• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബ്രഹ്മപുരം: തീയണയ്‌‌ക്കാൻ വിശ്രമമില്ലാതെ അഗ്നിരക്ഷാസേന

by Web Desk 04 - News Kerala 24
March 9, 2023 : 8:21 pm
in Kerala, News
Reading Time: 1 min read
0
A A
0
ബ്രഹ്മപുരം: തീയണയ്‌‌ക്കാൻ വിശ്രമമില്ലാതെ അഗ്നിരക്ഷാസേന

കൊച്ചി> എട്ട്‌ ദിവസം. 23 ഫയർ ടെൻഡറുകൾ. പത്ത്‌ ഹൈ പ്രഷർ പമ്പുകൾ. ഇരുനൂറിലധികം അഗ്‌നിരക്ഷാ സേനാംഗങ്ങൾ. മാലിന്യങ്ങളിൽ നിന്ന്‌ ഉയരുന്ന പുക വകവയ്‌‌ക്കാതെ എല്ലാവരും ഒന്നിച്ചു പോരാടുകയാണ്‌ ബ്രഹ്‌മപുരത്ത്‌. അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്‌‌ക്കുന്നതിന് രാപ്പകലില്ലാതെ നടക്കുന്നത്.

കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുകയണയ്‌‌ക്കുന്നതിനായുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. രണ്ട് ഷിഫ്‌റ്ററുകളിലായി 24 മണിക്കൂർ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ഏഴ്‌ വരെയും വൈകിട്ട്‌ ഏഴ്‌ മുതൽ രാവിലെ ആറു വരെയുമാണ്‌ ഷിഫ്‌‌റ്റുകൾ.
110 ഏക്കറിൽ 70 ഏക്കറിലെ മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. മുപ്പത്‌ അടിയോളം ഉയരമുള്ള നിരവധി മാലിന്യമലകളാണ്‌ ഇവിടെയുള്ളത്‌. തീ പിടുത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്‌റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്‌‌ടിച്ചത്. എഴുപതു ശതമാനം പ്രദേശത്ത്‌ പുക വമിക്കുന്നത്‌ പൂർണ്ണമായും നിയന്ത്രിച്ചു. ബാക്കി 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്.

പുകയണയ്‌‌ക്കാൻ പ്ലാസ്‌‌റ്റിക് കൂമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. പത്ത്‌ ഹൈ പ്രഷർ പമ്പുകളുടെ സഹായത്തോടെയാണ്‌ കടമ്പ്രയാറിൽ നിന്ന് വെള്ളം അടിക്കുന്നത്‌. പ്ലാസ്‌‌റ്റിക് മാലിന്യത്തിൽ എസ്‌‌കവേറ്റർ ഉപയോഗിച്ച് നാല് അടി താഴ്‌ച്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്‌താണ് പുക പൂർണ്ണമായും അണയ്‌‌ക്കുന്നത്. ഒരു ഫയർ ടെൻഡറിൽ അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്.

ചില സ്ഥലങ്ങളിൽ പ്ലാസ്‌‌റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്‌‌ക്കുന്നതിന് തടസമാകുന്നുണ്ടെന്ന്‌ റീജ്യണൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്‌ക്കാനുള്ളത്. രണ്ട്‌ മുതലാണ്‌ അഗ്‌നിരക്ഷാസേന ബ്രഹ്‌മപുരത്ത്‌ തീ അണയ്‌ക്കാണുനുള്ള ശ്രമങ്ങൾ ആരംഭിച്ചത്‌. പ്ലാസ്‌‌റ്റിക് മാലിന്യം തട്ടുതട്ടായി കിടക്കുന്നതിനാൽ വെള്ളം താഴേയ്‌‌ക്ക് ഇറങ്ങാതെ മുകളിൽനിന്ന് ഒലിച്ചുപോകുന്നതാണ് അഗ്നിശമനസേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്‌ ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ പറഞ്ഞു.

വെള്ളം ചെല്ലാത്തതിനാൽ താഴെയുള്ള മാലിന്യത്തിലെ തീ അണയാതെ നിൽക്കും. കാറ്റുവരുമ്പോൾ ആളിപ്പടരും. മാസ്‌‌‌ക് ഉണ്ടെങ്കിലും പുകയ്‌‌ക്കിടയിൽ തുടർച്ചയായി ജോലിചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ പലർക്കുമുണ്ട്. അതിനെ അവഗണിച്ചാണ് സേനാംഗങ്ങളുടെ അധ്വാനമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത, നാല് ജില്ലകളിൽ കൊടുംചൂട്; താപസൂചിക പ്രസിദ്ധീകരിച്ചു

Next Post

ഊരുമിത്രം പദ്ധതി ശക്തിപ്പെടുത്താന്‍ ‘ഹാംലെറ്റ് ആശ സംഗമം’; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഊരുമിത്രം പദ്ധതി ശക്തിപ്പെടുത്താന്‍ ‘ഹാംലെറ്റ് ആശ സംഗമം’; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

ഊരുമിത്രം പദ്ധതി ശക്തിപ്പെടുത്താന്‍ 'ഹാംലെറ്റ് ആശ സംഗമം'; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

എംപിലാഡ്‌സ്‌ പുതുക്കിയ മാർഗരേഖ പുനഃപരിശോധിക്കണം: ജോൺബ്രിട്ടാസ്‌ എംപി

എംപിലാഡ്‌സ്‌ പുതുക്കിയ മാർഗരേഖ പുനഃപരിശോധിക്കണം: ജോൺബ്രിട്ടാസ്‌ എംപി

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും; ജോലി ബാധകമല്ല

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇനി സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും; ജോലി ബാധകമല്ല

താമരശ്ശേരി ചുരത്തിൽ ഇരുചകത്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, യുവതി മരിച്ചു; സുഹൃത്ത് ആശുപത്രിയിൽ

താമരശ്ശേരി ചുരത്തിൽ ഇരുചകത്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, യുവതി മരിച്ചു; സുഹൃത്ത് ആശുപത്രിയിൽ

ദിവസ വേതനക്കാരുടെ ശമ്പളത്തിന്റെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി, 18 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ദിവസ വേതനക്കാരുടെ ശമ്പളത്തിന്റെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി, 18 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021