തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ എൽഡിഎഫ് നേതാക്കൾ അതിജീവിതയെ അപമാനിച്ചുവെന്നാരോപിച്ചു രാജ്യസഭാംഗം ജെബി മേത്തർ സംസ്ഥാന വനിതാ കമ്മിഷനു പരാതി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ആന്റണി രാജു, എം.എം.മണി എംഎൽഎ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണു പരാതി.സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇവർ നടത്തിയതെന്നും അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിച്ചത് അവഹേളനമാണെന്നും പരാതിയിൽ പറയുന്നു.