കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പരാജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടത് വിരുദ്ധ ശക്തികളെ ഒന്നിച്ച് നിര്‍ത്താൻ യുഡിഎഫിന് സാധിച്ചു. തൃക്കാക്കരയിൽ നടന്നത് കെ റെയിലിന്റെ ഹിത പരിശോധനയല്ലെന്നും അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ട് കൂടുതൽ ലഭിച്ചു. എന്നാൽ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. ജനവിധി ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള മുന്നറിയിപ്പായി കാണുമെന്നും അദ്ദേഹം പറഞ്ഞു.