• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്മാർട്ട്​ മീറ്റർ: മുഖ്യമന്ത്രിയുമായി ഭിന്നത​യില്ലെന്ന്​ മന്ത്രി കൃഷ്ണൻകുട്ടി

by Web Desk 04 - News Kerala 24
August 27, 2023 : 7:30 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്മാർട്ട്​ മീറ്റർ: മുഖ്യമന്ത്രിയുമായി ഭിന്നത​യില്ലെന്ന്​ മന്ത്രി കൃഷ്ണൻകുട്ടി

തിരുവനന്തപുരം: വൈദ്യുതി സ്മാർട്ട്​ മീറ്റർ പദ്ധതിയിൽ മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്ന്​ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പദ്ധതിയിൽ കേന്ദ്ര മാതൃക വേണ്ടെന്ന്​ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. കേന്ദ്ര നിർദേശം പാലിച്ചില്ലെങ്കിൽ 9500 കോടി രൂപ നഷ്ടമാകുമെന്നും കേ​രളംതന്നെ പണം കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പിന്നീട്​ പ്രതികരിച്ചു. കേന്ദ്ര മാതൃകക്ക്​ പകരം ബദൽമാർഗം തേടാനാണ്​ മുഖ്യമന്ത്രിയുടെ യോഗത്തിലെ തീരുമാനമെങ്കിലും ബദൽ എത്രത്തോളം സാധ്യമാണെന്ന്​ കണ്ടറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ യോഗ തീരുമാനത്തിനു​ ഭിന്നമായി വകുപ്പു​ മന്ത്രിയുടെ അഭിപ്രായ പ്രകടനം വിവാദമായി. ഇതോടെയാണ്​ ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധമാണെന്ന്​ വിശദീകരിച്ച്​ മന്ത്രി വാർത്താകുറിപ്പിറക്കിയത്​.

ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ ​കെ.എസ്​.ഇ.ബി വിളിച്ച ടെൻഡറിൽ 45 ശതമാനത്തോളം അധിക തുക ക്വോട്ട് ചെയ്തതായി മന്ത്രി വിശദീകരിച്ചു. ഈ രീതിയില്‍ നടപ്പാക്കിയാല്‍ ഉപഭോക്താക്കൾക്ക് കുറഞ്ഞത് മാസം 80 രൂപ അധികഭാരം വരുമെന്നതിനാൽ ടെൻഡർ സര്‍ക്കാര്‍ റദ്ദാക്കി. അധിക ബാധ്യത ഉണ്ടാകാത്ത രീതിയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ ബദൽ നിർദേശം മൂന്നു മാസത്തിനുള്ളില്‍ സമർപ്പിക്കാൻ ബോർഡിനോട്​ ആവശ്യപ്പെട്ടിരുന്നു. ചെലവ് കുറഞ്ഞ ബദൽമാർഗത്തിലൂടെ പദ്ധതി നടപ്പാക്കാൻ മൂന്നുമാസം കൂടി അനുവദിക്കണമെന്ന് കേന്ദ്രത്തിന്​ കത്ത്​ നൽകി. ടോട്ടക്സ് മാതൃക ഒഴിവാക്കി മൂന്നു ലക്ഷത്തോളം വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്ക് സ്മാർട്ട് പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനമായിട്ടുണ്ട്​.

ബദല്‍ മോഡലിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം നേടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വിതരണ ഉപ പ്രസരണ മേഖലയിലെ നവീകരണത്തിനും ശാക്തീകരണത്തിനുമായി ഒന്നാം ഘട്ടത്തില്‍ സമര്‍പ്പിച്ച 4000 കോടി രൂപയുടെ പദ്ധതിക്കു പുറമേ, 10,000 കോടി രൂപയുടെ പദ്ധതിക്കു കൂടി അനുമതി കേന്ദ്ര ഊര്‍ജ മന്ത്രി ഉറപ്പ്​ നൽകിയിട്ടുണ്ട്​. അതിനുള്ള പദ്ധതിയും തയാറാക്കിയതായും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിക്കറ്റ് ലോകകപ്പിന്‍റെ ആകര്‍ഷണം നരേന്ദ്ര മോദി സ്റ്റേഡിയം; ഉദ്‌ഘാടന ചടങ്ങും അഹമ്മദാബാദില്‍

Next Post

യോഗ്യരായ മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി നൽകണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
യോഗ്യരായ മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി നൽകണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

യോഗ്യരായ മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി നൽകണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ

മലപ്പുറം ഓടായിക്കൽ കടവിൽ സഹോദരങ്ങളുടെ മക്കൾ മുങ്ങിമരിച്ചു

മലപ്പുറം ഓടായിക്കൽ കടവിൽ സഹോദരങ്ങളുടെ മക്കൾ മുങ്ങിമരിച്ചു

മുസ്ലീം വിദ്യാർഥിയെ അടിപ്പിച്ച സംഭവം: യുപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

മുസ്ലീം വിദ്യാർഥിയെ അടിപ്പിച്ച സംഭവം: യുപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ് : ‘ഈ സന്ദേശം കാണുമ്പോൾ എന്നെ വിളിക്കൂ’ ; തൊഴിൽ വാഗ്ദാനം ചെയ്തുള്ള വാട്സ്ആപ്പ് തട്ടിപ്പ് വർധിക്കുന്നു

വാട്സ്ആപ്പിൽ പുതിയ തട്ടിപ്പ് : 'ഈ സന്ദേശം കാണുമ്പോൾ എന്നെ വിളിക്കൂ' ; തൊഴിൽ വാഗ്ദാനം ചെയ്തുള്ള വാട്സ്ആപ്പ് തട്ടിപ്പ് വർധിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021