• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രി നേരിട്ട് വിദേശ കറന്‍സി യുഎഇയില്‍ എത്തിച്ചു ; സിബിഐ അന്വേഷണം വേണമെന്ന് പി.സി. ജോര്‍ജ്

by Web Desk 01 - News Kerala 24
February 15, 2022 : 12:05 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യമന്ത്രി നേരിട്ട് വിദേശ കറന്‍സി യുഎഇയില്‍ എത്തിച്ചു ; സിബിഐ അന്വേഷണം വേണമെന്ന് പി.സി. ജോര്‍ജ്

കോട്ടയം : നയതന്ത്ര ബാഗേജിലൂടെ യു.എ.ഇ.യിൽനിന്ന്‌ കേരളത്തിലേക്ക് സ്വർണം കടത്തിയതിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേരള ജനപക്ഷം (സെക്യുലർ) ചെയർമാൻ പി.സി.ജോർജ് ആരോപിച്ചു. എൻ.ഐ.എ.യിലെ ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുംചേർന്നാണ് ഗൂഢാലോചന നടത്തിയത്. സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ. അന്വേഷിക്കണം. അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. 2016-ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ. സന്ദർശിച്ചിരുന്നു. അവിടെയെത്തിയശേഷം ബാഗ് കൊണ്ടുപോകാൻ മറന്നെന്നുപറഞ്ഞ് ശിവശങ്കർ, യു.എ.ഇ. കോൺസുലേറ്റിലേക്ക് വിളിച്ച് ബാഗ് നയതന്ത്ര പാഴ്‌സലായി അയച്ച് മുഖ്യമന്ത്രിയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നെത്തിച്ച ബാഗേജ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്നാ സുരേഷ് ഏറ്റുവാങ്ങി യു.എ.ഇ.യിലേക്ക് അയച്ചു.

ഈ ബാഗ് പി.ആർ.ഒ. സരിത്ത് സ്കാൻചെയ്തപ്പോൾ അല്പം കുരുമുളകും ഗ്രാമ്പൂവും ബാക്കി മുഴുവൻ വിദേശ കറൻസിയുമായിരുന്നു. ഇത് അഹമ്മദ് എന്ന ഡിപ്ലോമാറ്റിന്റെ കൈയിലേല്പിച്ച് യു.എ.ഇ.യിൽ എത്തിയശേഷം മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ത്യയുടെ പലഭാഗത്തുനിന്നും വിദേശ കറൻസി സംഘടിപ്പിച്ച് അറേബ്യൻ രാജ്യങ്ങളിലെത്തിക്കുകയും അവിടെനിന്ന് സ്വർണം കള്ളക്കടത്തായി ഇന്ത്യയിലെത്തിക്കുകയും ചെയ്യുന്നുണ്ട്. കേരള മുഖ്യമന്ത്രിതന്നെ നേരിട്ട് വിദേശ കറൻസി യു.എ.ഇ.യിലെത്തിച്ച് സ്വർണക്കടത്തിന് നേതൃത്വം കൊടുക്കുകയായിരുന്നെന്ന് പി.സി.ജോർജ് ആരോപിച്ചു.

ശിവശങ്കറും സന്ദീപ് നായരും സരിത്തും സ്വപ്നയും ചേർന്ന് എട്ടാമത്തെ പ്രാവശ്യം നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയപ്പോഴാണ് പിടിയിലായത്. 30 കിലോ സ്വർണം ഉണ്ടായിരുന്നു. ഈ സ്വർണം പിടിക്കാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പല പ്രാവശ്യം കോൺസുലേറ്റിലേക്കും സ്വപ്നയെയും വിളിച്ചിട്ടുണ്ട്. തീവ്രവാദ കേസുകൾ അന്വേഷിക്കാൻ ചുമതലപ്പെട്ട എൻ.ഐ.എ. കസ്റ്റംസിനെയും ഇ.ഡി.യെയും സി.ബി.ഐ.യെയും അകറ്റിനിർത്തിക്കൊണ്ട് സ്വപ്നയെയും സരിത്തിനെയും സന്ദീപ് നായരെയും ഉൾപ്പെടെ യു.എ.പി.എ. ചുമത്തി തടങ്കലിലാക്കി. കള്ളക്കടത്തിന് നേതൃത്വം കൊടുത്ത ശിവശങ്കറിന്റെ പേരിൽ കസ്റ്റംസ്, ഇ.ഡി. കേസുകൾ മാത്രമെടുത്തു. കള്ളക്കടത്ത് സ്വർണം ഏഴുപ്രാവശ്യം രഹസ്യമായി സ്വീകരിച്ച സന്ദീപ് നായരെ എൻ.ഐ.എ. മാപ്പുസാക്ഷിയാക്കുകയും ചെയ്തു. സന്ദീപ് നായർക്കെതിരേ ക്രിമിനൽ കേസുകളും കസ്റ്റംസ് കേസുകളും നിലവിലുള്ളപ്പോഴാണ് മാപ്പുസാക്ഷിയാക്കിയതെന്നും ജോർജ് ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു ; തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് അതിഥി തൊഴിലാളികളുടെ ക്രൂര മർദ്ദനം

Next Post

അധ്യാപികയെ തട്ടിക്കൊണ്ട് പോയത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ; വലയിലാക്കി പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

അധ്യാപികയെ തട്ടിക്കൊണ്ട് പോയത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ; വലയിലാക്കി പോലീസ്

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

തുടരന്വേഷണം തടയണമെന്ന ദിലീപിന്‍റെ ഹര്‍ജിക്കെതിരെ നടി ; കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

സഹോദരിയോട് മോശമായി പെരുമാറി ; ഡൽഹിയിൽ അയൽവാസികൾ തമ്മിലടിച്ചു

സഹോദരിയോട് മോശമായി പെരുമാറി ; ഡൽഹിയിൽ അയൽവാസികൾ തമ്മിലടിച്ചു

ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം ; അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

വിവാദ വെളിപ്പെടുത്തൽ ; മൊഴി നൽകാൻ സാവകാശം തേടി സ്വപ്ന ; ആവശ്യം അനുവദിച്ച് ഇ ഡി

സംസ്ഥാന സർക്കാരിന്റെ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപക സംഘടനകൾ

സംസ്ഥാന സർക്കാരിന്റെ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപക സംഘടനകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021