കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. കെട്ടിട നിർമാണത്തിൽ ഗുരുതര പിഴവുകളുണ്ടായെന്നാണ് PWD ഇലക്ടിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട്. 77 നിർമാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. യുപിഎസ്, ബാറ്ററികൾ, സ്വിച്ചുകൾ എന്നിവ സ്ഥാപിക്കുന്നതിൽ പിഴവുണ്ടായി. തീ നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച ഫയർ ഡാംപർ പ്രവർത്തിച്ചിരുന്നില്ല. മെയ് 2 നൂം 5 നുമാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന പിഎംഎസ്എവൈ കെട്ടിടത്തിന് തീ പിടിച്ചത്.