• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

സംസ്ഥാനത്തിന്റെ 25 വര്‍ഷത്തെ വികസന കാഴ്‌ചപ്പാട് പ്രതിഫലിപ്പിക്കുന്ന ബജറ്റ് : കോടിയേരി

by Web Desk 04 - News Kerala 24
March 11, 2022 : 3:01 pm
0
A A
0
‘ ഞാൻ സിപിഎമ്മിന്റെ സെക്രട്ടറിയാണ് , കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയത് ഡിവൈഎഫ്‌ഐയാണ് നോക്കേണ്ടത് ‘
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തിരുവനന്തപുരം:  25 വര്‍ഷത്തെ സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും ബദല്‍ നയങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പുതിയ കാലഘട്ടം മുന്നോട്ടുവയ്ക്കുന്ന പരിമിതികളെയും സാധ്യതകളെയും മുന്നില്‍ കണ്ടുകൊണ്ട് തയ്യാറാക്കപ്പെട്ടതാണ് ഈ ബജറ്റ്. വൈജ്ഞാനിക സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിച്ച് ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ബജറ്റ് മുന്നോട്ടുവയ്ക്കുന്നുവെന്നും കോടിയേരി വ്യക്തമാക്കി.

ncs-up
Rajan-up
previous arrow
next arrow

കാര്‍ഷിക മൂല്യവര്‍ധനവിലൂടെ കേരളത്തിന്റെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുക എന്ന സമീപനവും ബജറ്റിന്റെ സവിശേഷതയാണ്. സഹകരണ മേഖലയെ തൊഴില്‍ സൃഷ്ടിക്കും വികസനത്തിനുമായി ഉപയോഗിക്കുന്ന പദ്ധതികളും നിര്‍ദ്ദേശിക്കുന്നുണ്ട്.പൊതുമേഖലയെ സംരക്ഷിക്കുന്നതിനും പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനും ഉതകുന്ന സമീപനം ബജറ്റിലുണ്ട്. ഐടി മേഖല ശക്തിപ്പെടുത്താനും സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ അഭ്യസ്തവിദ്യരുടെ തൊഴില്‍ പ്രതീക്ഷകളെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണ്.

ALA-up
self
previous arrow
next arrow

പരമ്പരാഗത മേഖലയെ ആധുനികവല്‍ക്കരിച്ചുകൊണ്ട് ഈ മേഖലയെ സംരക്ഷിക്കുന്ന സമീപനവും ബജറ്റിന്റെ മറ്റൊരു സവിശേഷതയാണ്. ആഗോളതാപനവും, അത് സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ഉയര്‍ത്തുന്ന പ്രശ്‌നപരിഹാരത്തിനും യുദ്ധത്തിനെതിരായ ബോധവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് കാലിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതും സര്‍വ്വതല സ്പര്‍ശിയായതും കൂടിയാണ്.

Rajan-up
self
previous arrow
next arrow

കേരളത്തിന്റെ വികസനത്തിന് ഉതകുന്നവിധത്തിലുള്ള സ്വകാര്യമൂലധനത്തെ ആകര്‍ഷിക്കുന്നതിന് സഹായകമായ പശ്ചാത്തല സൗകര്യവികസനത്തിനും ഈ ബജറ്റ് ഊല്‍ നല്‍കുന്നുണ്ട്. പ്രത്യേക ശ്രദ്ധ വേണ്ട പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും സ്ത്രീകളുടെയും ഉമനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. ട്രാന്‍സ്‌ജെന്ററുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സാമൂഹ്യപരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയും ശ്രദ്ധേയമാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും ഈ സമീപനത്തിന്റെ തുടര്‍ച്ചയാണ്.

