കൊച്ചി : നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗവാഹിനിയുടെ വാളേന്തി പ്രകടനത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് രംഗത്ത്. നെയ്യാറ്റിന്‍കരയിലെ പ്രകടനം സ്ത്രീകളുടെ പ്രകീത്മകമായ പ്രകടനമാണ്. എന്നാല്‍ മതഭീകരവാദികളില്‍ നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ട് വരികയാണ്. കാരണം സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കുന്നില്ല. നെയ്യാറ്റിന്‍കരയിലെ വാളേന്തിയ സംഭവം അതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രന് കൊച്ചിയില്‍ പറഞ്ഞു. ഈ പ്രകടനത്തിനെതിരെ കഴിഞ്ഞ ദിവസം കേരള പൊലീസ് ആയുധ നിയമം പ്രകാരം അടക്കം കേസ് എടുത്തിരുന്നു.
തൃക്കാക്കരയിൽ എല്‍ഡിഎഫിനും എതിരായ വികാരം ജനങ്ങൾ പ്രകടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അവകാശപ്പെട്ടു.എന്‍ഡിഎയ്ക്ക് അനുകൂല സാഹചര്യമാണുള്ളത്. മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ജനം വിധിയെഴുതും തൃക്കാക്കരയില്‍ ബിജെപിക്ക് അനുകൂലമായി അടിയൊഴുക്ക് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.