• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജോബി മാത്യുവിന്റെ മരണം കൊലപാതകം; പത്തനംതിട്ടയിലെ തടി വ്യാപാരി അറസ്റ്റിൽ

by Web Desk 04 - News Kerala 24
June 21, 2024 : 3:00 pm
in Kerala, News
0
A A
0
ജോബി മാത്യുവിന്റെ മരണം കൊലപാതകം; പത്തനംതിട്ടയിലെ തടി വ്യാപാരി അറസ്റ്റിൽ

കൊ​ടു​മ​ൺ: ഇ​ട​ത്തി​ട്ട​യി​ലെ വീ​ടി​നു സ​മീ​പം വെ​ൽ​ഡി​ങ്​ വ​ർ​ക്ക്‌​ഷോ​പ് ന​ട​ത്തി​യി​രു​ന്ന പു​തു​പ്പ​റ​മ്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ ജോ​ബി മാ​ത്യു​വി​ന്‍റെ (44) ദു​രൂ​ഹ​മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച പൊ​ലീ​സ്​ പ്ര​തി​യാ​യ ത​ടി വ്യാ​പാ​രി​യെ അ​റ​സ്റ്റ്​ ചെ​യ്തു. പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ബ​സ്​​സ്റ്റാ​ൻ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ചി​ന്ന​ല​ബ്ബ വീ​ട്ടി​ൽ അ​ബ്ദു​ൾ അ​സീ​സി​നെ​യാ​ണ്​​ (45) കൊ​ടു​മ​ൺ പൊ​ലീ​സ്​ ​അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. മേ​യ്‌ 25ന്​ ​രാ​വി​ലെ വീ​ടി​നു സ​മീ​പം പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ്​ ജോ​ബി​യെ ക​ണ്ടെ​ത്തി​യ​ത്.

ജോ​ബി വാ​ട​ക​ക്ക്​ എ​ടു​ത്തി​രു​ന്ന കാ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​ദ്യം ക​രു​തി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ബി മാ​ത്യു​വി​നെ ആ​ദ്യം അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ജൂ​ൺ നാ​ലി​ന്​ മ​രി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ജോ​ബി​യു​ടെ ചെ​വി​ക്ക് പി​റ​കി​ൽ ക​ണ്ടെ​ത്തി​യ മു​റി​വാ​ണ് മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോന്നിപ്പിച്ചത്​. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് അ​പ​ക​ട​ത്തി​ൽ സം​ഭ​വി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള മു​റി​വ​ല്ലെ​ന്ന്​ പി​ന്നീ​ട് വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന്​ ബ​ന്ധു​ക്ക​ൾ കൊ​ടു​മ​ൺ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇരുവരുമായുള്ള വാക്ക്​ തർക്കത്തെ തുടർന്ന്​ അബ്​ദുൽ അസീസ്​ ജോബി മാത്യുവിനെ തള്ളി വീഴ്ത്തിയതാണ്​ മരണകാരണമായി പറയുന്നത്​.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​: മേ​യ്​ 25ന്​ ​രാ​ത്രി 8.45ഓ​ടെ ഇ​ട​ത്തി​ട്ട ജ​ങ്​​ഷ​ന് സ​മീ​പം റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​ബ്​​ദു​ൽ അ​സീ​സ്​ ഓ​ടി​ച്ചി​രു​ന്ന ചു​വ​ന്ന സ്വി​ഫ്​​റ്റ്​ കാ​റി​ൽ​ ജോ​ബി മാ​ത്യു​വി​ന്‍റെ കാ​ർ​ ഇ​ടി​ച്ചു. ലോ​റി​ക​ളു​ടെ ഉ​ട​മ​യാ​യ അ​സീ​സ്​ റ​ബ​ർ ത​ടി​ക​ളെ​ടു​ത്ത്​ പെ​രു​മ്പാ​വൂ​രി​ൽ എ​ത്തി​ച്ച്​ ക​ച്ച​വ​ടം ചെ​യ്യു​ന്ന​യാ​ളാ​ണ്. ക​ച്ച​വ​ട ഭാ​ഗ​മാ​യാ​ണ്​ ഇ​യാ​ൾ ഇ​ട​ത്തി​ട്ട ജ​ങ്​​ഷ​നി​ൽ എ​ത്തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ ശേ​ഖ​രി​ച്ച സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ മ​റ്റൊ​രു കാ​റി​ലെ യാ​ത്ര​ക്കാ​ര​ൻ ജോ​ബി​യു​മാ​യി ത​ർ​ക്കി​ക്കു​ന്ന​തും പി​ടി​ച്ചു​ത​ള്ളു​ന്ന​തും കാ​ണാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ, ദൃ​ശ്യ​ങ്ങ​ളി​ലെ അ​വ്യ​ക്ത​ത മൂ​ലം കാ​ർ ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടി. 50ഓ​ളം സി.​സി ടി.​വി​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​ ചു​വ​ന്ന സ്വി​ഫ്​​റ്റ്​​ കാ​ർ ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ജി​ല്ല​യി​ലെ വ​ർ​ക്ക് ഷോ​പ്പു​ക​ൾ, കാ​ർ ഷോ​റൂ​മു​ക​ൾ, കാ​ർ പെ​യി​ന്‍റി​ങ്​​ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ജി​ല്ല​യി​ലെ ചു​വ​ന്ന സ്വി​ഫ്​​റ്റ്​​കാ​റു​ക​ളു​ടെ പ​ട്ടി​ക ആ​ർ.​ടി ഓ​ഫി​സി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച് 200ഓ​ളം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. കാ​ർ ഓ​ടി​ച്ച​വ​രു​ടെ​യും ഉ​ട​മ​സ്ഥ​രു​ടെ​യും പ​ട്ടി​ക പ​രി​ശോ​ധി​ച്ച​തി​ൽ അ​ബ്​​ദു​ൽ അ​സീ​സി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി.

