മുംബൈ: കരണ്‍ ജോഹര്‍ ചിത്രം ‘റോക്കി ഔര്‍ റാണി കീ പ്രേം കഹാനി’ വിവാദത്തില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര് ആണ് വിവാദമായിരിക്കുന്നത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചിത്രം കണ്ട് മനസിലാകാതെ റോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്‍വീര്‍ സിംഗ് മുത്തച്ഛ എന്ന് വിളിച്ചതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് മുത്തച്ഛാ എന്ന് വിളിച്ച് കൈകൂപ്പി തൊഴുന്ന രംഗമാണ് ട്രെയ്ലറില് ഉള്ളത്.
ദേശീയ ഗാനം എഴുതിയ നൊബെല്‍ സമ്മാനം വിജയിച്ച ടാഗോറിനെ അപമാനിക്കുന്നതിന് തുല്യമാണ് ഇത് എന്നാണ് ഉയരുന്ന വിമര്‍ശനം. ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ കരണ്‍ ജോഹറിനെതിരെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, ബോളിവുഡിലെ ഹിറ്റ് സിനിമകളുടെ സ്പൂഫ് ആയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നത്.