• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ കലാമണ്ഡലം വിസിക്കും സര്‍ക്കാര്‍ സംരക്ഷണം ‘ ; ഗവര്‍ണ്ണറുടെ ഉത്തരവ് നടപ്പാക്കാതെ വിസി

by Web Desk 03 - News Kerala 24
December 12, 2021 : 9:45 am
in News, Kerala
Reading Time: 1 min read
0
A A
0
‘ കലാമണ്ഡലം വിസിക്കും സര്‍ക്കാര്‍ സംരക്ഷണം ‘ ;  ഗവര്‍ണ്ണറുടെ ഉത്തരവ് നടപ്പാക്കാതെ വിസി

തിരുവനന്തപുരം: ചട്ടം ലംഘിച്ച് പുനർനിയമനം ലഭിച്ച കണ്ണൂർ വിസിക്കെന്നെ പോലെ ഗവർണ്ണറെ കോടതിയിൽ ചോദ്യം ചെയ്ത കലാമണ്ഡലം വിസിക്ക് കിട്ടുന്നത് സർക്കാർ സംരക്ഷണം. ഗവർണ്ണർക്കെതിരായ കേസ് വിസി പിൻവലിച്ചെങ്കിലും ഗവർണ്ണർ ഉത്തരവിട്ട പിആർഒ നിയമനം ഇതുവരെ നടപ്പാക്കിയില്ല. കലാമണ്ഡലം വിസിക്ക് നൽകുന്ന പിന്തുണയിലെ അതൃപ്തിയും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണ്ണർ രേഖപ്പെടുത്തി. രാഷ്ട്രീയ പിന്തുണ ഉണ്ടെങ്കിൽ വിസിമാർക്കെന്തും ചെയ്യാമെന്നതിന്‍റെ തെളിവായിരുന്നു ചാൻസിലറുടെ അധികാരം ചോദ്യം ചെയ്ത് കലാമണ്ഡലം വിസി നൽകിയ കേസ്.

2019ൽ പബ്ളിസിറ്റി ആന്‍റ് റിസർച്ച് ഓഫീസർ ആർ ഗോപീകൃഷ്ണനെ പുറത്താക്കിയ വിസിയുടെ നടപടി ഗവർണ്ണർ റദ്ദാക്കിയത് മുതലാണ് തർക്കം. നടപടിക്രമം പാലിക്കാതെയുള്ള പുറത്താക്കൽ റദ്ദാക്കി പുനർനിയമനത്തിന് ചാൻസിലര്‍ ഉത്തരവിട്ടത് ഇക്കഴിഞ്ഞ മാർച്ചിലാണ്. പക്ഷെ പിന്നീടാണ് വിസിയുടെ അസാധാരണ നടപടി. സർവ്വകലാശാല നടപടിയിൽ ഇടപെടാൻ ഗവർണ്ണർക്ക് അധികാരമില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. കലാമണ്ഡലം ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആണെന്നും ചാൻസിലര്‍ ഗവർണ്ണർ അല്ലെന്നുമായിരുന്നു വാദം. തന്‍റെ അധികാരമെന്താണെന്ന് ചോദിച്ച് ഗവർണ്ണർ സർക്കാരിന് കത്തെഴുതി. കലാമണ്ഡലം കല്‍പ്പിത സർവ്വകലാശാലയുടേയും ചാൻസിലര്‍ ഗവ‍ർണ്ണ‍ർ തന്നെയാണെന്ന് സർക്കാർ ഗവർണ്ണറെ അറിയിച്ചു.

തീർന്നില്ല വിസിയുടെ കേസിൽ സർക്കാർ ഗവർണ്ണറോട് ക്ഷമയും ചോദിച്ചു. കേസ് പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടും പിൻവലിച്ചത് ആറുമാസം കഴിഞ്ഞ് മാത്രം. പക്ഷെ ഇപ്പോഴും ഗവർണ്ണർ നിർദ്ദേശിച്ച നിയമനം സർവവ്വകലാശാല നടത്തിയില്ല.
പബ്ളിസിറ്റി ആന്‍റ് റിസർച്ച് ഓഫീസർ നിയമനത്തിൽ തീരുമാനം എടുക്കേണ്ടത് എക്സിക്യൂട്ടീവ് ബോർഡാണെന്ന് പണം തിരിച്ചടയ്ക്കുന്നതമായി ബന്ധപ്പെട്ടായിരുന്നു നടപടിയെന്നും കലാമണ്ഡലം വിസി ഡോ ടികെ നാരായണൻ പറഞ്ഞു. കണ്ണൂർ വിസിയെ പോലെ കലാമണ്ഡലം വിസിയും ചാൻസിലറുടെ കടുത്ത അതൃപ്തിക്ക് കാരണമായതോടെ ഈ പ്രിയ വിസിമാർക്കെതിരെ സർക്കാർ ഇനി എന്ത് നടപടി എടുക്കും എന്നാണ് കാണേണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ ഇളവ്​ ; നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു

Next Post

ആദ്യ പന്തില്‍ തന്നെ ബേസില്‍ തമ്പിയുടെ പ്രഹരം ; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് മികച്ച തുടക്കം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആദ്യ പന്തില്‍ തന്നെ ബേസില്‍ തമ്പിയുടെ പ്രഹരം ; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് മികച്ച തുടക്കം

ആദ്യ പന്തില്‍ തന്നെ ബേസില്‍ തമ്പിയുടെ പ്രഹരം ; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് മികച്ച തുടക്കം

ഇന്നത്തെ സ്വർണവിലയിൽ  വർധന

ഇന്നത്തെ സ്വർണവിലയിൽ വർധന

തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ ;  കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ ; കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

വീണ്ടും ‘ പാപ്പന്‍റെ ‘  കുപ്പായത്തിലേക്ക് സുരേഷ് ഗോപി ;  ജോഷി ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങുന്നു

വീണ്ടും ' പാപ്പന്‍റെ ' കുപ്പായത്തിലേക്ക് സുരേഷ് ഗോപി ; ജോഷി ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങുന്നു

സംസ്ഥാനത്ത് പച്ചക്കറി റെക്കോർഡ് വിലയിൽ

സംസ്ഥാനത്ത് പച്ചക്കറി റെക്കോർഡ് വിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021