വീ​ട്ടി​ലെ​ത്തി ചു​വ​ന്ന സ്വി​ഫി​റ്റ്​ കാ​ർ പ​രി​ശോ​ധി​ച്ച​തി​ൽ വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ജോ​ബി​യു​ടെ കാ​ർ ഇ​ടി​ച്ച​തി​ന്‍റെ കേ​ടു​പാ​ട്​ ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ച്ചു. ഇ​തി​നി​ടെ ഇ​യാ​ൾ വാ​ഹ​ന​വും മൊ​ബൈ​ൽ ഫോ​ണും ഉ​പേ​ക്ഷി​ച്ച് ഒ​ളി​വി​ൽ പോ​യി. അ​ബ്​​ദു​ൽ അ​സീ​സി​ന്‍റെ ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്​ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ൾ പാ​ല​ക്കാ​ട്, പെ​രു​മ്പാ​വൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​ച്ചു​താ​മ​സി​ക്കു​ന്ന​താ​യും അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ട​ന്ന​താ​യും വ്യ​ക്ത​മാ​യി. പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി. കൊ​ടു​മ​ൺ പൊ​ലീ​സ്​​സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച്​ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ പ​ത്ത​നം​തി​ട്ട ജു​ഡി​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് ​മ​ജി​സ്​​​​ട്രേ​റ്റ്​ കോ​ട​തി ര​ണ്ടി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്​​തു. കൊ​ടു​മ​ൺ എ​സ്.​എ​ച്ച്.​ഒ വി.​എ​സ്. പ്ര​വീ​ൺ, എ​സ്.​ഐ കി​ര​ൺ ശ്യാം, ​ഏ​നാ​ത്ത് എ​സ്.​ഐ വി​ജി​ത്, പ​ന്ത​ളം എ​സ്.​ഐ ആ​ശി​ഷ്, അ​ടൂ​ർ എ​സ്.​ഐ പ്ര​ശാ​ന്ത്, ശി​വ​പ്ര​സാ​ദ്, ഷി​ജു, പ്ര​ദീ​പ്, ശ​ര​ത് എ​ന്നി​വ​രും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ച്ച​ത്. അ​ബ്​​ദു​ൽ അ​സീ​സ്​ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

Next Post

ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം

ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം

അട്ടപ്പാടിയിൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചതായി കണ്ടെത്തിയെന്ന് കെ.രാജൻ

അട്ടപ്പാടിയിൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചതായി കണ്ടെത്തിയെന്ന് കെ.രാജൻ

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; സംശയം തോന്നി പിന്തുടർന്ന് പൊലീസ്, ഒരു കിലോ സ്വർണവുമായി പിടിയിൽ

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; സംശയം തോന്നി പിന്തുടർന്ന് പൊലീസ്, ഒരു കിലോ സ്വർണവുമായി പിടിയിൽ

പവന്‍ കല്യാണിനെതിരെ വെല്ലുവിളി; ഒടുവിൽ സ്വന്തം പേരും മാറ്റേണ്ടിവന്ന് വൈ.എസ്.ആർ കോൺഗ്രസ് നേതാവ്

പവന്‍ കല്യാണിനെതിരെ വെല്ലുവിളി; ഒടുവിൽ സ്വന്തം പേരും മാറ്റേണ്ടിവന്ന് വൈ.എസ്.ആർ കോൺഗ്രസ് നേതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021