• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്രത്തിന്റെ പകപോക്കൽ തുറന്നു കാണിക്കും; കെഎസ്‌കെടിയുവിന്റെ ‘പാവങ്ങളുടെ പടയണി’ ഫെബ്രുവരി 20 മുതൽ

by Web Desk 04 - News Kerala 24
January 9, 2024 : 5:14 pm
in Kerala, News
0
A A
0
കേന്ദ്രത്തിന്റെ പകപോക്കൽ തുറന്നു കാണിക്കും; കെഎസ്‌കെടിയുവിന്റെ ‘പാവങ്ങളുടെ പടയണി’ ഫെബ്രുവരി 20 മുതൽ

തൃശൂർ> കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ പകപോക്കലിനെതിരായും ക്ഷേമ കേരള സംരക്ഷണത്തിനുമായും കെഎസ്‌കെടിയു നേതൃത്വത്തിൽ ഫെബ്രുവരി പത്തു മുതൽ ഇരുപതു വരെ സംസ്ഥാന വ്യാപകമായി ‘പാവങ്ങളുടെ പടയണി’ പരിപാടി സംഘടിപ്പിക്കും. പഞ്ചായത്ത്‌, മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ, ക്ഷേമനിധി അംഗങ്ങൾ, കോളനി നിവാസികൾ, ബഹുജനങ്ങൾ എന്നിവരെ അണിനിരത്തിയാണ്‌ പരിപാടി സംഘടിപ്പിക്കുകയെന്ന്‌ കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘പാവങ്ങളുടെ പടയണി’ പരിപാടിക്ക്‌ മുന്നോടിയായി ജനുവരി 21മുതൽ 31വരെ സംസ്ഥാനത്തെ 25,414 ബൂത്തുകളിലും നൂറുകണക്കിനുപേരെ അണിനിരത്തി വിപുലമായ സദസ്സുകൾ നടത്തും. സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്തുപിടിച്ചാണ്‌ മുന്നോട്ടുപോകുന്നത്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ ക്ഷേമപെൻഷനുകൾപോലും വിതരണം ചെയ്യാതിരുന്നത്‌ മറച്ചുവച്ച്‌ എൽഡിഎഫ്‌ കാലത്ത്‌ മൂന്നു മാസത്തെ കുടിശ്ശിക ഉണ്ടെന്നതരത്തിൽ പ്രചാരണം നടത്തി സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്ന യുഡിഎഫ്‌– ബിജെപി– മാധ്യമ കൂട്ടുകെട്ടിനെ ‘പാവങ്ങളുടെ പടയണി’യിൽ തുറന്നു കാണിക്കും.

സംസ്ഥാനത്ത്‌ യുഡിഎഫ്‌ കാലത്ത്‌ കേവലം 33 ലക്ഷംപേർക്ക്‌ ചുരുങ്ങിയ തുകയാണ്‌ ക്ഷേമപെൻഷൻ നൽകിയിരുന്നത്‌. പിണറായി സർക്കാർ 64 ലക്ഷംപേർക്കാണ്‌ പെൻഷൻ നൽകുന്നത്‌. ഉമ്മൻചാണ്ടി ഭരണത്തിൽ 9011 കോടി രൂപ മാത്രം ക്ഷേമപെൻഷൻ നൽകിയപ്പോൾ, പിണറായി ഭരണകാലത്ത്‌ ഇതുവരെ 59,112 കോടി രൂപ പെൻഷൻ നൽകിക്കഴിഞ്ഞു. ഇതു മറച്ചുവച്ചാണ്‌ ചിലർ കള്ള പ്രചാരണം നടത്തുന്നത്‌. കേരളത്തിലെ സാധാരണക്കാരന്‌ നൽകുന്ന ക്ഷേമപെൻഷൻ തടയാനുള്ള നടപടിയാണ്‌ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തുന്നത്‌. പെൻഷൻ നൽകാൻ വായ്‌പയെടുക്കുന്നത്‌ തടഞ്ഞും, ക്ഷേമ പെൻഷന്റെ വിഹിതം നൽകാതെയും കേന്ദ്രം, സംസ്ഥാന സർക്കാരിനെ വീർപ്പുമുട്ടിക്കുകയാണ്‌. മാത്രമല്ല, സംസ്ഥാനത്തിന്‌ അവകാശപ്പെട്ട 57,000 കോടിരൂപ നൽകാതെ തടഞ്ഞുവച്ചു. ഈ യാഥാർത്ഥ്യം ജനങ്ങളോട്‌ തുറന്നുകാണിക്കാനാണ്‌ ‘പാവങ്ങളുടെ പടയണി’ ഒരുക്കുന്നതെന്ന്‌ ചന്ദ്രൻ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ, ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വർഗീസ്‌ കണ്ടംകുളത്തി, എ എസ്‌ ദിനകരൻ എന്നിവരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ

Next Post

ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ചരിത്രമാകും: എ എ റഹീം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ചരിത്രമാകും: എ എ റഹീം

ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ചരിത്രമാകും: എ എ റഹീം

ഇസ്രായേൽ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം

ഇസ്രായേൽ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം

പന്തിന്‍റെ സഹോദരിക്ക് ആശംസകൾ നേർന്ന് ധോണി! വിവാഹ നിശ്ചയ ചടങ്ങിൽ ചിരിയടക്കാനാകാതെ അതിഥികൾ

പന്തിന്‍റെ സഹോദരിക്ക് ആശംസകൾ നേർന്ന് ധോണി! വിവാഹ നിശ്ചയ ചടങ്ങിൽ ചിരിയടക്കാനാകാതെ അതിഥികൾ

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രത്യേകതയില്ല: കമീഷണർ

അക്രമസമരം: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാൻഡ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021