• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിയാലിന്‌ 521.50 കോടി പ്രവർത്തനലാഭം ; ചരിത്രത്തിലെ ഉയർന്ന ലാഭം ; നിക്ഷേപകർക്ക് 35 ശതമാനം റെക്കോഡ്‌ ലാഭവിഹിതം

by Web Desk 04 - News Kerala 24
June 27, 2023 : 8:22 am
in Kerala, News
Reading Time: 1 min read
0
A A
0
സിയാലിന്‌ 521.50 കോടി പ്രവർത്തനലാഭം ; ചരിത്രത്തിലെ ഉയർന്ന ലാഭം ; നിക്ഷേപകർക്ക് 35 ശതമാനം റെക്കോഡ്‌ ലാഭവിഹിതം

കൊച്ചി: ഇന്ത്യൻ വ്യോമയാനരംഗത്ത് കോവിഡ്‌ അനന്തര കാലഘട്ടത്തിൽ വികസനത്തിന്റെ പുതിയ പാതകൾ തുറന്ന കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ലാഭം നേടി. 2022–-23ൽ 521.50 കോടി രൂപ പ്രവർത്തനലാഭവും 267.17 കോടി രൂപ അറ്റാദായവും നേടി. നിക്ഷേപകർക്ക് 35 ശതമാനം റെക്കോഡ്‌ ലാഭവിഹിതം നൽകാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന സിയാൽ ഡയറക്ടർബോർഡ് യോഗം ശുപാർശ ചെയ്‌തു.
കോവിഡിന്റെ പ്രത്യാഘാതത്തിൽ 2020-–-21-ൽ 85.10 കോടി രൂപ നഷ്ടം സിയാലിന്‌ നേരിട്ടിരുന്നു. കോവിഡ്‌ അനന്തരം നടപ്പാക്കിയ സാമ്പത്തിക, പ്രവർത്തന പുനഃക്രമീകരണ നടപടികളുടെ ഫലമായി 2021––22-ൽ 22.45 കോടി രൂപ ലാഭം നേടി. കോവിഡ്‌ അനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമായിരുന്നു സിയാൽ.

പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ലക്ഷ്യംകണ്ടതോടെ 2021-–-22-ൽ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടിയായി. 2022––23-ൽ മൊത്തവരുമാനം 770.90 കോടിയായും ഉയർന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉൾപ്പെടെ സിയാൽ നേടിയ പ്രവർത്തനലാഭം 521.50 കോടിയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടിയും.

കഴിഞ്ഞ സാമ്പത്തികവർഷം സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസർവീസുകളും കൈകാര്യം ചെയ്തു. സിയാലിന്റെ നൂറുശതമാനം ഓഹരിയുള്ള ഉപകമ്പനികളുടെ സാമ്പത്തികപ്രകടനവും മെച്ചപ്പെട്ടു. മുഖ്യമന്ത്രിയെ കൂടാതെ, മന്ത്രിമാരും ഡയറക്ടർമാരുമായ പി രാജീവ്‌, കെ രാജൻ, ഡയറക്ടർമാരായ ചീഫ് സെക്രട്ടറി വി പി ജോയി, ഇ കെ ഭരത്‌ഭൂഷൻ, എം എ യൂസഫ് അലി, ഇ എം ബാബു, എൻ വി ജോർജ്, പി മുഹമ്മദലി, മാനേജിങ് ഡയറക്ടർ എസ്‌ സുഹാസ്, കമ്പനി സെക്രട്ടറി സജി കെ ജോർജ്‌ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മൂന്നാം ടെർമിനൽ വികസിപ്പിക്കും , പുതിയ കാർഗോ ടെർമിനലും
രജതജൂബിലി വർഷത്തിൽ സിയാൽ ഗ്രൂപ്പ് കമ്പനികളുടെ മൊത്തവരുമാനം ആയിരം കോടിയാക്കി ഉയർത്താനുള്ള പദ്ധതികൾക്കും ഡയറക്ടർബോർഡ് യോഗം രൂപംനൽകി. സെപ്തംബറിൽ അഞ്ച് മെഗാ പദ്ധതികൾക്കും തുടക്കമിടും. മൂന്നാം ടെർമിനൽ വികസനത്തിനായുള്ള നിർമാണപ്രവർത്തനത്തിന് കല്ലിടൽ, പുതിയ കാർഗോ ടെർമിനൽ ഉദ്ഘാടനം, ഗോൾഫ് ടൂറിസം പദ്ധതി, രണ്ടാം ടെർമിനലി-ൽ ട്രാൻസിറ്റ് അക്കോമഡേഷൻ നിർമാണോദ്ഘാടനം, മൂന്നാം ടെർമിനലിന്റെ മുൻഭാഗത്ത് കൊമേഴ്‌സ്യൽ സോൺ നിർമാണോദ്ഘാടനം എന്നിവയാണ്‌ സെപ്‌തംബറിൽ നിശ്ചയിച്ചിട്ടുള്ളത്. മൂന്നാം ടെർമിനൽ വികസനത്തിനുമാത്രം 500 കോടിയിലേറെ രൂപ കണക്കാക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്രാസ്‌ ഹൈക്കോടതി വിധി സ്‌ത്രീകൾക്കുള്ള അംഗീകാരം: പി കെ ശ്രീമതി

Next Post

യുട്യൂബർ ദേവ്‍രാജ് പട്ടേൽ അന്തരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
യുട്യൂബർ ദേവ്‍രാജ് പട്ടേൽ അന്തരിച്ചു

യുട്യൂബർ ദേവ്‍രാജ് പട്ടേൽ അന്തരിച്ചു

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഹ‍ൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഹ‍ൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അബിൻ സി. രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ്; സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി

അബിൻ സി. രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ്; സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി

കൂടത്തായ് കൊല; വസ്തുതർക്കത്തെപ്പറ്റി അറിയില്ലെന്ന് സാക്ഷി

കൂടത്തായ് കൊല; വസ്തുതർക്കത്തെപ്പറ്റി അറിയില്ലെന്ന് സാക്ഷി

വിദ്യാർഥികൾക്ക് കൈവിലങ്ങ്; എം.എസ്‌.എഫ്‌ കമീഷണർ ഓഫിസ്‌ മാർച്ചിൽ സംഘർഷം

വിദ്യാർഥികൾക്ക് കൈവിലങ്ങ്; എം.എസ്‌.എഫ്‌ കമീഷണർ ഓഫിസ്‌ മാർച്ചിൽ സംഘർഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021