കോഴിക്കോട് : കേളുഏട്ടൻപഠനഗവേഷണകേന്ദ്രവും എകെജിസിടിയുടെ അക്കാദമിക് ഗവേഷണ വേദിയായ എസിഎസ്ആറും (ACSR) സംയുക്തമായി ആരംഭിക്കുന്ന മാർക്‌സിസ്റ്റ് പഠന കോഴ്‌സ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. നവംബർ 7 ഒക്‌ടോബർ വിപ്ലവദിനത്തിൽ കോഴിക്കോട് ടൗൺഹാളിൽ വൈകീട്ട് നാലിനാണ് ഉദ്‌ഘാടനം. മാർക്‌സിസ്റ്റ് പഠനത്തിന്റെ സമകാലീനപ്രസക്തി എന്ന വിഷയത്തെ അധികരിച്ചാണ് കാരാട്ട് സംസാരിക്കുന്നത്. 6 മാസം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സാണിത്.
മാർക്‌സിസ്റ്റ് ജ്ഞാനസിദ്ധാന്തം തൊട്ട് മാർക്‌സിസത്തിന്റെ സമകാലീനപ്രശ്‌നങ്ങൾ വരെയുള്ള 22 വിഷയങ്ങളിലായിട്ടാണ് പഠനകോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്. എസ് രാമചന്ദ്രൻപിള്ള, ഡോ. കെ എൻ ഗണേഷ്, എളമരം കരീം, എം എ ബേബി, ഡോ. തോമസ് ഐസക്, സുനിൽ പി ഇളയിടം, ഡോ. രാജൻ ഗുരുക്കൾ തുടങ്ങി പ്രമുഖരായ മാർക്‌സിസ്റ്റ് സൈദ്ധാന്തികരും സാമൂഹ്യശാസ്‌ത്രജ്ഞരും കോഴ്‌സിൽ അധ്യാപകരായിരിക്കും. പഠനക്കുറിപ്പുകൾ ക്ലാസ്സുകളിൽ അറ്റന്റ് ചെയ്യുന്ന മുറയ്‌ക്ക് ലഭിക്കുന്നതാണ്.
പഠനകോഴ്‌സിൽ ചേരാനാഗ്രഹിക്കുന്നവർ നവംബർ 5 നു മുമ്പ് കേളുഏട്ടൻ പഠനഗവേഷണകേന്ദ്രത്തിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫീസ് 2000/- രൂപയാണ്. ഒന്നിച്ചടക്കാനാവാത്തവർക്ക് രണ്ട് ഗഡുക്കളായി അടയ്‌ക്കാവുന്നതാണ്.
ബന്ധപ്പെടേണ്ട വിലാസങ്ങൾ:
1. കെ ടി കുഞ്ഞിക്കണ്ണൻ
ഡയറക്‌ടർ
കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രം
സി എച്ച് കണാരൻ സ്‌മാരക മന്ദിരം
വൈഎംസിഎ റോഡ്
കോഴിക്കോട് – 673001
ഫോൺ: 9447468730, 9037675742
email: [email protected]
2. ഡോ. ടി എ ആനന്ദ്
(അക്കാദമിക് ഡയറക്‌ടർ, എസിഎസ്ആർ)
അസി. പ്രൊഫസർ, ഗവ. ആർട്സ് & സയൻസ് കോളേജ്, കോഴിക്കോട്.
ഫോൺ: 9496362961
email: [email protected]