തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതിയുമായി കെഎസ്ആര്‍ടിസി. ശരാശരി 151 കോടി രൂപയാണ് പ്രതിമാസ വരുമാനം ഇത് 240 കോടി കോടിയെങ്കിലുമായി ഉയർത്തിയാൽ പ്രതിഡികൾ മറികടക്കാമെന്നാണ് മാനേജ്മെൻ്റിന്‍റെ കണക്ക് കൂട്ടൽ. ഇതിനായി ഓരോ യുണിറ്റിനും ടാർജറ്റ് നിശ്ചയിച്ച് നൽകിക്കഴിഞ്ഞു. സർവീസ് കൂട്ടുമ്പോൾ ഓരോ യൂണിറ്റിനും ആവശ്യമായ അധിക ബസുകളുടെ എണ്ണം അറിയിക്കാന്‍ മാനേജ്മെൻ്റ് നിർദ്ദേശം നൽകി. നിലവില്‍ പ്രതിദിനം 3800 സർവീസുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. തിരക്ക് കൂടിയ രാവിലെയും വൈകുന്നേരവും കൂടുതൽ ബസ്സുകൾ ഇറക്കാനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും. ഇതിൻ്റെ ഭാഗമായി രണ്ട് സ്പെല്ലുകൾക്ക് ഇടവേളയിൽ മണികൂറിൽ 75 രൂപ കണക്കാക്കി ഡ്രൈവർക്കും കണ്ടക്ടർക്കും നൽകും. രണ്ട് സ്പെല്ലും കൂടി 8 മണിക്കുർ കഴിഞ്ഞാൽ സറണ്ടർ തുകയ്ക്ക് ആനുപാതികമായി അലവൻസും നൽകും.
വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍വീസ് കൂട്ടണമെന്ന് നേരത്തെ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. യൂണിയനുകളെ കൂടി വിശ്വാസത്തിലെടുത്തുള്ള പരീക്ഷണത്തിനാണ് മാനേജ്മെൻ്റ് തീരുമാനം. എന്നാൽ ദിവസത്തിൻ്റെ പകുതിയും തൊഴിലിടത്തിൽ കുടുക്കിയിടുന്നതാണ് തീരുമാനം എന്ന വിമർശനം ഒരു വിഭാഗം തൊഴിലാളികൾ ഉയർത്തുന്നു.