ഗാന്ധിനഗർ : ഗുജറാത്തിലെ മോർബിയിൽ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ 12 തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് ഇൻഡസ്ട്രിയിൽ ഡവലപ്പ്മെന്റ് കോർപറേഷന്റെ (ജിഐഡിസി) ഉപ്പ് ഫാക്ടറിയിലാണ് അപകടം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 2 ലക്ഷം രൂപ വീതം അടിയന്തര സഹായം നൽകും.