തിരുവനന്തപുരം> സേഫ് കേരള പദ്ധതി സംബന്ധിച്ച കരാർ രേഖകൾ കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ വായിച്ച് വസ്തുതമനസിലാക്കിയത് 12000 ത്തിലേറെ പേർ. പ്രതിപക്ഷം ആരോപണം ഉയർത്തിയതിന് പിന്നാലെ വ്യാഴാഴ്ച ടെൻഡർ രേഖകൾ മുതൽ പ്രൊജക്ട് റിപ്പോർട്ട് വരെ എട്ട് രേഖകളാണ് വെബ്സൈറ്റിൽ (www.keltron.org) കെൽട്രോൺ പ്രസിദ്ധീകരിച്ചത്.
സേഫ് കേരള പദ്ധതി സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖകളും പൊതുമണ്ഡലത്തിലുണ്ടെന്നും വ്യവസായ മന്ത്രി പി രാജീവ് ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.