• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ജയ്ശ്രീറാം വിളിച്ച് കമൽനാഥ്

by Web Desk 04 - News Kerala 24
April 20, 2024 : 4:10 pm
in India, News
Reading Time: 1 min read
0
A A
0
തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ജയ്ശ്രീറാം വിളിച്ച് കമൽനാഥ്

ഭോപാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ജയ്ശ്രീറാം വിളിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥ്. ബെതുലിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രസം​ഗം അവസാനിപ്പിക്കുന്നതിനിടെ ജയ്ശ്രീറാം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ജനക്കൂട്ടം തിരിച്ച് ജയ്ശ്രീറാം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

നേരത്തെ കമൽനാഥ് ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണം സജീവമായിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധി ‘ഞങ്ങളുടെ നേതാവ്’ എന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. രാജ്യസഭ സ്ഥാനാർഥിത്വം ലഭിക്കാതിരുന്നതോടെയാണ് ബി.ജെ.പിയിലേക്ക് പോകാൻ കമൽനാഥ് ശ്രമം നടത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. താൻ ബി.ജെ.പിയിലേക്ക് കാലുമാറുകയാണെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിച്ചിട്ടും അത് നിഷേധിച്ച് കമൽനാഥ് രംഗത്തെത്താതിരുന്നതും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടിയിരുന്നു.

കമൽനാഥിന്റെ മകനും കോൺ​ഗ്രസ് നേതാവുമായ നകുൽ നാഥ് ചിന്ദ്വാരയിൽ നിന്നാണ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ദിവസം നകുൽ നാഥിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ചിന്ദ്വാര മേയറും ബി.ജെ.പി നേതാവുമായ വിക്രം അഹാകെ രം​ഗത്തെത്തിയിരുന്നു. ഇന്ന് ഞാൻ സമ്മർദങ്ങളില്ലാതെ എന്റെ കാഴ്ചപ്പാട് വെളിപ്പെടുത്താൻ പോകുന്നു എന്നായിരുന്നു സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ അഹാകെയുടെ പരാമർശം. അടുത്തിടെ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു. അതിന് പിന്നാലെ വല്ലാതെ വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു. ചിന്ദ്വാരയെ വികസനത്തിലെത്തിച്ച വ്യക്തിയോട് തെറ്റ് ചെയ്യുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. നകുൽ നാഥ് എപ്പോഴും മണ്ഡലത്തിൻ്റെ പുരോഗതിക്കായി സ്വയം സമർപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലും ജനങ്ങൾക്ക് ചികിത്സ നൽകുന്നതിലും വികസന പ്രവർത്തനങ്ങളിലുമെല്ലാം ഒരുപാട് കാര്യങ്ങളാണ് ചെയ്തത്. ഭാവിയിൽ രാഷ്ട്രീയത്തിനായി തനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചേക്കാം. ഇന്ന് എന്റെ നേതാക്കളായ കമൽ നാഥിനും നകുൽ നാഥിനും വേണ്ടി നിലകൊണ്ടില്ലെങ്കിൽ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. അവർ തനിക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന് വോട്ട് നൽകി വിജയിപ്പിക്കണമെന്നും അഹാകെ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ കള്ളവോട്ട്: സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ടി.വി രാജേഷ്

Next Post

വീട്ടിലെ വോട്ടിൽ ആൾമാറാട്ടം; കണ്ണൂരിൽ രണ്ടു പേർക്കെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീട്ടിലെ വോട്ടിൽ ആൾമാറാട്ടം; കണ്ണൂരിൽ രണ്ടു പേർക്കെതിരെ കേസ്

വീട്ടിലെ വോട്ടിൽ ആൾമാറാട്ടം; കണ്ണൂരിൽ രണ്ടു പേർക്കെതിരെ കേസ്

ഇടുക്കിയിൽ 92 കാരന്‍റെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ കൊടും കാട്ടിലൂടെ നടന്നത് 18 കി.മി

ഇടുക്കിയിൽ 92 കാരന്‍റെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ കൊടും കാട്ടിലൂടെ നടന്നത് 18 കി.മി

കോച്ചിങ്ങിനു പോകാതെ ജോലിക്കിടെ പഠിച്ച് ബീഡിത്തൊഴിലാളിയുടെ മകൻ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് 27ാം റാങ്ക്

കോച്ചിങ്ങിനു പോകാതെ ജോലിക്കിടെ പഠിച്ച് ബീഡിത്തൊഴിലാളിയുടെ മകൻ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് 27ാം റാങ്ക്

കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണം; തിരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണം; തിരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

മോദി സൃഷ്ടിക്കുന്നത് രണ്ട് ഇന്ത്യയെന്ന് സീതാറാം യച്ചൂരി

മോദി സൃഷ്ടിക്കുന്നത് രണ്ട് ഇന്ത്യയെന്ന് സീതാറാം യച്ചൂരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021