• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇത് അഫ്ഗാനല്ലെന്ന് ഓർമപ്പെടുത്തുന്നു’; നൂപുർ ശർമക്ക് അടിയുറച്ച പിന്തുണയുമായി കങ്കണ

by Web Desk 04 - News Kerala 24
June 7, 2022 : 8:37 pm
in India, News
Reading Time: 1 min read
0
A A
0
‘ഇത് അഫ്ഗാനല്ലെന്ന് ഓർമപ്പെടുത്തുന്നു’; നൂപുർ ശർമക്ക് അടിയുറച്ച പിന്തുണയുമായി കങ്കണ

പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് നടി കങ്കണ റണാവത്ത് രംഗത്ത്. നൂപുർ ശർമക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് അഫ്ഗാനിസ്താനല്ലെന്നും ഇവിടെ ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ടെന്ന് ഓർമിപ്പിക്കുകയാണെന്നും കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

‘നൂപുർ ശർമക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെ ലക്ഷ്യമിട്ടുള്ള നിരവധി ഭീഷണികളാണ് എനിക്ക് കാണാനാവുന്നത്. മിക്കവാറും എല്ലാ ദിവസങ്ങളിലും ഹിന്ദു ദൈവങ്ങൾ അപമാനിക്കപ്പെടുമ്പോൾ ഞങ്ങൾ കോടതിയിൽ പോകുകയാണ് ചെയ്യാറ്. ദയവായി അത് ചെയ്യൂ. ഇത് അഫ്ഗാനിസ്താനല്ല. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട, കൃത്യമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇവിടെയുണ്ട്. അത് മറക്കുന്നവർക്ക് ഒരു ഓർമപ്പെടുത്തലാണിത്’ -കങ്കണ പ്രസ്താവനയിൽ പറഞ്ഞു.

പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ നൂപുർ ശർമയെ ചോദ്യംചെയ്യാൻ മഹാരാഷ്ട്ര പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ഈ മാസം 22ന് ഹാജരാകാനാണ് നിർദേശം. അതേ സമയം പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതിന് പിന്നാലെ പിന്തുണയുമായി പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഓഫിസുകളിൽനിന്ന് തന്നെ വിളിച്ചിരുന്നുവെന്നാണ് നൂപുർ ശർമ പറഞ്ഞത്. പാർട്ടി അധ്യക്ഷനടക്കം മുതിർന്ന നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരെല്ലാം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നുപൂർ വെളിപ്പെടുത്തി.

തീവ്ര ഹിന്ദുത്വ വക്താക്കളുടെ ന്യൂസ് പോർട്ടലായ ഓപ്ഇന്ത്യ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന നേതാക്കന്മാരോടെല്ലാം വലിയ നന്ദിയുണ്ടെന്നും നുപൂർ പറഞ്ഞു. അറബ് ലോകത്തുനിന്നുള്ള പ്രതിഷേധത്തെ തുടർന്ന് കണ്ണിൽപൊടിയിടാനായാണ് ബി.ജെ.പി നുപൂറിനെ പാർട്ടി പ്രാഥമിഗാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് അഭിമുഖം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ വിമർശനം ഉന്നയിച്ചുകഴിഞ്ഞു. ബി.ജെ.പി പ്രവർത്തകരും അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

”ഇതെല്ലാം സംഭവിച്ച ശേഷം എന്നെ ആദ്യമായി വിളിച്ചത് ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽനിന്നായിരുന്നു. ജോലിത്തിരക്കിലായിട്ടും, ഡൽഹിക്കു പുറത്തായിട്ടും അദ്ദേഹത്തിന്റെ ഓഫിസ് ദിവസവും എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. വലിയ നന്ദിയുണ്ട് അതിന്.”- നൂപുർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാടിനെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ ; മുഖ്യമന്ത്രി പൊതുരംഗത്ത് നിന്ന് മാറി നിൽക്കണം -കെ.സുധാകരൻ

Next Post

പ്രവാചക നിന്ദ: ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് അൻവർ സാദത്ത്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പ്രവാചക നിന്ദ: ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് അൻവർ സാദത്ത്

പ്രവാചക നിന്ദ: ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് അൻവർ സാദത്ത്

തക്കാളിപ്പനി പടരുന്നു ; കഴിഞ്ഞ മാസം 60 കേസുകൾ

തക്കാളിപ്പനി പടരുന്നു ; കഴിഞ്ഞ മാസം 60 കേസുകൾ

ഥാർ ഗുരുവായൂരപ്പന്റേതല്ല ; തന്റേതെന്ന് അമൽ

ഥാർ ഗുരുവായൂരപ്പന്റേതല്ല ; തന്റേതെന്ന് അമൽ

തോക്ക് ഉപയോഗിക്കാൻ പൊലീസ് പഠിപ്പിക്കും, 5000 രൂപ നൽകിയാൽ മതി

തോക്ക് ഉപയോഗിക്കാൻ പൊലീസ് പഠിപ്പിക്കും, 5000 രൂപ നൽകിയാൽ മതി

ആഡംബര നികുതി തദ്ദേശ ഭരണവകുപ്പ്‌ പിരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതം : മന്ത്രി എം വി ഗോവിന്ദൻ

ആഡംബര നികുതി തദ്ദേശ ഭരണവകുപ്പ്‌ പിരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതം : മന്ത്രി എം വി ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021