• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുജിത വധം : തെളിവെടുപ്പ്‌ ഇന്നുമുതൽ , പ്രതികൾ പൊലീസ്‌ കസ്‌റ്റഡിയിൽ

by Web Desk 04 - News Kerala 24
August 25, 2023 : 8:08 am
in Kerala, News
Reading Time: 1 min read
0
A A
0
സുജിത വധം : തെളിവെടുപ്പ്‌ ഇന്നുമുതൽ , പ്രതികൾ പൊലീസ്‌ കസ്‌റ്റഡിയിൽ

മലപ്പുറം: തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികളെ രണ്ടുദിവസത്തേക്ക്‌ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടു. വ്യാഴാഴ്‌ച വൈകിട്ട്‌ മഞ്ചേരി കോടതിയിൽനിന്ന്‌ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി കരുവാരക്കുണ്ട്‌ സ്‌റ്റേഷനിലെത്തിച്ചു. വെള്ളിയാഴ്‌ച രാവിലെ തെളിവെടുപ്പ് തുടങ്ങും.

സുജിതയെ കൊലപ്പെടുത്തിയ കേസിൽ വിഷ്‌ണുവിനെ കൂടാതെ, സഹോദരങ്ങളായ വൈശാഖ്‌, വിവേക്‌, അച്ഛൻ മുത്തു, സുഹൃത്ത്‌ മുഹമ്മദ്‌ ഷിഹാൻ എന്നിവരാണ്‌  പ്രതികൾ. വിശദ അന്വേഷണത്തിനുശേഷമേ കൂടുതൽ പേർക്ക്‌ പങ്കുണ്ടോ എന്ന്‌ വ്യക്തമാകൂ. പ്രതികളെ ചോദ്യംചെയ്‌തപ്പോൾ ലഭിച്ച മറുപടികളിലെ വ്യക്തതക്കുറവും പൊരുത്തമില്ലായ്‌മയും അന്വേഷകസംഘം പരിശോധിക്കും. സുജിതയുടെ മൊബൈൽ ഫോൺ തകർത്ത്‌ വലിച്ചെറിഞ്ഞതായാണ്‌ പൊലീസ്‌ നിഗമനം. സുജിത കൊല്ലപ്പെട്ട ആഗസ്‌ത്‌ 11ന്‌ പകൽ 11.42ന്‌ ആയിരുന്നു ഫോണിൽനിന്നുള്ള അവസാനത്തെ വിളി. വൈകാതെ ഫോൺ ഓഫ്‌ ആയി.

സ്‌ത്രീകളിൽനിന്ന്‌ സ്വർണം വാങ്ങി പണയംവയ്‌ക്കുകയോ വിൽക്കുകയോ ചെയ്‌താണ്‌ വിഷ്‌ണു ആവശ്യത്തിനുള്ള പണമുണ്ടാക്കിയിരുന്നത്‌. ഒരാളിൽനിന്ന്‌ വാങ്ങിയത്‌ നൽകാൻ മറ്റൊരാളിൽനിന്ന്‌ വാങ്ങും. ഇങ്ങനെ നിരവധി പേരിൽനിന്ന്‌ സ്വർണവും പണവും വാങ്ങിയിട്ടുണ്ട്‌. തിരിച്ചുകൊടുക്കാനാകാതെ വന്നതോടെ രണ്ടുമാസമായി തുവ്വൂർ പഞ്ചായത്ത്‌ ഓഫീസിലെ തൊഴിലുറപ്പ് പദ്ധതിയിലെ താൽക്കാലിക ജോലിയിൽനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നു. കേസിലെ പ്രതികൾ മയക്കുമരുന്ന്‌ ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.
കുടുംബശ്രീ കാർഷിക റിസോഴ്‌സ്‌പേഴ്‌സൺ എന്ന നിലയിൽ കൃഷിഭവൻ കേന്ദ്രീകരിച്ചായിരുന്നു സുജിതയുടെ പ്രവർത്തനം. കൃഷിവകുപ്പിന്റെ കേരള കർഷകൻ മാസികയുടെ ഏജൻസിയുമുണ്ട്‌. ഉച്ചവരെ കൃഷിഭവനിലും കുടുംബശ്രീയിലുമായി ഉണ്ടാകുന്ന സുജിത പലപ്പോഴും വാർഡുകളിൽ ഫീൽഡ്‌ വർക്കിൽ ആയിരിക്കും.

ആഗസ്‌ത്‌ 11ന്‌ പകൽ 11നുശേഷം കാണാതായ സുജിതയുടെ മൃതദേഹം 21ന്‌ രാത്രിയാണ്‌ വിഷ്‌ണുവിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്‌. അന്വേഷണത്തിന്‌ കരുവാരക്കുണ്ട്‌ ഇൻസ്‌പെക്ടർ സി കെ നാസറിന്റെ നേതൃത്വത്തിലുള്ള 19 അംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം സന്തോഷ്‌കുമാറിനാണ്‌ മേൽനോട്ടച്ചുമതല. ജില്ലാ പൊലീസ്‌ മേധാവി എസ്‌ സുജിത്‌ദാസ്‌ അന്വേഷണ പുരോഗതി ദൈനംദിനം വിലയിരുത്തും. അന്വേഷക സംഘം വ്യാഴാഴ്‌ച വൈകിട്ട്‌ കരുവാരക്കുണ്ട്‌ സ്‌റ്റേഷനിൽ ഇതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അപ്രതീക്ഷിതം ; മനുഷ്യരല്ലേ അവാർഡ്‌ കിട്ടുമ്പോൾ സന്തോഷം വരും : ഇന്ദ്രൻസ്‌

Next Post

വ്യാപക ക്രമക്കേട്; ഡ്രൈവറുടെ അക്കൗണ്ടിൽ ഗൂഗിൾ പേ വഴി 1.10 ലക്ഷം രൂപ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വ്യാപക ക്രമക്കേട്; ഡ്രൈവറുടെ അക്കൗണ്ടിൽ ഗൂഗിൾ പേ വഴി 1.10 ലക്ഷം രൂപ

വ്യാപക ക്രമക്കേട്; ഡ്രൈവറുടെ അക്കൗണ്ടിൽ ഗൂഗിൾ പേ വഴി 1.10 ലക്ഷം രൂപ

300 കോടിയുടെ ബാങ്ക് വെട്ടിപ്പ്: 36 സ്വത്തുക്കൾ മരവിപ്പിച്ചു, മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യും

300 കോടിയുടെ ബാങ്ക് വെട്ടിപ്പ്: 36 സ്വത്തുക്കൾ മരവിപ്പിച്ചു, മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യും

ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയർ‌ കഴിക്കൂ, ​ഗുണങ്ങൾ‌ ഇതൊക്കെയാണ്

ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയർ‌ കഴിക്കൂ, ​ഗുണങ്ങൾ‌ ഇതൊക്കെയാണ്

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു, പ്രതിമാസം പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ പച്ചക്കൊടി

വൈദ്യുതി പ്രതിസന്ധി, സാമ്പത്തിക ബാധ്യത; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തും

തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021