ചെന്നൈ: പെരിയാറിന്‍റെ ഓർമകൾ ഉള്ളിടത്തോളം നരേന്ദ്ര മോദിക്കോ ആർഎസ്എസിനോ തെക്കേ ഇന്ത്യയിൽ കടക്കാനാകില്ലെന്ന് ജിഗ്നേഷ് മേവാനി.ചെന്നൈയില്‍ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. രാജ്യം വലിയ പ്രതിസന്ധിയെ നേരിടുന്നു. രാജ്യത്തിന്‍റെ മതേതര സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഇഡിയും സിബിഐയും അടക്കം എല്ലായിടവും ആർഎസ്എസ് സ്വാധീനത്തിലാണ്.രാഷ്ട്രീയ എതിരാളികളെ നേരിടാൻ സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേറ്റുകൾക്ക് കോടികളുടെ നികുതിയിളവ് കൊടുക്കുന്നു.അംബാനിയടക്കം അതിസമ്പന്നർക്ക് മാത്രമാണ് മോദിയുടെ നല്ല ദിവസങ്ങൾ കിട്ടിയത്.രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങളിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്നത് മുസ്ലീങ്ങളാണ്.കേരളത്തിലെ മുസ്ലീം ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തിയതിൽ മുസ്ലീം ലീഗിന് പങ്കുണ്ട്
രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിൽ ഇതല്ല നിലയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീംലീഗ് രൂപീകരണത്തിന്റെ 75 ആംവാർഷികാഘോലോഷങ്ങള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ് . .കലൈവാണർ അരംഗത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എഴുപത്തി അഞ്ച് വർഷം കൊണ്ട് മുസ്ലീം ലീഗ് രാജ്യത്തിന്‍റെ മതേതരചേരിയിലെ നിർണായക ശക്തിയായി മാറിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ ഇടത് പാർട്ടികൾകേരളത്തിൽ മാത്രമായി ചുരുങ്ങി.മതനിരപേക്ഷ കക്ഷികളുമായി രാജ്യമെമ്പാടുമുള്ള സഖ്യങ്ങൾക്ക് ഒപ്പം മുസ്ലീം ലീഗ് നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ എടുക്കേണ്ട നിലപാടുകൾ പ്രതിനിധി സമ്മേളനത്തിൽ ചർച്ചയാകും. നാളെ രാവിലെ ഒൻപത് മണിയ്ക്ക് 75 വർഷം മുമ്പ് ലീഗ് രൂപീകരണം നടന്ന രാജാജി ഹാളിൽ അന്നത്തെ യോഗത്തിന്‍റെ പുനരാവിഷ്കാരം സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് പ്രതിനിധികൾ പ്രതിഞ്ജയെടുക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ കേരളത്തിൽ നിന്ന് 20000 പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.