ഇടുക്കി: ഇടുക്കിയില്‍ റോഡ് നിര്‍മാണത്തിനായി എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്ര കൈയും ബ്രേക്കറും മോഷ്ടാക്കള്‍ കടത്തി. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം . 15.5 ലക്ഷം രൂപയുടെ യന്ത്ര ഉപകരണങ്ങളാണ് മോഷ്ടാക്കള്‍ കടത്തിയത്. ഉടുമ്പന്‍ചോല പൊന്നാങ്കാണി റോഡിന്റെ നിര്‍മാണത്തിന് എത്തിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പാറ പൊട്ടിച്ച് മാറ്റാന്‍ ഉപയോഗിക്കുന്ന ബ്രേക്കറിന് 15 ലക്ഷം രൂപയും യന്ത്രക്കൈക്ക് അര ലക്ഷം രൂപയുമാണ് വിലയെന്നു റോഡിന്റെ കരാറുകാരന് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കരാറുകാരന്റെ പരാതിയില്‍ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. വന്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. 700 കിലോ ഭാരമുള്ളതാണ് പാറപൊട്ടിക്കുന്ന ബ്രേക്കര്‍. അഞ്ചിലധികം പേര് ചേര്‍ന്നാല്‍ മാത്രമേ ബ്രേക്കര്‍ എടുത്ത് ഉയര്‍ത്തി മറ്റൊരു വാഹനത്തില്‍ കയറ്റാന്‍ കഴിയൂ. ലോറിയിലാണ് മോഷണ വസ്തുക്കള്‍ കടത്തിയതെന്നാണ് സൂചന. പ്രദേശത്തെ ഏലം സ്റ്റോറിലെ അടുപ്പും മോഷണം പോയിട്ടുണ്ട്.