• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇവിടെ ഞങ്ങളും ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞു; വോട്ടവകാശത്തിന് നന്ദി പറഞ്ഞ് കൃഷ്ണന്‍

by Web Desk 04 - News Kerala 24
April 18, 2024 : 4:22 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇവിടെ ഞങ്ങളും ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞു; വോട്ടവകാശത്തിന് നന്ദി പറഞ്ഞ് കൃഷ്ണന്‍

കൽപറ്റ: വീട്ടിൽ കിടന്ന് വോട്ടവകാശം വിനിയോഗിച്ചതിന്റെ സന്തോഷത്തിലാണ് രണ്ടുപതിറ്റാണ്ടിലേറെ കിടപ്പിലായ തരിയോട് കളരിക്കോട് കോളനിയിലെ കൃഷ്ണന്‍. ‘ഞാന്‍ രാജ്യത്തിന് വേണ്ടി വോട്ട് ചെയ്തു. വോട്ടു പെട്ടി വീട്ടിലെത്തി. പോസ്റ്റലായി വോട്ട് ചെയ്യാന്‍ കഴിഞ്ഞത് കൊണ്ട് മാത്രം അത് സാധിച്ചു. ഞങ്ങളെ പോലെയുള്ളവരും ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ ഈ വോട്ടവകാശത്തിലൂടെ എനിക്കും കഴിഞ്ഞു. ഞങ്ങളുടെ ജില്ലയുടെ ഭരണാധികാരിയായ കലക്ടര്‍ രേണു രാജിന് ആയിരമായിരം അഭിനന്ദനങ്ങള്‍….​’-വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയ ജില്ലാ കലക്ടര്‍ ഡോ.രേണുരാജിന് എഴുതിയ കുറിപ്പിൽ കൃഷ്ണൻ സൂചിപ്പിച്ചു.

പണിയ സമുദാംഗമാണ് കൃഷ്ണൻ. തരിയോട് മൂന്നാം വാര്‍ഡിലെ കൃഷ്ണന് ഇരുപതാം വയസിലാണ് മരത്തില്‍ നിന്നു വീണ് നട്ടെല്ലിന് പിരിക്കേറ്റത്. അതോടെ അരക്ക് താഴെ തളര്‍ന്ന് കിടപ്പിലായ കൃഷ്ണന്റെ പ്രതീക്ഷകളെല്ലാം ഒറ്റ മുറിക്കുള്ളിലൊതുങ്ങി. പോളിങ്ങ് ബൂത്തിലെത്തി വോട്ടു ചെയ്യുകയെന്നതെല്ലാം ശ്രമകരമായിരുന്നു. പലപ്പോഴും കൂട്ടുകാരുടെ സഹായത്തോടെയാണ് ഇതെല്ലാം നിറവേറ്റിയിരുന്നത്. ഇത്തവണ വോട്ട്​ചെയ്യൽ വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യങ്ങള്‍ക്കിടയിലാണ് മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കുമെല്ലാം വീട്ടില്‍ തന്നെ വോട്ടുചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമീഷന്‍ ഒരുക്കുന്നത്. ഇത് ഭംഗിയായി നിറവേറ്റി തന്ന ജില്ലാ വരാണാധികാരി കൂടിയായ കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് കൃഷ്ണന്‍ അഭിനന്ദനങ്ങളറിയിച്ച് കുറിപ്പെഴുതിയത്.

കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട ജില്ലാ കലക്ടര്‍ കൃഷ്ണനെ നേരിട്ട് വിളിച്ച് കാര്യങ്ങളെല്ലാം അന്വേഷിച്ചു. കരുത്തുറ്റ ജനാധിപത്യ രാജ്യത്തിന്റെ നിർമിതിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണെന്നും ഇത് ആവേശത്തോടെ വിനിയോഗിച്ച കൃഷ്ണനെ കലക്ടർ അഭിനന്ദിക്കുകയും ചെയ്തു. വീടുകളിലെത്തി നൂറുകണക്കിന് വോട്ടര്‍മാര്‍ക്ക് സൗകര്യപൂർവം വോട്ട് ചെയ്യാന്‍ അവസരമൊരുക്കി അക്ഷീണം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥ സംഘത്തെയും കലക്ടർ അഭിനന്ദിച്ചു. വയനാട്ടിൽ വീടുകളില്‍ നിന്ന് വോട്ട് ചെയ്യാൻ 5821 പേരാണ് അപേക്ഷ നല്‍കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കത്തോലിക്ക സ്‌കൂളിന് എതിരായ സംഘ്പരിവാര്‍ ആക്രമണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് വി.ഡി. സതീശൻ

Next Post

പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

പ്രമേഹം വർധിപ്പിച്ച് ജാമ്യം കിട്ടാൻ കെജ്രിവാൾ മനപൂർവം മാങ്ങ കഴിക്കുന്നു -ആരോപണവുമായി ഇ.ഡി

പ്രമേഹം വർധിപ്പിച്ച് ജാമ്യം കിട്ടാൻ കെജ്രിവാൾ മനപൂർവം മാങ്ങ കഴിക്കുന്നു -ആരോപണവുമായി ഇ.ഡി

വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യുന്ന ശോഭ കരന്ത്‍ലാജെ ബംഗളൂരുവിന് വേണ്ട -എം.വി. രാജീവ് ഗൗഡ

വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യുന്ന ശോഭ കരന്ത്‍ലാജെ ബംഗളൂരുവിന് വേണ്ട -എം.വി. രാജീവ് ഗൗഡ

പ്രളയബാധിതർക്ക് പിന്തുണ -മുഖ്യമന്ത്രി

പ്രളയബാധിതർക്ക് പിന്തുണ -മുഖ്യമന്ത്രി

ആശങ്കക്ക് വിരാമം; ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി

ആശങ്കക്ക് വിരാമം; ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021