• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 26, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറത്തെ പ്ലസ്‌ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും എൽഡിഎഫ്‌ കാലത്ത്‌: കെ ടി ജലീൽ

by Web Desk 04 - News Kerala 24
July 10, 2023 : 9:17 pm
0
A A
0
മലപ്പുറത്തെ പ്ലസ്‌ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും എൽഡിഎഫ്‌ കാലത്ത്‌: കെ ടി ജലീൽ

മലപ്പുറം > മലപ്പുറം ജില്ലയിലെ പ്ലസ്‌ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും എൽഡിഎഫ്‌ കാലത്താണെന്നത് മറക്കരുതെന്ന്‌ കെ ടി ജലീൽ എംഎൽഎ. 1990 ൽ ഹയർസെക്കൻ്ററി സ്‌കൂളുകൾ ആദ്യമായി ആരംഭിച്ചശേഷം എൽഡിഎഫ്‌ ഭരിച്ച 18 വർഷ കാലയളവിൽ 671 പ്ലസ്‌ടു ബാച്ചുകളാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചത്. യുഡിഎഫ്‌ ഭരിച്ച 15 വർഷങ്ങളിൽ മലപ്പുറത്തിന് നൽകിയത് 449 പ്ലസ്‌ടു ബാച്ചുകളാണ്. മലപ്പുറം ഉൾപ്പടെ മലബാർ മേഖലയിൽ മാത്രമായി എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2010-ൽ 179 പുതിയ ഹയർസെക്കൻ്റെറി സ്‌കൂളുകളാണ് തുടങ്ങിയത്. യുഡിഎഫ്‌ വരുത്തിവെച്ച തെക്കു-വടക്ക് ഏറ്റവ്യത്യാസം സമയബന്ധിതമായി പൂർണ്ണമായും പരിഹരിക്കാനാണ് രണ്ടാം പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ശിവൻകുട്ടി ഒരു സംഭാഷണ മധ്യേ വ്യക്തമാക്കിയതായും ജലീൽ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ജലീലിന്റെ കുറിപ്പ്‌ പൂർണരൂപം:

മലപ്പുറവും ഒരു പ്ലസ്‌ടു പുരാണവും.

1990 ലാണ് ഹയർസെക്കൻ്ററി സ്‌കൂളുകൾ ആദ്യമായി കേരളത്തിൽ ആരംഭിച്ചത്. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി ഡീലിങ്ക് ചെയ്യുന്നതിൻ്റെ ഭാഗമായി പ്ലസ്‌ടു എന്ന പേരിൽ സ്‌കൂൾ പഠനത്തിൻ്റെ ഭാഗമായുള്ള പുതിയ സമ്പ്രദായത്തിന് അതോടെ തുടക്കമായി. അന്ന് മുതൽ 2023 വരെയായി യുഡിഎഫും എൽഡിഎഫും മാറി മാറി കേരളത്തിൽ അധികാരത്തിൽ വന്നു. എൽഡിഎഫ്‌ ഭരിച്ച 18 വർഷ കാലയളവിൽ (1990-91, 1996-2001, 2006-2011, 2016-2023) 671 പ്ലസ്‌ടു ബാച്ചുകളാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചത്. യുഡിഎഫ്‌ ഭരിച്ച 15 വർഷങ്ങളിൽ (1991-96, 2001-2006, 2011-2016) മലപ്പുറത്തിന് നൽകിയത് 449 പ്ലസ്‌ടു ബാച്ചുകളാണ്. മലപ്പുറം ജില്ലയിൽ ഇന്ന് നിലവിലുള്ള 85 ശതമാനം അൺ എയ്‌ഡഡ് പ്ലസ്‌ടു ബാച്ചുകളും അനുവദിച്ചത് യുഡിഎഫ്‌ ഭരണ കാലത്താണെന്ന് അതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പരിശോധിച്ചാൽ ബോധ്യമാകും.