ജീവിതശൈലി രോഗങ്ങളില്‍ ഉഴലുന്ന കേരളത്തില്‍ പുതിയ ഒരു കായിക സംസ്‌കാരം രൂപപ്പെടുത്തുന്നതിനുള്ള ദീര്‍ഘവീക്ഷണത്തോടുള്ള പദ്ധതികളും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ കേരളത്തെ അത്യുന്നത   കേന്ദ്രമാക്കി മാറ്റുന്നതിനുതകു്ന്ന കാല്‍വെയ്പ്പുകളും ഇതിലുണ്ട്. നമ്മുടെ സമൂഹത്തിന്റെ ജീവിത നിലവാരം അടുത്ത 25 വര്‍ഷക്കാലയളവില്‍ വികസിത രാജ്യങ്ങള്‍ക്ക് തുല്യമായി ഉയര്‍ത്തുന്നതിന് ഉതകുന്ന സമീപനം ഈ ബജറ്റിലുടനീളമുണ്ട്. അതിന്റെ ഭാഗമായാണ് അതീവദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ഭവനരഹിതരില്ലാത്ത കേരളം, എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, ഉന്നതവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, ഗവേഷണത്തിന്റെ നൂതന മേഖലകളില്‍ കുതിച്ചുചാട്ടം നടത്തുക എന്നിവയും അതിന്റെ തുടര്‍ച്ചയാണ്.പൊതുമേഖലയെ തകര്‍ക്കുന്ന നയത്തിനും കാര്‍ഷികമേഖലയില്‍ നിന്നും സാമൂഹ്യസുരക്ഷാ മേഖലയില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍മാറുന്ന ആഗോളവല്‍ക്കരണ നയത്തിനും ബദലായി അവയെ സംരക്ഷിക്കുന്നതിനുള്ള ഊന്നല്‍ നല്‍കിക്കൊണ്ട് ബദല്‍ സമീപനം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ ബജറ്റ്. നവകേരള സൃഷ്ടിക്കായുള്ള സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് മറ്റൊരു ചുവടുവെയ്പ്പാണ് ഈ ബജറ്റെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

പോലീസ് നോക്കി നിന്നു ; പേരാമ്പ്രയിലെ കടയിൽ ബലം പ്രയോഗിച്ച് ചരക്കിറക്കി

Next Post

ബജറ്റിൽ നിരാശ ; കേന്ദ്രഫണ്ടിൽ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിൽ : സുരേന്ദ്രൻ

Related Posts

കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

July 5, 2025
ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ ; ചോദ്യവുമായി മന്ത്രി വി.എൻ വാസവൻ

ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ ; ചോദ്യവുമായി മന്ത്രി വി.എൻ വാസവൻ

July 5, 2025
ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

July 5, 2025
സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം

July 5, 2025
സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

July 5, 2025
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

July 5, 2025
Next Post
ബജറ്റിൽ നിരാശ ; കേന്ദ്രഫണ്ടിൽ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിൽ : സുരേന്ദ്രൻ

ബജറ്റിൽ നിരാശ ; കേന്ദ്രഫണ്ടിൽ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിൽ : സുരേന്ദ്രൻ

മലയാളി ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു ; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹത്തിന് തൊട്ടുപിന്നാലെ

മലയാളി ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു ; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹത്തിന് തൊട്ടുപിന്നാലെ

കശ്മീരിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രക്ഷാപ്രവർത്തനം ഊർജിതം

കശ്മീരിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; രക്ഷാപ്രവർത്തനം ഊർജിതം

കോൺഗ്രസ് ഒരിക്കലും പഠിക്കില്ല ; പഞ്ചാബിലെ കനത്ത തോൽവിക്ക് പിന്നാലെ നേതാക്കളെ പരിഹസിച്ച് അമരീന്ദർ

കോൺഗ്രസ് ഒരിക്കലും പഠിക്കില്ല ; പഞ്ചാബിലെ കനത്ത തോൽവിക്ക് പിന്നാലെ നേതാക്കളെ പരിഹസിച്ച് അമരീന്ദർ

തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നത് ​,  മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച്​ മുന്നോട്ടു പോകും – വി.ഡി. സതീശൻ

യുക്രെയ്ന്‍ യുദ്ധത്തില്‍ സര്‍ക്കാരിന് സന്തോഷം ; യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റ് : വി.ഡി.സതീശൻ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In