; കൊവാക്സീൻ, കോർബോവാക്സ്, സൈക്കോവ് ഡി എന്നിവ നൽകാം

സ്ത്രീ ശക്തി SS- 310 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 310 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In