• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചാനലുകളെ നിയന്ത്രണത്തിലാക്കി ഇനി കേന്ദ്രത്തിൻ്റെ ലക്ഷ്യം സോഷ്യൽ മീഡിയ: ഐടി നിയമഭേദഗതിക്കെതിരെ കപിൽ സിബൽ

by Web Desk 04 - News Kerala 24
October 29, 2022 : 5:16 pm
in India, News
Reading Time: 1 min read
0
A A
0
ചാനലുകളെ നിയന്ത്രണത്തിലാക്കി ഇനി കേന്ദ്രത്തിൻ്റെ ലക്ഷ്യം സോഷ്യൽ മീഡിയ: ഐടി നിയമഭേദഗതിക്കെതിരെ കപിൽ സിബൽ

ദില്ലി: രാജ്യത്തെ ഐടി ചട്ടങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയെ വിമർശിച്ച് മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ. രാജ്യത്തെ ചാനലുകളെയെല്ലാം നിയന്ത്രിച്ചു കഴിഞ്ഞ കേന്ദ്രം ഇനി സമൂഹ മാധ്യമങ്ങൾക്കും കടിഞ്ഞാൺ ഇടുകയാണെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാൻ ബാക്കിയുള്ള ഏക ഇടം സമൂഹ മാധ്യമങ്ങൾ ആയിരുന്നു. അവിടെയും കേന്ദ്രം ഇടപെടുകയാണ്. എല്ലാ തരം മാധ്യമങ്ങളെയും വരുതിയിലാക്കനാണ് കേന്ദ്രസര്‍ക്കാരിൻ്റെ നീക്കമെന്നും. വിമ‍ര്‍ശിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്നും കപിൽ സിബൽ പറഞ്ഞു.

അതേസമയം സുരക്ഷിതവും സുതാര്യവുമായ ഇന്‍റർനെറ്റ് സേവനം രാജ്യത്ത് ഉറപ്പാക്കാനാണ് ഐടി ചട്ട ഭേദഗതിയെന്ന് കേന്ദ്രസർക്കാർ നിലപാട്. സർക്കാർ പ്രതിനിധി ഉൾപ്പെടുന്ന പരാതി പരിഹാര സമിതി ഉടന്‍ നിലവില്‍വരും. പരാതി പരിഹാരത്തിനുള്ള 72 മണിക്കൂര്‍ സമയ പരിധി ഭാവിയില്‍ കുറയ്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം സമൂഹമാധ്യമ കമ്പനികൾക്കുമേല്‍ നിയന്ത്രണം കടുപ്പിക്കാനാണ് കേന്ദ്രനീക്കമെന്ന വിമർശനം ശക്തമാണ്.

സമൂഹമാധ്യമ കമ്പനികൾക്ക് മേല്‍ നിയന്ത്രണം ശക്തമാക്കി ഐടി ചട്ടങ്ങളില്‍ ഭേദദഗതിവരുത്തി അന്തിമ വിജ്ഞാപനം കഴിഞ്ഞ രാത്രിയാണ് കേന്ദ്രം പുറത്തിറക്കിയത്. സുരക്ഷിതമായ ഇന്‍റർനെറ്റ് സേവനം ഉറപ്പാക്കുന്നതിനും, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളും വ്യാജവാർത്തകളും തടയാനാണ് ശ്രമമെന്നാണ് കേന്ദ്രസർക്കാർ വാദം. വിദേശത്തെയും സ്വദേശത്തെയും സമൂഹമാധ്യമ കമ്പനികൾ രാജ്യത്തെ നിയമങ്ങളനുസരിച്ച് പ്രവർത്തിക്കണം. 72 മണിക്കൂറിനകം ഉപഭോക്താക്കളുടെ പരാതിയില്‍ സ്ഥാപനങ്ങൾ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പരാതി പരിഹാര സമിതിയെ സമീപിക്കാം. ഒരു സർക്കാർ പ്രതിനിധിയും രണ്ട് സ്വതന്ത്ര പ്രതിനിധികളും ഉൾപ്പെടുന്നതാണ് സമിതി. സമിതിയുടെ നടപടിയിലും തൃപ്തരല്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കമ്പനികൾക്കുമേല്‍ നിയന്ത്രണം കടുപ്പിക്കാനാണ് നീക്കമെന്ന വിമർശനം മന്ത്രി നിഷേധിച്ചു. പുതിയ ഭേദഗതി കമ്പനികളും കേന്ദ്രസർക്കാറും തമ്മില്‍ ഏറ്റുമുട്ടലിന് വഴിയൊരുക്കിയേക്കാം. ട്വിറ്ററുൾപ്പടെയുള്ള സമൂഹമാധ്യമ കമ്പനികളുമായി പലകുറി കേന്ദ്രം ഇടഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കാർ ജീവനക്കാർക്കുള്ള സൈബർ സുരക്ഷ പരിശീലനം ആരംഭിച്ചു

Next Post

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് ഇലക്കറികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് ഇലക്കറികൾ

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് ഇലക്കറികൾ

‘പാസ്പോർട്ട് ഫോട്ടോയിൽ പോലും നീ എത്ര മനോഹരി’; നയൻതാരയെ വർണ്ണിച്ച് വിഘ്നേഷ്

'പാസ്പോർട്ട് ഫോട്ടോയിൽ പോലും നീ എത്ര മനോഹരി'; നയൻതാരയെ വർണ്ണിച്ച് വിഘ്നേഷ്

കുട്ടികളുടെ റെസിഡന്റ് കാര്‍ഡ്; നിരവധി പ്രവാസികള്‍ക്ക് പിഴ ലഭിച്ചു

കുട്ടികളുടെ റെസിഡന്റ് കാര്‍ഡ്; നിരവധി പ്രവാസികള്‍ക്ക് പിഴ ലഭിച്ചു

ശ്രവണ സഹായി നഷ്‌ടമായ റോഷന്‌ സഹായവുമായി നഗരസഭ; കിട്ടിയില്ലെങ്കിൽ പുതിയത്‌ വാങ്ങി നൽകുമെന്ന്‌ മേയര്‍ ആര്യാ രാജേന്ദ്രന്‍

ശ്രവണ സഹായി നഷ്‌ടമായ റോഷന്‌ സഹായവുമായി നഗരസഭ; കിട്ടിയില്ലെങ്കിൽ പുതിയത്‌ വാങ്ങി നൽകുമെന്ന്‌ മേയര്‍ ആര്യാ രാജേന്ദ്രന്‍

നാടൊരുങ്ങി, മയക്കുമരുന്നിനെതിരെ അണിചേരാൻ

നാടൊരുങ്ങി, മയക്കുമരുന്നിനെതിരെ അണിചേരാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021