ചെന്നൈ ∙ വിദേശ ജോലി വാഗ്ദാനം ചെയ്ത് ചെന്നൈയിൽ വൻ തട്ടിപ്പ്. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിനിരയായി. ഒരാളിൽനിന്ന് ഒന്നരലക്ഷം രൂപവരെ സംഘം വാങ്ങിയെന്ന് പരാതിക്കാർ പറയുന്നു. നബോസ് മറീന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.
മലേഷ്യ, തായ്ലന്ഡ്, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. വ്യാജ ഓഫര്‍ ലെറ്ററും വ്യാജ വീസയും ടിക്കറ്റും നൽകി പണം വാങ്ങിയ ശേഷം നടത്തിപ്പുകാർ മുങ്ങുകയായിരുന്നു.
ലഭിച്ച വീസയും വിമാന ടിക്കറ്റും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ആളുകൾ ടി നഗറിലുള്ള ഓഫിസിലേക്ക് എത്തി. എന്നാൽ ഓഫിസ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഫോൺ വിളിച്ചാൽ ആരും എടുക്കാതെയായി. ഇതോടെയാണ് ഉദ്യോഗാർഥികൾ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകാൻ ഒരുങ്ങിയത്. കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.