• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഭോജ്‍പുരിക്കെതിരെ കേരള താരങ്ങള്‍ക്ക് വൻ വിജയ ലക്ഷ്യം

by Web Desk 04 - News Kerala 24
March 11, 2023 : 6:45 pm
in News, Sports
0
A A
0
ഭോജ്‍പുരിക്കെതിരെ കേരള താരങ്ങള്‍ക്ക് വൻ വിജയ ലക്ഷ്യം

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഭോജ്‍പുരി ദബാങ്‍സിനെതിരെ കേരള സ്‍ട്രൈക്കേഴ്‍സിന് വൻ വിജയ ലക്ഷ്യം. നിശ്ചിത 10 ഓവറില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് ജയിക്കാൻ 164 റണ്‍സ് വേണം. 48 റണ്‍സിന്റെ ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഭോജ്‍പുരി രണ്ടാം സ്‍പെല്ലില്‍ ഒരു വിക്കറ്റ് മാത്രം നഷ്‍ടപ്പെടുത്തി 115 റണ്‍സാണ് എടുത്തത്. ആന്റണി പെപ്പെയ്‍ക്കാണ് ഏക വിക്കറ്റ്.

പര്‍വേശിന്റെ തകര്‍പ്പൻ സെഞ്ച്വറിയുടെ മികവില്‍ ഭോജ്‍പുരി നേടിയ 167 റണ്‍സ് പിന്തുടര്‍ന്ന കേരള സ്‍ട്രേക്കേഴ്‍സിന് ആദ്യ സ്‍പെല്ലില്‍ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 119 റണ്‍സാണ് എടുക്കാനായത്. കേരളത്തിനായി ഓപ്പണിംഗായി ഇറങ്ങിയ അര്‍ജ്ജുന്‍ നന്ദകുമാര്‍ 31 പന്തില്‍ 64 റണ്‍സ് നേടി നടത്തിയ ചെറുത്തുനില്‍പ്പാണ് കേരളത്തിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. അര്‍ജ്ജുന്‍ നാല് സിക്സും നേടി. 13 പന്തില്‍ 25 റണ്‍സ് നേടിയ സിദ്ധാര്‍ത്ഥ് മേനോന്‍ ആണ് കേരള ബാറ്റിംഗ് നിരയില്‍ പിന്നീട് രണ്ടക്കം നേടിയ ഏക താരം.

നേരത്തെ ടോസ് നേടിയ മലയാളി സിനിമാ താരങ്ങളുടെ ക്യാപ്റ്റൻ സൈജു കുറുപ്പ് ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‍ത ഭോജ്‍പുരി ദബാങ്‍സ് വെറും രണ്ട് വിക്കറ്റ് നഷ്‍ടത്തിലാണ് 167 റണ്‍സ് എടുത്തത്. ഭോജ്‍പുരിയുടെ സ്‍കോര്‍ 91 റണ്‍സിലായിരിക്കേയാണ് ആദ്യ വിക്കറ്റ് നഷ്‍ടമായത്. 11 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത ഉദയ് തിവാരിയാണ് പുറത്തായത്. കേരളത്തിന്റെ ജീൻ പോള്‍ ലാലിന്റെ ഓവറിലാണ് ഉദയ് തിവാരി പുറത്തായത്. വിവേക് ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു കേരള സ്‍ട്രൈക്കേഴ്സിന് ദബാങ്‍സിന്റെ അടുത്ത വിക്കറ്റ് നേടാൻ കാത്തിരിക്കേണ്ടി വന്നത് ഒമ്പതാം ഓവറിലെ രണ്ടാം പന്തു വരെയായിരുന്നു. മൂന്ന് പന്തില്‍ വെറും ഒരു റണ്‍ മാത്രം എടുത്ത് നില്‍ക്കേ വിക്രാന്ത് സിംഗിനെ രാജീവ് പിള്ള റണ്‍ ഔട്ട് ആക്കുകയായിരുന്നു. ഭോജ്‍പുരിയുടെ നെടുംതൂണായ പര്‍വേശ് 34 പന്തില്‍ നിന്ന് പുറത്താകാതെ 114 റണ്‍സാണ് എടുത്തത്.

കേരള സ്‍ട്രൈക്കേഴ്‍സ് ബൗളിംഗ് നിരയില്‍ ഏറ്റവും റണ്‍സ് വിട്ടുകൊടുത്തത് സൈജു കുറുപ്പാണ്. രണ്ട് ഓവറില്‍ 46 റണ്‍സാണ് സൈജു വിട്ടുകൊടുത്തത്. വിനു മോഹൻ, ആന്റണി പെപ്പെ, എന്നിവരും രണ്ട് ഓവര്‍ വീതം എറിഞ്ഞ് യഥാക്രമം 24ഉം 30ഉം റണ്‍സ് വിട്ടുകൊടുത്തു. ജീൻ പോള്‍ ലാലും രണ്ട് ഓവര്‍ എറിഞ്ഞ് 33 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിവേക് ഗോപൻ, മണിക്കുട്ടൻ എന്നിവര്‍ ഓരോ ഓവറില്‍ യഥാക്രമം 13ഉം 20ഉം റണ്‍സ് വീതം വിട്ടുകൊടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ മര്‍ദ്ദിച്ച കേസ്; രണ്ട് പ്രതികൾ റിമാൻഡിൽ

Next Post

രചന, സംവിധാനം റോബിൻ രാധാകൃഷ്ണൻ; ഫസ്റ്റ് ലുക്കും ടൈറ്റിലും എത്തി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
രചന, സംവിധാനം റോബിൻ രാധാകൃഷ്ണൻ; ഫസ്റ്റ് ലുക്കും ടൈറ്റിലും എത്തി

രചന, സംവിധാനം റോബിൻ രാധാകൃഷ്ണൻ; ഫസ്റ്റ് ലുക്കും ടൈറ്റിലും എത്തി

വേനൽചൂട്: ലൈസന്‍സില്ലാത്ത പടക്ക കടകൾക്ക് പൂട്ട്, പൊലീസിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

വേനൽചൂട്: ലൈസന്‍സില്ലാത്ത പടക്ക കടകൾക്ക് പൂട്ട്, പൊലീസിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കെ. സുരേന്ദ്രൻ കത്തയച്ചു

'മുഖ്യമന്ത്രിക്ക് മടിയിൽ കനം'; മൗനം സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുള്ളത് കൊണ്ടാണെന്ന് കെ സുരേന്ദ്രൻ

ഹൃദയത്തില്‍ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന പുത്തൻ ഫോട്ടോകള്‍ പങ്കുവെച്ച് നടി അഹാന കൃഷ്‍ണ

ഹൃദയത്തില്‍ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന പുത്തൻ ഫോട്ടോകള്‍ പങ്കുവെച്ച് നടി അഹാന കൃഷ്‍ണ

വരന്റെ ഭാ​ഗത്ത് നിന്നും വിവാഹസമ്മാനമായി കിട്ടിയ തുക കുറഞ്ഞു, വിവാഹം വേണ്ടന്ന് വെച്ച് വധു

വരന്റെ ഭാ​ഗത്ത് നിന്നും വിവാഹസമ്മാനമായി കിട്ടിയ തുക കുറഞ്ഞു, വിവാഹം വേണ്ടന്ന് വെച്ച് വധു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021