മലപ്പുറം ഉൾപ്പടെ മലബാർ മേഖലയിൽ മാത്രമായി എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2010-ൽ 179 പുതിയ ഹയർസെക്കൻ്റെറി സ്‌കൂളുകളാണ് തുടങ്ങിയത്. അന്നാണ് പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ മാറാക്കര എയ്‌ഡഡ് ഹൈസ്‌കൂൾ പ്ലസ്‌ടു പഠനം സാധ്യമായ ഹയർസെക്കൻഡറി സ്‌കൂളായി മാറിയത്. ആവശ്യമായ പരിശോധന നടത്തി മലബാറിൽ മാത്രം ഹയർസെക്കൻ്റെറി സ്‌കൂൾ അനുവദിച്ചതിനെതിരെ കോൺഗ്രസ്സും ചില സമുദായ സംഘടനകളും വി എസ് സർക്കാരിനെതിരെയും മന്ത്രി ബേബിക്കെതിരെയും ഉറഞ്ഞു തുള്ളിയത് ആരും മറക്കരുത്. 179 പുതിയ ഹയർ സെക്കൻ്ററി സ്‌കൂളുകൾ ഗവൺമെൻ്റ് – എയ്‌ഡഡ് മേഖലകളിൽ മലപ്പുറമടക്കമുള്ള വടക്കൻ ജില്ലകളിൽ വന്നതോടെയാണ് മലബാറും തിരുകൊച്ചിയും തമ്മിലുള്ള ഹയർ സെക്കൻ്റെറി പഠനത്തിലെ അസന്തുലിതാവസ്ഥക്ക് ഏതാണ്ടൊരു പരിഹാരമായത്. എന്നാൽ 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ്‌ സർക്കാർ 2014-15, 2015-16 അദ്ധ്യായന വർഷങ്ങളിൽ കൃത്യമായ പഠനമോ അന്വേഷണമോ നടത്താതെ തെക്കും വടക്കും ഒരുപോലെ തോന്നും പ്രകാരം പ്ലസ് ടു ബാച്ചുകൾ അനുവദിച്ചു. അന്ന് അബ്‌ദുറബ്ബായിരുന്നു വിദ്യാഭ്യാസമന്ത്രി. അതോടെ പ്ലസ്‌ടു പഠന രംഗത്തെ മലബാർ-തിരുകൊച്ചി മേഖലയിലെ അന്തരം വീണ്ടും വലിയ തോതിൽ ഉയർന്നു.

അഡീഷണൽ ബാച്ചുകൾ ഒറ്റപ്പെട്ട് അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈ കണക്കിൽ ചെറിയ വ്യത്യാസം വന്നേക്കാം. എങ്കിലും മലപ്പുറം ജില്ലയിലെ പ്ലസ്‌ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും എൽഡിഎഫ്‌ കാലത്താണെന്നത് മറക്കരുത്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഓപ്പൺ സ്‌കൂളിൽ രജിസ്റ്റർ ചെയ്യുന്നതെന്ന് ”വീരസ്യം” പറഞ്ഞ് “സ്കോൾ കേരള”യുടെ സ്റ്റേറ്റ് ഓഫീസ് മലപ്പുറത്തേക്ക് മാറ്റാൻ ശ്രമിച്ചത് 2011-16-ൽ യുഡിഎഫ്‌ കാലത്താണെന്നതും സമര ഭടൻമാർക്ക് ഓർമ്മ വേണം.

പത്തും ഇരുപതും കുട്ടികളുമായി തെക്കൻ ജില്ലകളിലെ എയ്‌ഡഡ് മേഖലയിൽ ഇന്ന് പ്രവർത്തിക്കുന്ന ഒട്ടുമിക്ക പ്ലസ്‌ടു ബാച്ചുകളും യുഡിഎഫ്‌ ഭരിച്ച 2011-16 കാലയളവിൽ അനുവദിച്ചവയാണ്. കേരളത്തിൽ പ്ലസ്‌ടു സ്‌കൂളുകളും ബാച്ചുകളും അൺ എയ്‌ഡഡ് സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച സർക്കാർ ഉത്തരവുകളിലൂടെ കണ്ണോടിച്ചാൽ ആർക്കും നിജസ്ഥിതി ബോധ്യമാകും.

