• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർ ലൈൻ : മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം നന്ന് , പക്ഷേ ആത്മാർത്ഥത തെളിയിക്കണം : കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി

by Web Desk 04 - News Kerala 24
January 25, 2022 : 5:11 pm
in Kerala, News
Reading Time: 1 min read
0
A A
0
സിൽവർ ലൈൻ  :   മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം നന്ന് ,  പക്ഷേ  ആത്മാർത്ഥത തെളിയിക്കണം  :  കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ക്രിയാത്മക വിമർശനം കേൾക്കാൻ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം അത്രയും നന്ന് എന്നും കാര്യകാരണസഹിതം നാനാദിക്കുകളിൽ നിന്നും വിദഗ്ധരിൽ നിന്നും ഇടതു സഹയാത്രികരിൽ നിന്നുമുള്ള വിമർശനം ഉൾക്കൊണ്ട് കേരളത്തിന്റെ സംഹാര പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ച് ബദൽ നിർദ്ദേശങ്ങൾക്ക് ചെവികൊടുക്കണമെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു.

കാസർഗോഡ് – തിരുവനന്തപുരം യാത്രാ സമയദൈർഘ്യം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ നിലവിലെ പാതയ്ക്ക് സമാന്തരമായി പുതിയ പാത നിർമ്മിച്ച് അത് നേടാവുന്നതേയുള്ളൂ. വളവുകൾ നിവർക്കുന്നതിനുള്ള ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടി വരൂ. സിൽവർലൈൻ സൃഷ്ടിക്കുന്ന പ്രകൃതി നാശവും സാമൂഹ്യ ആഘാതവും ഭീമമായ കടക്കെണിയും കേരള ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലും ഒഴിവാക്കാനാവും. അതിനുപകരം പദ്ധതി നിർവഹണത്തിന് വേണ്ടി രൂപീകരിക്കുന്ന 2 എസ്. പി. വി. (സ്പെഷ്യൽ പർച്ചേസ് വെഹിക്കിൾ)കളിൽ കണ്ണുവെച് റിയൽ എസ്റ്റേറ്റും ബിസിനസ് സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കാൻ കരുക്കൾ നീക്കുന്ന അതിസമ്പന്നരുടെ താളത്തിനൊത്തു തുള്ളുന്ന പാവകളായി ഭരണാധികാരികൾ മാറരുത്.

ക്രിയാത്മകമായ വിമർശനങ്ങൾ കേൾക്കും എന്ന് മുഖ്യമന്ത്രി പറയുമ്പോൾതന്നെ ഇതേപ്പറ്റി ന്യായയുക്തമായ ചോദ്യങ്ങൾ ഉയർത്തിയ ഇടതു സഹയാത്രികനായ കവി റഫീഖ് അഹമ്മദിനെ മുഖ്യമന്ത്രിയുടെ അനുയായിവൃന്ദങ്ങളും വാഴ്ത്തു പാട്ടുകാരും വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്മാർ ചമഞ്ഞവർ തന്നെ അതിനു വിലക്കേർപ്പെടുത്തിയെങ്കിൽ അത് തുറന്നു പറയണമെന്നും അല്ലെങ്കിൽ അതിനെ തള്ളിപ്പറഞ്ഞു സഹിഷ്ണുതയും വിമർശനം കേൾക്കാനുള്ള സന്നദ്ധതയും ആത്മാർത്ഥമാണെന്ന് തെളിയിക്കണമെന്നും പുതുശേരി ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന കേസ് ; ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി

Next Post

ട്രോളി ബാഗിൽ ഒളിപ്പിച്ച 12 കിലോയിലധികം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ട്രോളി ബാഗിൽ ഒളിപ്പിച്ച 12 കിലോയിലധികം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

ട്രോളി ബാഗിൽ ഒളിപ്പിച്ച 12 കിലോയിലധികം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

അരലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോ​ഗികൾ ; ആരോ​ഗ്യപ്രവർത്തകരിലെ കൊവിഡ് വെല്ലുവിളി – ആരോ​ഗ്യമന്ത്രി

അരലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോ​ഗികൾ ; ആരോ​ഗ്യപ്രവർത്തകരിലെ കൊവിഡ് വെല്ലുവിളി - ആരോ​ഗ്യമന്ത്രി

കൊവിഡ് വാക്സിൻ വിതരണത്തിൽ മാതൃക ;  കേരളത്തെ പ്രകീർത്തിച്ച് ഗവർണർ

കൊവിഡ് വാക്സിൻ വിതരണത്തിൽ മാതൃക ; കേരളത്തെ പ്രകീർത്തിച്ച് ഗവർണർ

പത്തനംതിട്ടയില്‍ ഇന്ന് 2311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 2311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ ഇന്ന്  3672 പേര്‍ക്കു കോവിഡ് ;  1706 പേര്‍ക്കു രോഗമുക്തി

കോട്ടയം ജില്ലയില്‍ ഇന്ന് 3672 പേര്‍ക്കു കോവിഡ് ; 1706 പേര്‍ക്കു രോഗമുക്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021