കൊല്ലം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി. 2500 രൂപ പിഴ കെല്‍സയ്ക്ക് അടയ്ക്കണം. പിഴ ഒടുക്കിയതിനു ശേഷം റിപ്പോര്‍ട്ട് 24 നുള്ളില്‍ ഹാജരാക്കാനും നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് കോടതി തേടിയത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു നടപടി.