2006-വരെ മലപ്പുറം ജില്ലയിൽ ഒരേയൊരു ഗവ: ഐ.ടി.ഐയേ (അരീക്കോട്) ഉണ്ടായിരുന്നുള്ളൂ. 2009 ൽ വി.എസ് സർക്കാരാണ് മൂന്ന് പുതിയ ഗവ: ഐ.ടി.ഐകൾ മലപ്പുറം ജില്ലയിൽ ആരംഭിച്ചത്. മക്കരപ്പറമ്പ്, ചെറിയമുണ്ടം, മാറഞ്ചേരി എന്നിവിടങ്ങളിൽ. ചെറിയമുണ്ടം അന്ന് പഴയ കുറ്റിപ്പുറം മണ്ഡലത്തിൻ്റെ ഭാഗമായിരുന്നു.
മലപ്പുറം ജില്ലയിലെ +2 പഠന സൗകര്യം ഇനിയും വർധിപ്പിക്കാനുള്ള നടപടികൾ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു വരികയാണ്. യുഡിഎഫ്‌ വരുത്തിവെച്ച തെക്കു-വടക്ക് ഏറ്റവ്യത്യാസം സമയബന്ധിതമായി പൂർണ്ണമായും പരിഹരിക്കാനാണ് രണ്ടാം പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ശിവൻകുട്ടി ഒരു സംഭാഷണ മദ്ധ്യെ വ്യക്തമാക്കി.

മലപ്പുറം ജില്ലയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ മുഴുവൻ കുട്ടികൾക്കും ഏതെങ്കിലും ഒരു സ്‌കൂ‌ളിൽ ഓപ്‌ഷൻ നൽകിയ പ്രകാരം പ്രവേശനം കിട്ടിക്കഴിഞ്ഞു. പ്രശസ്‌തമായ മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ അടുത്തുള്ള ഹയർ സെക്കൻഡറി സ്‌കൂളിൽ തന്നെ മുഴുവൻ A+കാർക്കും പ്രവേശനം വേണമെന്ന് ശഠിച്ചാൽ അത് നടക്കുന്ന കാര്യമല്ലല്ലോ? താമസിക്കുന്ന വില്ലേജ്, എസ്.എസ്.എൽ.സി പഠിച്ച വിദ്യാലയം, താലൂക്ക് എന്നിവക്കൊക്കെയുള്ള വെയ്റ്റേജ് പരിഗണിക്കുമ്പോൾ അതിനുള്ള സാദ്ധ്യതയും കുറവാണ്.

സപ്ലിമെൻ്റെറി അലോട്ട്മെൻ്റുകൾ അവസാനിക്കുന്നതോടെ ഏതാണ്ടെല്ലാ വിദ്യാർത്ഥികൾക്കും പ്ലസ്‌ടു പഠനം മലപ്പുറം ജില്ലയിൽ ഉറപ്പാക്കാനാകും. ശേഷിക്കുന്നവരുണ്ടെങ്കിൽ അവരുടെ കാര്യം സർക്കാർ പരിശോധിച്ച് പരിഹരിക്കുക തന്നെ ചെയ്യും. അതും പറഞ്ഞ് കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിത്തിരിച്ചവർ നിരാശരാകും. യു.ഡി.എഫ് ഭരിക്കുമ്പോൾ തളർന്നുറങ്ങുകയും എൽ.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ സടകുടഞ്ഞെണീക്കുകയും ചെയ്യുന്ന ചിലരുടെ “സമുദായപ്രേമവും” മറ്റുചിലരുടെ “മലപ്പുറം പ്രണയവും” പച്ചയായ കാപട്യമാണെന്ന് ആർക്കാണറിയാത്തത്?.

