• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദിയെ വാഴ്ത്തൽ അല്ല വീഴ്ത്തൽ തന്നെ ലക്ഷ്യം; ദേശീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ കടന്നാക്രമിച്ച് ‘ബിആർഎസ്’

by Web Desk 06 - News Kerala 24
October 7, 2022 : 10:55 pm
in India, News
Reading Time: 1 min read
0
A A
0
മോദിയെ വാഴ്ത്തൽ അല്ല വീഴ്ത്തൽ തന്നെ ലക്ഷ്യം; ദേശീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ കടന്നാക്രമിച്ച് ‘ബിആർഎസ്’

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി ഇനി ഭാരത് രാഷ്ട്ര സമിതി എന്ന ദേശീയ പാർട്ടിയായിരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കെ ചന്ദ്രശേഖർ റാവുവിന്റെ മകനും തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു. നരേന്ദ്രമോദി കഴിവില്ലാത്ത പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയല്ല, പ്രചാരണ മന്ത്രിയാണ് അദ്ദേഹം. നമ്മൾ അദ്ദേഹത്തിന്റെ മൻ കീ ബാത്ത് കേൾക്കണം, പക്ഷേ   ജൻ കീ ബാത്ത് (ജനങ്ങളുടെ ശബ്ദം) കേൾക്കാൻ അദ്ദേഹം തയ്യാറല്ല കെ ടി രാമറാവു അഭിപ്രായപ്പെട്ടു.

കേന്ദ്ര ഏജൻസികളെ മോദിസർക്കാർ ദുരുപയോ​ഗം ചെയ്യുകയാണെന്നും കെ ടി രാമറാവു ആരോപിച്ചു. “പോരാടാനും കാത്തിരിക്കാനും ഞങ്ങൾക്ക് ക്ഷമയുണ്ട്. ഞങ്ങൾക്കെതിരെ നിരവദി ആക്രമണങ്ങളുണ്ടായേക്കും. കേന്ദ്ര ഏജൻസികളെ ഞങ്ങൾക്കെതിരെ ഉപയോ​ഗിച്ചേക്കും, എല്ലാവിധ ആക്രമണങ്ങളും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ബിജെപിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കണമെന്ന് ഞങ്ങൾക്കറിയാം”. കെ ടി രാമറാവു പറഞ്ഞു.

ഇഡി, സിബിഐ, ഇൻകം ടാക്സ് പോലെയുള്ള വേട്ടനായ്ക്കളെ ഉപയോ​ഗിച്ചാണ് മോദിയുടെ ഓപ്പറേഷൻ. ഈ ഏജൻസികളെല്ലാം ബിജെപിയുടെ ഘടകങ്ങളാണ്. അവർക്ക് തങ്ങളെ ഭീഷണിപ്പെടുത്താനാവില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങൾ പുതിയതല്ല. കെ ചന്ദ്രശേഖർ റാവുവും ടിആർഎസും നിരവദി അപമാനങ്ങളും ആക്രമണങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷേ, അദ്ദേഹം അർപ്പണബോധമുള്ള നേതാവാണ്. ഇത്തരം നടപടികളൊന്നും അദ്ദേഹത്തെ ബാധിക്കില്ലെന്നും കെ ടി രാമറാവു പറഞ്ഞു.

ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് മാറ്റിയത് രണ്ട് ദിവസം മുമ്പാണ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടിയുടെ പുതിയ പേര് ഭാരത രാഷ്ട്ര സമിതി എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേശീയ തലത്തിൽ പ്രതിപക്ഷം ഇല്ലാത്ത വിടവ് നികത്തുമെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്ക് പുറത്തും ബിആർഎസ് എന്ന പേരിൽ മത്സരിക്കും. കെസിആറിന്റെ ഈ പുതിയ നീക്കം ബിജെപിയെ സഹായിക്കാനാണെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് മോദിയെ കടന്നാക്രമിച്ചുള്ള കെ ടി രാമറാവുവിന്റെ പ്രസ്താവന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമലംഘനം നടത്തുന്ന ബസുകൾക്ക് പൂട്ടിടും, നാളെ മുതൽ എംവിഡി സ്പെഷ്യൽ ഡ്രൈവ്

Next Post

ഐഡിബിഐ ബാങ്ക് സ്വകാര്യവത്ക്കരിക്കുന്നു; ലേലത്തിൽ പങ്കെടുക്കാനുള്ള യോഗ്യതകൾ ഇങ്ങനെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഐഡിബിഐ ബാങ്ക് സ്വകാര്യവത്ക്കരിക്കുന്നു; ലേലത്തിൽ പങ്കെടുക്കാനുള്ള യോഗ്യതകൾ ഇങ്ങനെ

ഐഡിബിഐ ബാങ്ക് സ്വകാര്യവത്ക്കരിക്കുന്നു; ലേലത്തിൽ പങ്കെടുക്കാനുള്ള യോഗ്യതകൾ ഇങ്ങനെ

6 മാസം ഒരിടത്ത്, പിന്നെ താവളമാറ്റം; ചാക്കുകള്‍ കണ്ട് പൊലീസും ഞെട്ടി! ആളെക്കൊല്ലും നിരോധിത ഉത്പന്ന വില്‍പ്പന

6 മാസം ഒരിടത്ത്, പിന്നെ താവളമാറ്റം; ചാക്കുകള്‍ കണ്ട് പൊലീസും ഞെട്ടി! ആളെക്കൊല്ലും നിരോധിത ഉത്പന്ന വില്‍പ്പന

കുടിയേറ്റക്കാരുടെ ബാഹുല്യം ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക്; രാഷ്ട്രീയ നാടകമെന്ന് ആരോപണം

കുടിയേറ്റക്കാരുടെ ബാഹുല്യം ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക്; രാഷ്ട്രീയ നാടകമെന്ന് ആരോപണം

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

സര്‍ക്കാര്‍ സംവിധാനങ്ങളെ പഴിച്ച് നവജാത ശിശുവിനെ ഉപേക്ഷിച്ചു, 3 ദിവസത്തിന് ശേഷം കീഴടങ്ങി അമ്മ

21 പേരുടെ ജീവനെടുത്ത സ്കൂള്‍ വെടിവയ്പ്; സുരക്ഷാ ചുമതലയുള്ള മുഴുവന്‍ പൊലീസുകാരേയും സസ്പെന്‍ഡ് ചെയ്തു

21 പേരുടെ ജീവനെടുത്ത സ്കൂള്‍ വെടിവയ്പ്; സുരക്ഷാ ചുമതലയുള്ള മുഴുവന്‍ പൊലീസുകാരേയും സസ്പെന്‍ഡ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021