കണ്ണൂർ> കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ മുൻ മന്ത്രിയുമായ കെ കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിൽ. കെ കൈ ശൈലജയുടെ ജീവചരിത്രം സിലബസിൽ ഉൾപ്പെടുത്തി എന്ന തെറ്റിദ്ധാരണാ ജനകമായ വാർത്തകളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ലൈഫ് നരേറ്റീവ് വിഭാഗത്തിലാണ് പുസ്‌തകം ഉൾപ്പെടുത്തിയത്. ഇതേ വിഭാഗത്തിൽ മഹാത്മാ ഗാന്ധി, ഡോ. ബി ആര്‍ അംബേദ്‌കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്.അതേസമയം കണ്ണൂർ സർവകലാശാലയുടെ സിലബസിൽ പുസ്‌തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്നും തന്റെ പുസ്‌തകം ഉൾപ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു. വ്യാജ വാർത്തകൾക്കെതിരെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്‍ സുകന്യയും രംഗത്തെത്തി.
പിജി സിലബസ് പരിഷ്‌കരണം നടന്നിട്ടില്ല എന്നതെറ്റായ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് വസ്‌തുതാ വിരുദ്ധമാണെന്ന് സര്‍വ്വകലാശാലയുടെ വാര്‍ത്താക്കുറിപ്പോടെ എല്ലാവര്‍ക്കും ബോധ്യമായി. അപ്പോഴാണ് പുതിയ വിവാദം ഉയര്‍ത്തിയിരിക്കുന്നത്. തികച്ചും അനാവശ്യമായ ഈ വിവാദം തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും സുകന്യ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.