• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല ; പാർട്ടി ക്ഷണം തള്ളി

by Web Desk 04 - News Kerala 24
April 26, 2022 : 4:53 pm
in India, News
Reading Time: 1 min read
0
A A
0
പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല ; പാർട്ടി ക്ഷണം തള്ളി

ന്യൂഡൽഹി : തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല. പാർട്ടിയിൽ ചേരണമെന്ന നിർദേശം പ്രശാന്ത് കിഷോർ തള്ളിയെന്നു കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. നൽകിയ നിർദേശങ്ങൾക്കു പ്രശാന്തിന് നന്ദി പറയുന്നുവെന്നും  രൺദീപ് സിങ് സുർജേവാല പറഞ്ഞു. കിഷോറിന്റെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള നിർണായക യോഗത്തിൽ നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യം ഇല്ലാതായതോടെ പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശം ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനം സോണിയ ഗാന്ധിക്കു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പിൻമാറ്റം.

പ്രിയങ്ക ഗാന്ധിയും അംബികാ സോണിയും കിഷോറിന്റെ വരവിനെ അനുകൂലിച്ചപ്പോൾ, മുതിർന്ന നേതാക്കളായ ദിഗ്‍വിജയ് സിങ്, മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല, ജയറാം രമേശ് എന്നിവർ എതിർത്തു. എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും പ്രശാന്ത് വരുന്നതിന്റെ നേട്ടവും കോട്ടവും അവതരിപ്പിച്ചു. കോൺഗ്രസിൽ കിഷോറിന് പൂർണ സ്വാതന്ത്ര്യം നൽകി ഇഷ്ടാനുസരണം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നതു ഗുണം ചെയ്യില്ലെന്ന അഭിപ്രായവും സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ഉയർന്നു. പൂർണ സ്വാതന്ത്ര്യം നൽകി ഇഷ്ടാനുസരണം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നത് ഉചിതമാകില്ലെന്ന മുതിർന്ന നേതാക്കളുടെ നിലപാടാണ് പ്രശാന്ത് കിഷോറിന്റെ പിൻമാറ്റത്തിനു കാരണമെന്നാണ് വിലയിരുത്തൽ

കോൺഗ്രസിനു പുതിയ തുടക്കം നൽകാനുള്ള പദ്ധതിയുമായി 2021 മുതൽ ഹൈക്കമാൻഡിനു മുന്നിൽ പ്രശാന്ത് കിഷോറുണ്ട്. അഭിപ്രായ ഐക്യമില്ലാതെ ചർച്ച നീളുന്നതിനിടയിലും പല സംസ്ഥാനങ്ങളിൽ പല പാർട്ടികളുമായി കൈകോർക്കുന്നതാണ് കിഷോറിന്റെ ഏറ്റവും വലിയ പോരായ്മയായി നേതാക്കൾ പറയുന്നത്.എൻസിപി, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ് തുടങ്ങിയവയുടെ ഉപദേശക റോളിലെത്തുക മാത്രമല്ല കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്ന നടപടികളുമുണ്ടായി. 2025 ലെ ബിഹാർ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു സ്വന്തം നിലയിലുള്ള രാഷ്ട്രീയപരിപാടികളും പ്രശാന്ത് മുന്നോട്ടുവച്ചിരുന്നു. പ്രശാന്ത് കിഷോറിന്റെ കൂടി ആശീർവാദമുള്ള ‘ഐ–പാക്ക്’ തെലങ്കാനയിൽ ടിആർഎസുമായി കൈകോർത്തിരിക്കെ, അദ്ദേഹവുമായി ചർച്ച തുടരുന്നതിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം നീരസം അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളി; ബന്ധുക്കൾ അറസ്റ്റിൽ

Next Post

കുട്ടികൾക്കായി 3 വാക്സീനുകൾക്ക് അടിയന്തര ഉപയോ​ഗാനുമതി ; കൊവാക്സീൻ, കോർബോവാക്സ്, സൈക്കോവ് ഡി എന്നിവ നൽകാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികൾക്കായി 3 വാക്സീനുകൾക്ക് അടിയന്തര ഉപയോ​ഗാനുമതി ; കൊവാക്സീൻ, കോർബോവാക്സ്, സൈക്കോവ് ഡി എന്നിവ നൽകാം

കുട്ടികൾക്കായി 3 വാക്സീനുകൾക്ക് അടിയന്തര ഉപയോ​ഗാനുമതി ; കൊവാക്സീൻ, കോർബോവാക്സ്, സൈക്കോവ് ഡി എന്നിവ നൽകാം

സ്ത്രീ ശക്തി SS- 310 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 310 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

കുട്ടികളിൽ മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി

കുട്ടികളിൽ മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി

ഐപിഎല്‍ ; മാജിക് 150 തികയ്ക്കാന്‍ സഞ്ജു സാംസണും ആർ അശ്വിനും

ഐപിഎല്‍ ; മാജിക് 150 തികയ്ക്കാന്‍ സഞ്ജു സാംസണും ആർ അശ്വിനും

ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ് ; 1.87 കോടി രൂപ നികുതി അടയ്ക്കണം

ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ് ; 1.87 കോടി രൂപ നികുതി അടയ്ക്കണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021