കുടിയൊഴിപ്പിക്കൽ നിരോധന നിയമത്തിലൂടെ മലപ്പുറത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട കർഷകർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകിയ ഇടതുപക്ഷം, KSSR കൊണ്ടുവന്ന് മുസ്ലിങ്ങളുൾപ്പടെ കേരളത്തിലെ ഈഴവരടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉറപ്പാക്കിയ ഇടതുപക്ഷം, മസ്ജിദുകൾ പണിയാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന കളക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം വേണമെന്ന വ്യവസ്ഥ അറബിക്കടലിലേക്ക് മുക്കിത്താഴ്ത്തിയ ഇടതുപക്ഷം, മലപ്പുറം ജില്ലക്ക് രൂപം നൽകിയ ഇടതുപക്ഷം, കാലിക്കറ്റ് സർവകലാശാല സ്ഥപിച്ച ഇടതുപക്ഷം, സംസ്ഥാനത്തെ ഏറ്റവുമധികം സർക്കാർ വിദ്യാലയങ്ങൾ മലപ്പുറം ജില്ലയിൽ സ്ഥാപിച്ച ഇടതുപക്ഷം, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് പെരിന്തൽമണ്ണയിൽ യാഥാർത്ഥ്യമാക്കിയ ഇടതുപക്ഷം, +2 ബാച്ചുകൾ യു.ഡി.എഫിനേക്കാൾ മലപ്പുറം ജില്ലയിൽ അനുവദിച്ച ഇടതുപക്ഷം വൈകാതെ മലപ്പുറത്തിൻ്റെ ഉപരിപഠന സൗകര്യങ്ങളുടെ കുറവും പരിഹരിക്കും. സംശയം വേണ്ട.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുളിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം, കായംകുളത്ത് സ്കൂൾ വിദ്യാർഥിക്ക് ജീവൻ നഷ്ടമായി

Next Post

‘ആരോഗ്യ കുടുംബത്തിന് പ്രസവങ്ങള്‍ തമ്മില്‍ എത്രവർഷം ഇടവേള വേണം?’, ജനസംഖ്യാദിനാചരണത്തിൽ ആരോഗ്യവകുപ്പ് നിർദേശങ്ങൾ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘ആരോഗ്യ കുടുംബത്തിന് പ്രസവങ്ങള്‍ തമ്മില്‍ എത്രവർഷം ഇടവേള വേണം?’, ജനസംഖ്യാദിനാചരണത്തിൽ ആരോഗ്യവകുപ്പ് നിർദേശങ്ങൾ

'ആരോഗ്യ കുടുംബത്തിന് പ്രസവങ്ങള്‍ തമ്മില്‍ എത്രവർഷം ഇടവേള വേണം?', ജനസംഖ്യാദിനാചരണത്തിൽ ആരോഗ്യവകുപ്പ് നിർദേശങ്ങൾ

കനത്ത മഴ: ഹിമാചലിൽ സ്ഥിതി രൂക്ഷം; ജനങ്ങൾ വീടുകളിൽ കഴിയണമെന്ന്‌ മുഖ്യമന്ത്രി

കനത്ത മഴ: ഹിമാചലിൽ സ്ഥിതി രൂക്ഷം; ജനങ്ങൾ വീടുകളിൽ കഴിയണമെന്ന്‌ മുഖ്യമന്ത്രി

വിവാഹം കഴിഞ്ഞ് ആറാം നാൾ, വാഹനാപകടത്തിൽ നവവധു മരിച്ചു; വരൻ ​ഗുരുതരാവസ്ഥയിൽ

വിവാഹം കഴിഞ്ഞ് ആറാം നാൾ, വാഹനാപകടത്തിൽ നവവധു മരിച്ചു; വരൻ ​ഗുരുതരാവസ്ഥയിൽ

വിരാട് കോലി വീണ്ടും ടെസ്റ്റ് ക്യാപ്റ്റനായിക്കൂടേ? ചോദ്യവുമായി എം എസ് കെ പ്രസാദ്; ആവശ്യം ഉദാഹരണം സഹിതം

വിരാട് കോലി വീണ്ടും ടെസ്റ്റ് ക്യാപ്റ്റനായിക്കൂടേ? ചോദ്യവുമായി എം എസ് കെ പ്രസാദ്; ആവശ്യം ഉദാഹരണം സഹിതം

ഇളയ ദളപതിയുടെ മനസിലെന്ത്? രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങൾക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് വിജയ്

ഇളയ ദളപതിയുടെ മനസിലെന്ത്? രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങൾക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് വിജയ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In