കൊല്ലം> സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത പ്രീ-പ്രൈമറി വിഭാഗത്തിലെ കുട്ടികളെയും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍ ഉത്തരവ്. പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായ പുത്തനുണര്‍വ്വിന്റെ ഭാഗമായിഅധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും മറ്റും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നിരവധി പ്രീ-പ്രൈമറി സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. അംഗീകാരമില്ലാത്തതിനാല്‍ ഈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന ഉച്ചഭക്ഷണം നിഷേധിക്കുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണ്.
ഒന്നുകില്‍ ഈ കുട്ടികളെ പ്രദേശത്തെ അങ്കണവാടികളില്‍ പ്രവേശിപ്പിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ ആക്റ്റ് അനുശാസിക്കുന്ന പോഷക സുരക്ഷ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ ഈ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി എല്ലാ കുട്ടികളേയും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ കമീഷന്‍ അം?ഗം റെനി ആന്റണി വ്യക്തമാക്കി.