• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വപ്നയുടെ ആരോപണം ഗൂഢാലോചന, രാഷ്ട്രീയ ലക്ഷ്യം, കള്ളക്കഥയിൽ സിപിഎം തളരില്ല : കോടിയേരി

by Web Desk 06 - News Kerala 24
June 10, 2022 : 5:56 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്വപ്നയുടെ ആരോപണം ഗൂഢാലോചന, രാഷ്ട്രീയ ലക്ഷ്യം, കള്ളക്കഥയിൽ സിപിഎം തളരില്ല : കോടിയേരി

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണെന്നും രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ആരോപണങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉൾപെടുത്താൻ ആദ്യം തന്നെ ശ്രമമുണ്ടായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സന്ദര്‍ഭത്തിൽ സര്‍ക്കാര്‍ നോക്കി നിൽക്കരുത്. ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സ്വപ്ന മുമ്പ് നൽകിയ രഹസ്യ മൊഴിയും ഇപ്പോൾ നൽകിയ  രഹസ്യ മൊഴിയും തമ്മിൽ  നിറയെ വൈരുധ്യങ്ങളുണ്ട്. മുഖ്യമന്ത്രിക്കും കുടുംബങ്ങൾക്കും എതിരെ പ്രചാരണം നടത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ ബന്ധമില്ലെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് ബന്ധം ഇല്ലെന്നും അദ്ദേഹത്തിനെതിരെ മൊഴി നൽകാൻ സമ്മര്‍ദ്ദമുണ്ടായെന്നും ഒന്നര വർഷം മുൻപ് അവര്‍ മൊഴി നൽകി. എന്നാൽ ഇപ്പോൾ വ്യത്യസ്തമായാണ് പറയുന്നത്. ബിരിയാണി ചെമ്പിൽ സ്വര്‍ണ്ണം കടത്തിയെന്നാണ് ഇപ്പോൾ പറയുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഡാലോചനയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.

ആരോപണങ്ങൾ ആദ്യമായി കേൾക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. കമലാ ഇന്റര്‍നാഷണൽ എന്ന കമ്പനിയുണ്ടെന്ന ആരോപണം നേരത്തെ വന്നിരുന്നു. അതൊരു കഥയായിരുന്നു. എല്ലാം കഥകളാണ്. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണ്. ഇത്തരം ആക്ഷേപങ്ങൾ കേട്ടുകൊണ്ട് ഉയ‍ര്‍ന്ന് വന്നയാളാണ് പിണറായി വിജയൻ. കള്ളക്കഥകൾക്ക് മുന്നിൽ സിപിഎം കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കില്ല. മുഖ്യമന്ത്രിയും കോടിയേരിയും ഫണ്ട് പോകുന്നതെന്ന് ബിലീവേഴ്സ് ച‍ര്‍ച്ച് വഴിയാണെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. മൂന്ന് തവണ അമേരിക്കയിൽ പോയിട്ടുണ്ട്. അത് ചികിത്സക്ക് വേണ്ടിയാണ്. പാര്‍ട്ടിയാണ് ചികിത്സാ ചിലവ് വഹിച്ചത്. ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ല. ഷാജ് കിരണിനെ അറിയില്ല. പേര് ആദ്യമായാണ് കേൾക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ല.

ആദ്യം ഈ വിഷയം വന്നപ്പോൾ അന്വേഷണത്തിനായി കേന്ദ്രത്തിന് കത്തയച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത്രയും കാലമായി ആർക്ക് വേണ്ടി ആര് സ്വർണ്ണം അയച്ചു എന്ന് കണ്ടെത്തിയില്ല. കേസിൽ ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് അന്ന് വിദേശ കാര്യമന്ത്രാലയം സ്വീകരിക്കുകയായിരുന്നു. ബിജെപിയിലേക്ക് അന്വേഷണം എത്തും എന്ന സ്ഥിതി വന്നപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. മുഖ്യമന്ത്രിയെ ഉൾപെടുത്താൻ ആദ്യം തന്നെ ശ്രമം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളിൽ വിജയം എൽഡിഎഫിന് ഒപ്പമായിരുന്നു. ഇപ്പോൾ സ്വർണ്ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്എസ്എൽസി പരീക്ഷ ഫല പ്രഖ്യാപനം, ഇന്നേക്ക് അഞ്ചാം ദിവസം ; പരിശോധിക്കേണ്ടതെങ്ങനെ?

Next Post

ശബ്ദരേഖ എഡിറ്റ് ചെയ്തത് ; മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് പഴയ സംഭാഷണമെന്നും ഷാജ് കിരൺ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബ്ദരേഖ എഡിറ്റ് ചെയ്തത് ; മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് പഴയ സംഭാഷണമെന്നും ഷാജ് കിരൺ

ശബ്ദരേഖ എഡിറ്റ് ചെയ്തത് ; മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് പഴയ സംഭാഷണമെന്നും ഷാജ് കിരൺ

ഷാജ് കിരണിനെ അറിയില്ല, സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ല, അമേരിക്കയിൽ പോയത് ചികിത്സക്ക് ; കോടിയേരിയുടെ മറുപടി

ഷാജ് കിരണിനെ അറിയില്ല, സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ല, അമേരിക്കയിൽ പോയത് ചികിത്സക്ക് ; കോടിയേരിയുടെ മറുപടി

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു

കണ്ണൂർ ബോംബാക്രമണം ; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ

സ്വപ്നയ്ക്ക് ക്രഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തത് സിപിഎം നേതാക്കള്‍ ; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ഷാഫി

നൂപുർ ശർമ്മയെ പിന്തുണച്ച് ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂർ രംഗത്ത്

നൂപുർ ശർമ്മയെ പിന്തുണച്ച് ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂർ രംഗത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021