• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുപിയിൽ അധ്യാപകനെ കുട്ടികൾ വെടിവെച്ചത് ‘ഗ്യാങ്‌സ്റ്റർ’ മോഡലിൽ, പ്രേരണ ഹിന്ദി വെബ് സീരീസ്

by Web Desk 06 - News Kerala 24
October 7, 2023 : 10:56 am
0
A A
0
യുപിയിൽ അധ്യാപകനെ കുട്ടികൾ വെടിവെച്ചത് ‘ഗ്യാങ്‌സ്റ്റർ’ മോഡലിൽ, പ്രേരണ ഹിന്ദി വെബ് സീരീസ്

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ അധ്യാപകനെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ വെടിവെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കോച്ചിംങ് സെന്‍ററിലെ തർക്കത്തിന്‍റെ പേരിലാണ് കുട്ടികള്‍ അധ്യാപകനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസം പതിനേഴും പതിനാറും വയസ്സുള്ള രണ്ട് കുട്ടികള്‍ അറസ്റ്റിലായിരുന്നു. ഗ്യാങ്‌സ്റ്റർ സിനിമകൾ കണ്ട ആവേശത്തിൽ സ്വയം ഗ്യാങ്‌സ്റ്റർ ആണെന്ന് വിശ്വസിച്ചാണ് പതിനേഴും പതിനാറും വയസ്സുള്ള കുട്ടികൾ സ്വന്തം അധ്യാപകനെ വെടിവെച്ചത്.

അധ്യാപകനെ വെടിവെച്ച ശേഷം ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഇവർ റെക്കോർഡ് ചെയ്ത ഭീഷണി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോച്ചിങ് സെന്‍റര്‍ അധ്യാപകനായ സുമിതിന്‍റെ സഹോദരനുമായി ഉണ്ടായ തർക്കമാണ് അക്രമം നടത്താൻ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്ലാസ്സ് നടക്കുന്നതിനിടെയാണ് സുമിതിനെ പുറത്തേക്ക് വിളിപ്പിച്ച്, ഇതേ സെന്ററിലെ വിദ്യാർത്ഥികളായ കുട്ടികൾ കാലിൽ വെടിവച്ചത്. ഉടൻ തന്നെ ബൈക്കിൽ കയറി ഇവർ സ്ഥലം വിട്ടു.

കുറച്ച് ദൂരം സഞ്ചരിച്ച ശേഷം വണ്ടി നിർത്തി ഇവർ റെക്കോർഡ് ചെയ്ത വീഡിയോ ആണ് പൊലീസിന് സഹായകരമായത്. അസഭ്യവർഷങ്ങൾ നിറഞ്ഞ വീഡിയോയിൽ , അധ്യാപകനെ 40 ബുള്ളറ്റ് ഉപയോഗിച്ച് വെടിവെയ്ക്കാൻ ആണ് ആഗ്രഹിച്ചിരുന്നത് എന്ന് ഇവർ പറയുന്നു. ആറു മാസത്തിനകം തിരിച്ചു വന്നു ബാക്കി 39 ബുള്ളറ്റുകൾ കൂടി സുമിതിന്‍റെ ശരീരത്തിൽ തുളച്ചു കയറ്റുമെന്നും ഇവർ വീഡിയോയിൽ ഭീഷണി മുഴക്കിയിരുന്നു. ‘ഗ്യാങ്ങ്സ് ഓഫ് വസിപ്പൂർ’ എന്ന സിനിമയിലെ സംഭാഷണങ്ങളും വിഡിയോയിൽ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.

സംഭവത്തിനുശേഷം അധ്യാപകൻ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കൊടും കുറ്റവാളി ലോറൻസ് ബിഷ്നോയിയില്‍ നിന്നാണ് കുറ്റകൃത്യത്തിനുള്ള പ്രേരണയുൾക്കൊണ്ടതെന്നാണ് പ്രതികളിൽ ഒരാൾ മൊഴി നൽകിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിങ്ങള്‍ക്ക് എല്ല് തേയ്മാനമുണ്ടോ? ആശ്വാസം ലഭിക്കാൻ പതിവായി ചെയ്തുനോക്കാവുന്നത്…

Next Post

മുനമ്പം ബോട്ടപകടം; കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം, ഒരു മൃതദേഹം കണ്ടെത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുനമ്പം ബോട്ടപകടം; കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം, ഒരു മൃതദേഹം കണ്ടെത്തി

മുനമ്പം ബോട്ടപകടം; കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം, ഒരു മൃതദേഹം കണ്ടെത്തി

കരുവന്നൂരിൽ ഇഡി രാഷ്ട്രീയ വേട്ടക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

'നിയമനക്കോഴ ആരോപണത്തിന് ആയുസ്സുണ്ടായില്ല'; ഗൂഢാലോചനയുടെ ഭാഗമെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി

ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്, എല്ലായിടത്തും 2000; അസാധാരണ ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം

2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള അവസാന തീയതി ഇന്ന്

ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം 100 കടന്നു

ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം 100 കടന്നു

കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി; വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ

ആശ്വാസം, ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാവില്ല, ഉച്ചയോടെ തകരാർ പരിഹരിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In