• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാകിസ്ഥാനിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു, മാതാപിതാക്കൾക്കൊപ്പം വിടാതെ കോടതിയും

by Web Desk 04 - News Kerala 24
June 10, 2023 : 8:26 pm
in News, World
Reading Time: 1 min read
0
A A
0
പാകിസ്ഥാനിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു, മാതാപിതാക്കൾക്കൊപ്പം വിടാതെ കോടതിയും

കറാച്ചി: പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയ ന്യൂനപക്ഷ വിഭാ​ഗത്തിലെ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാതെ കോടതി. സിന്ധ് പ്രവിശ്യയിൽ നിന്നാണ് 14കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പെൺകുട്ടിയെ ജില്ലാ കോടതിയിൽ ഹാജരാക്കിയെങ്കിലും അവർക്കൊപ്പം വിട്ടില്ല. മാതാപിതാക്കൾക്കൊപ്പം പോകണമെന്നാണ് പെൺകുട്ടി കോടതിയെ അറിയിച്ചതെങ്കിലും പരി​ഗണിച്ചില്ല. തെക്കൻ സിന്ധ് പ്രവിശ്യയിലെ ബേനസിറാബാദ് ജില്ലയിലെ വീട്ടിൽ നിന്ന് ജൂൺ രണ്ടിനാണ് സോഹാന ശർമ്മ കുമാരി എന്ന 14കാരിയെ അവളുടെ അധ്യാപകനും കൂട്ടാളികളും ചേർന്ന് വീട്ടുകാരുടെ കൺമുന്നിൽനിന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്.

പിതാവ് ദിലീപ് കുമാർ പോലീസിൽ പരാതി നൽകി. പിന്നീട്, താൻ ഇസ്ലാം മതം സ്വീകരിച്ച് മുസ്ലീം യുവാവിനെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വീഡിയോ പുറത്തുവന്നു. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മാതാപിതാക്കൾ അറിയിച്ചു. അഞ്ച് ദിവസത്തിന് ശേഷം ജില്ലയിലെ ഒരു വീട്ടിൽ നിന്നാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച ലാർകാനയിലെ ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിച്ചുവെന്നും മാതാപിതാക്കളോടൊപ്പം പോകാൻ ആഗ്രഹിക്കുന്നുവെന്നും കുട്ടി ജഡ്ജിയോട് പറഞ്ഞു. എന്നാൽ, മൊഴി നൽകുമ്പോൾ സമ്മർദമുണ്ടെന്ന് കാണിച്ച് ജഡ്ജി വാദം കേൾക്കുന്നത് ജൂൺ 12-ലേക്ക് മാറ്റിവച്ചു.

മകൾ വീട്ടിൽ ട്യൂഷനെടുക്കാറുണ്ടായിരുന്നു. കുറച്ച് ദിവസം മുമ്പ് തനിക്ക് ഒരു ലക്ഷം രൂപ ലോൺ വേണമെന്ന് അധ്യാപകൻ പറഞ്ഞതായി മകൾ പറഞ്ഞെന്ന് അമ്മ ജമ്‌ന ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ടീച്ചറോട് സോഹനയുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യരുതെന്ന് പറഞ്ഞു. എന്നാൽ, പിറ്റേദിവസം അയാൾ കുറച്ച് ആളുകളുമായി മടങ്ങിയെത്തി തോക്ക് ചൂണ്ടി മകളെ ബലമായി കൊണ്ടുപോയി. മകളെ വിട്ടുതരണമെന്നും പണവും ആഭരണവും നൽകാമെന്ന് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. ഇസ്ലാം മതം സ്വീകരിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതെന്ന് തെളിയിക്കാൻ പ്രതി ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് അവളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സിന്ധ് പ്രവിശ്യയിൽ ഹിന്ദുവിഭാ​ഗത്തിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണെന്ന് ആരോപണമുയർന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; ഓട്ടോയും ബൈക്കും കൂട്ടിമുട്ടി രണ്ട് മരണം

Next Post

കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യുഎഇയിലെ വസ്‍ത്ര നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം

യുഎഇയിലെ വസ്‍ത്ര നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം

പാഴ്സലിനെ ചൊല്ലി തർക്കം: ഗുജറാത്തിൽ മർദ്ദനമേറ്റ ദലിത് വിഭാഗത്തിൽപ്പെട്ടയാൾ മരിച്ചു

പാഴ്സലിനെ ചൊല്ലി തർക്കം: ഗുജറാത്തിൽ മർദ്ദനമേറ്റ ദലിത് വിഭാഗത്തിൽപ്പെട്ടയാൾ മരിച്ചു

എന്തുകൊണ്ട് അജിത് പവാറിന് പുതിയ പദവിയില്ല?; വിശദീകരിച്ച് ശരദ് പവാർ

എന്തുകൊണ്ട് അജിത് പവാറിന് പുതിയ പദവിയില്ല?; വിശദീകരിച്ച് ശരദ് പവാർ

പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021