• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുടുംബശ്രീ ഓണച്ചന്തകളിൽ നിന്നും 23 കോടി രൂപയുടെ വിറ്റുവരവ്

by Web Desk 04 - News Kerala 24
September 1, 2023 : 8:05 pm
in Kerala, News
Reading Time: 1 min read
0
A A
0
കുടുംബശ്രീ ഓണച്ചന്തകളിൽ നിന്നും 23 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം > ഓണ വിപണിയിൽ നിന്നും ഇത്തവണയും കുടുംബശ്രീക്ക് കൈനിറയെ നേട്ടം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സിഡിഎസ്തല ഓണച്ചന്തകൾ, 17 ജില്ലാതല ഓണച്ചന്തകൾ എന്നിവ ഉൾപ്പെടെ ആകെ 1087 ഓണച്ചന്തകൾ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വർഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിനേക്കാൾ നാലു കോടി രൂപയുടെ അധിക വിറ്റുവരവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതൽ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 104 ഓണച്ചന്തകളിൽ നിന്നായി 3.25 കോടി രൂപയാണ് ജില്ലയിലെ സംരംഭകർ നേടിയത്. 103 ഓണച്ചന്തകളിൽ നിന്നും 2.63 കോടി രൂപയുടെ വിറ്റുവരവ് നേടി തൃശൂർ ജില്ല രണ്ടാമതും 81 ഓണച്ചന്തകളിൽ നിന്നും 2.55 കോടി രൂപ നേടി കണ്ണൂർ ജില്ല മൂന്നാമതും എത്തി.

കുടുംബശ്രീയുടെ കീഴിലുള്ള 28401 സൂക്ഷ്മസംരംഭ യൂണിറ്റുകളും 20990 വനിതാ കർഷക സംഘങ്ങളും വിപണിയിൽ ഉൽപന്നങ്ങളെത്തിച്ചു. പൊതുവിപണിയിൽ വിലക്കയറ്റം തടയാനും ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള സർക്കാരിന്റെ ഇടപെടലുകൾക്ക് പിന്തുണ നൽകാനായി എന്നതും കുടുംബശ്രീക്ക് നേട്ടമായെന്ന് അം​ഗങ്ങൾ പറഞ്ഞു. 110 ഓണച്ചന്തകൾ ഒരുക്കി മലപ്പുറം ജില്ല മേളയുടെ എണ്ണത്തിൽ മുന്നിലെത്തി. കാർഷിക സൂക്ഷ്മസംരംഭ മേഖലയിൽ നിന്നുമായി 4854 യൂണിറ്റുകളെ പങ്കെടുപ്പിച്ച് ഏറ്റവും കൂടുതൽ സംരംഭകരുടെ പങ്കാളിത്തം ഉറപ്പു വരുത്തിയതിലും മലപ്പുറം ജില്ല ഒന്നാമതായി. 104 ഓണച്ചന്തകളിലായി 4723 യൂണിറ്റുകളെ പങ്കെടുപ്പിച്ച് എറണാകുളം ജില്ലയും, 103 ഓണച്ചന്തകൾ സംഘടിപ്പിച്ച് 4550 യൂണിറ്റുകളെ പങ്കെടുപ്പിച്ച് തൃശൂർ ജില്ലയും രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഓണം വിപണിയിൽ പൂവിനുള്ള ആവശ്യകത തിരിച്ചറിഞ്ഞ് ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കാനും കുടുംബശ്രീക്ക് കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഓണാഘോഷത്തിനുള്ള പൂക്കൾ ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നതിൻറെ ഭാഗമായി സംസ്ഥാനമൊട്ടാകെ 1870 വനിതാ കർഷക സംഘങ്ങൾ ചേർന്ന് 780 ഏക്കറിലാണ് ഇത്തവണ പൂക്കൃഷി നടത്തിയത്. 100 സംഘങ്ങൾ ചേർന്ന് 186.37 ഏക്കറിൽ പൂക്കൃഷി നടത്തി തൃശൂർ ജില്ല ഒന്നാമതായി. സംസ്ഥാനമെമ്പാടും സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണന മേളകളിൽ കുടുംബശ്രീ കർഷക സംഘങ്ങൾ കൃഷി ചെയ്ത പൂക്കളും വിപണനത്തിനെത്തിയത് ഏറെ ശ്രദ്ധേയമായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; പ്രതികരണവുമായി നവ്യ നായര്‍

Next Post

കേരളത്തില്‍ ഒരു വിമാനത്താവളത്തിലേക്ക് കൂടി സര്‍വീസ് ആരംഭിക്കാനൊരുങ്ങി ബജറ്റ് വിമാന കമ്പനി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തില്‍ ഒരു വിമാനത്താവളത്തിലേക്ക് കൂടി സര്‍വീസ് ആരംഭിക്കാനൊരുങ്ങി ബജറ്റ് വിമാന കമ്പനി

കേരളത്തില്‍ ഒരു വിമാനത്താവളത്തിലേക്ക് കൂടി സര്‍വീസ് ആരംഭിക്കാനൊരുങ്ങി ബജറ്റ് വിമാന കമ്പനി

തലമുടി പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ ഏഴ് ടിപ്സുകള്‍…

തലമുടി പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ ഏഴ് ടിപ്സുകള്‍...

ചിന്ത ജെറോമിന്​ 8,80,645 രൂപ ശമ്പള കുടിശ്ശിക അനുവദിച്ചു

ചിന്ത ജെറോമിന്​ 8,80,645 രൂപ ശമ്പള കുടിശ്ശിക അനുവദിച്ചു

പട്ടയ ഭൂമിയിലെ ഖനനാനുമതി: 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവ്

പട്ടയ ഭൂമിയിലെ ഖനനാനുമതി: 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവ്

‘ക്രിസ്ത്യാനികളില്ല, ആദിവാസികളില്ല, സിഖുകാരില്ല, പാഴ്സികളില്ല, യു.സി.സിയിൽ അവശേഷിക്കുന്നത് മുസ്ലീങ്ങൾ മാത്രമാണോ’​ -സീതാറാം യെച്ചൂരി

‘ക്രിസ്ത്യാനികളില്ല, ആദിവാസികളില്ല, സിഖുകാരില്ല, പാഴ്സികളില്ല, യു.സി.സിയിൽ അവശേഷിക്കുന്നത് മുസ്ലീങ്ങൾ മാത്രമാണോ’​ -സീതാറാം യെച്ചൂരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021