കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു കാവ്യാ മാധവനെ വീട്ടില്‍വച്ച് ചോദ്യംചെയ്യാന്‍ തീരുമാനം. ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തും. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണ സംഘത്തോട് അപേക്ഷിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ ബുധനാഴ്ചത്തേക്കു മാറ്റിയത്. അതിനിടെ, ദിലീപിന്റെ സഹോദരന് അനൂപിന്റെയും സുരാജിന്റെയും വീടിനു മുന്നില്‍ നോട്ടിസ് പതിപ്പിച്ചു. ചോദ്യംചെയ്യലിനായി ബുധനാഴ്ച ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം. പലതവണ വിളിച്ചിട്ടും ഇരുവരും ഫോണ്‍ എടുക്കാത്തിനെ തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം.