തിരുവനന്തപുരം: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങൾക്ക് വരുത്തിയ വൻ വില വർധന പിൻവലിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽനിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയുമാണ്. നേരത്തെ ഇത് യഥാക്രമം 13ഉം 55ഉമായിരുന്നു. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്.സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷനായി. യോഗത്തിൽ കൺവീനർ ജെ ഗോപകുമാർ, ടി പി ദീപു ലാൽ, സന്തോഷ് രാജേന്ദ്രൻ, റസലുദീൻ, നിർമൽകുമാർ, എഴുവാൻകോട് രഘുനാഥൻ എന്നിവർ സംസാരിച്ചു.