• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2023ൽ സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് നടപ്പാക്കണം: കടുപ്പിച്ച് ചീഫ് സെക്രട്ടറി

by Web Desk 04 - News Kerala 24
December 16, 2022 : 7:10 pm
in India, News
Reading Time: 1 min read
0
A A
0
2023ൽ സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് നടപ്പാക്കണം: കടുപ്പിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം ∙ 2023 മാര്‍ച്ച് 31നു മുന്‍പ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പഞ്ചിങ് നടപ്പാക്കണമെന്നു ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം. 2019 മുതല്‍ നിര്‍ദേശം വന്നെങ്കിലും കോവിഡ് കാരണം നടപ്പായിരുന്നില്ല. കോവിഡ്കാലം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതോടെയാണു കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി വി.പി.ജോയി സർക്കുലർ പുറപ്പെടുവിച്ചത്.’

അടുത്ത വർഷം മുതൽ സർക്കാർ സ്ഥാപനങ്ങളിൽ സ്പാർക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സമയബന്ധിതമായി നടപ്പാക്കുന്നതിനു വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനു നേരത്തേതന്നെ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.

ഇപ്പോള്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള പ്രധാന ഓഫിസുകളില്‍ മാത്രമാണ് പഞ്ചിങ് മെഷീനെ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5.44 ലക്ഷം സർക്കാർ ഉദ്യോഗസ്ഥരാണുള്ളത്. പഞ്ചിങ് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അതിനാലാണു പുതിയ സർക്കുലറെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും 2023 ജനുവരി ഒന്നിന് മുൻപായി ബയോമെട്രിക് പഞ്ചിങ് നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കണം. മറ്റ് എല്ലാ ഓഫിസുകളിലും 2023 മാർച്ച് 31ന് മുൻപ് നടപ്പാക്കണം. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിങ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും.

ഓരോ വകുപ്പിലെയും അഡിഷനൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിയെ അതതു വകുപ്പിനു കീഴിലുള്ള ഓഫിസുകളിൽ പഞ്ചിങ് നടപടികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തണം. ഈ ഓഫിസറുടെ വിശദാംശങ്ങൾ പൊതുഭരണ വകുപ്പിനു ലഭ്യമാക്കണം. ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഓഫിസുകളിൽ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 2020 ജനുവരി 13ലെ ഉത്തരവ് പ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാർഥിനിയെ ഒന്നാംനിലയിൽനിന്ന് തള്ളിയിട്ടു; അധ്യാപിക അറസ്റ്റിൽ

Next Post

ദുരന്തകാരണം 50 രൂപയുടെ നാടൻ മദ്യം; ബിഹാറിൽ മരിച്ചവർ 60

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദുരന്തകാരണം 50 രൂപയുടെ നാടൻ മദ്യം; ബിഹാറിൽ മരിച്ചവർ 60

ദുരന്തകാരണം 50 രൂപയുടെ നാടൻ മദ്യം; ബിഹാറിൽ മരിച്ചവർ 60

ജോസ്കുട്ടി പനയ്ക്കലിന് ഗഫൂർ മൂടാടി സ്മാരക പ്രസ് ഫൊട്ടോഗ്രഫി പുരസ്കാരം

ജോസ്കുട്ടി പനയ്ക്കലിന് ഗഫൂർ മൂടാടി സ്മാരക പ്രസ് ഫൊട്ടോഗ്രഫി പുരസ്കാരം

ചൈന ഒരുങ്ങുന്നത് യുദ്ധത്തിന്; ബിജെപിയെ അധികാരത്തിൽനിന്ന് താഴെയിറക്കും: രാഹുൽ

ചൈന ഒരുങ്ങുന്നത് യുദ്ധത്തിന്; ബിജെപിയെ അധികാരത്തിൽനിന്ന് താഴെയിറക്കും: രാഹുൽ

കേരളത്തെ ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി മാറ്റും; ഡിസൈൻ നയം രൂപീകരിക്കും: മുഖ്യമന്ത്രി

കേരളത്തെ ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി മാറ്റും; ഡിസൈൻ നയം രൂപീകരിക്കും: മുഖ്യമന്ത്രി

ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച എട്ട് വിദേശികള്‍ പിടിയില്‍

ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച എട്ട് വിദേശികള്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021