• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് 8 ജില്ലകളിൽ 35 ഡിഗ്രിക്ക് മുകളിൽ ചൂട് ; ഏറ്റവും ഉയര്‍ന്ന താപനില പാലക്കാട്

by Web Desk 04 - News Kerala 24
April 29, 2022 : 3:08 pm
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാനത്ത് 8 ജില്ലകളിൽ 35 ഡിഗ്രിക്ക് മുകളിൽ ചൂട് ; ഏറ്റവും ഉയര്‍ന്ന താപനില പാലക്കാട്

പാലക്കാട്:  കേരളത്തില്‍ എട്ടു ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് രേഖപ്പെടുത്തിയത്, 37.6 ഡിഗ്രി സെല്‍സ്യസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പകല്‍ചൂട് 37 ലേക്ക് ഉയര്‍ന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം കൊല്ലം തൃശൂര്‍ ജില്ലകളിലും ചൂട് 35 ന് മുകളിലാണ്. മേഘാവരണം ഉള്ളതിനാല്‍ ഈര്‍പ്പവും ചൂടും കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. ഉച്ചതിരിഞ്ഞ് മിക്ക ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. വരുന്ന അഞ്ചു ദിവസം കൂടി കേരളത്തില്‍ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ത്യയൊട്ടാകെ കൊടും ചൂടിന്റെ പിടിയിലാണ്. താപതരംഗത്തെ ഭയന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ. വരുംദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നത്. ചൂടു കനത്തതോടെ ഡൽഹിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൂടിയ താപനില ഇന്നലെ 42 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താപനില ഇന്ന് 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. ചൂടുകാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ സൂചനയായ യെലോ അലർട്ട് പ്രഖ്യാപിച്ചത്. നട്ടുച്ച നേരത്ത് ഉൾപ്പെടെ പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും ചാറ്റൽ മഴയും ലഭിച്ചതോടെ ചൂടിനു നേരിയ ശമനമുണ്ടായിരുന്നു.

എന്നാൽ വരും ദിവസങ്ങളിൽ കൊടുംചൂട് അനുഭവപ്പെടുമെന്നാണ് സൂചന. കനത്ത വെയിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതകൾക്കു കാരണമാവാമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. കൊച്ചുകുട്ടികൾ, വയോജനങ്ങൾ, ഗുരുതര രോഗബാധിതർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. കൊടുംചൂടുള്ള സമയത്ത് പുറത്തുപോകാതിരിക്കുന്നതാണ് ഉചിതം. ഭാരംകുറഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രം ധരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ നല്ലതാണ്. തല തുണികൊണ്ടു മൂടുകയോ കുട ഉപയോഗിക്കുകയോ വേണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

രാജസ്ഥാനിൽ താപതരംഗമടക്കമുള്ള പ്രതികൂല കാലാവസ്ഥ മൂലം താപനില 46 ഡിഗ്രി കടന്ന് റെക്കോർഡ് നിലയിലെത്തി. ഡൽഹിയിലെ ഗുരുഗ്രാമിൽ 45.6 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. 1979 ൽ രേഖപ്പെടുത്തിയ 44.8 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ഭേദിച്ചാണ് താപനില ഉയർന്നിരിക്കുന്നത്.  വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഇന്ത്യയുടെ മധ്യ മേഖലകളിലും താപതരംഗത്തിന്റെ പ്രഭാവം അടുത്ത അഞ്ച് ദിവസം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. കിഴക്കൻ ഇന്ത്യയിലും വരുന്ന മൂന്നു ദിവസത്തേക്ക് കൊടുംചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്ന ഊളബാബു’ വൈറലായി റിമ കല്ലിങ്കൽ പങ്കുവെച്ച കാർട്ടൂൺ

Next Post

ചികിത്സയ്ക്കായി കോടിയേരി യുഎസിലേക്ക് ; ചുമതല കൈമാറില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചികിത്സയ്ക്കായി കോടിയേരി യുഎസിലേക്ക് ; ചുമതല കൈമാറില്ല

ചികിത്സയ്ക്കായി കോടിയേരി യുഎസിലേക്ക് ; ചുമതല കൈമാറില്ല

ഉത്തര സൂചികയിൽ അപാകത; പ്ലസ് ടു മൂല്യനിര്‍ണയ ക്യാംപ് ബഹിഷ്കരിച്ച് അധ്യാപകര്‍

ഉത്തര സൂചികയിൽ അപാകത; പ്ലസ് ടു മൂല്യനിര്‍ണയ ക്യാംപ് ബഹിഷ്കരിച്ച് അധ്യാപകര്‍

സലാലയിൽ കുറ്റ്യാടി  സ്വദേശി വെടിയേറ്റ്​ മരിച്ച നിലയിൽ​

സലാലയിൽ കുറ്റ്യാടി സ്വദേശി വെടിയേറ്റ്​ മരിച്ച നിലയിൽ​

വനിതാ പൊലീസ് ഓഫിസറെ അപമാനിച്ച കേസ് :  ജിഗ്നേഷ് മേവാനിക്കു ജാമ്യം

വനിതാ പൊലീസ് ഓഫിസറെ അപമാനിച്ച കേസ് : ജിഗ്നേഷ് മേവാനിക്കു ജാമ്യം

ജോലിക്ക് വരേണ്ടത് മാടമ്പിത്തരം വീട്ടില്‍വച്ചിട്ട് : കെഎസ്ഇബി ചെയർമാൻ

ജോലിക്ക് വരേണ്ടത് മാടമ്പിത്തരം വീട്ടില്‍വച്ചിട്ട് : കെഎസ്ഇബി ചെയർമാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021