• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യോഗി സർക്കാരിന്റെ ഒളിച്ചുകളി അപലപനീയമാണ്; മുഖത്ത് അടിച്ച കുട്ടിയെ ഏറ്റെടുത്ത സിപിഐഎമ്മിന് ബിഗ് സല്യൂട്ട്: കെ ടി ജലീല്‍

by Web Desk 06 - News Kerala 24
September 1, 2023 : 1:38 pm
in Kerala, News
Reading Time: 1 min read
0
A A
0
തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ മുഖത്ത് മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ വിമർശനവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. എങ്ങനെയാണ് മതം നോക്കി കുട്ടികളെ വേർതിരിച്ചു കാണാൻ ഒരു ടീച്ചർക്ക് കഴിയുക? അവരിൽ ഒരാളെ മാറ്റി നിർത്തി ഇതരമതക്കാരായ കുട്ടികളെക്കൊണ്ട് അവനെ തല്ലിക്കാനും അതുകണ്ട് ആനന്ദിക്കാനും തൃപ്താ ത്യാഗി എന്ന മതഭ്രാന്തിക്ക് എങ്ങിനെ സാധിച്ചു? അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തൃപ്താ ത്യാഗിക്കെതിരെ സ്വമേധയാ നീതിപീഠം കേസെടുക്കണം. അവരെ കൽതുറുങ്കിലടക്കണം. അതല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം ഇത്തരം “മുഖത്തടിപ്പിക്കൽ” ആവർത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മുസഫർനഗറിലേക്ക് വിമാനം കിട്ടാത്തത് കൊണ്ടാണാവോ എന്തോ ലീഗിൻ്റെ എം.പിമാരെയൊന്നും ആ വഴിക്ക് കണ്ടില്ല. കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീര് കാണിച്ച് പള്ളികൾ കേന്ദ്രീകരിച്ച് പിരിച്ച് അതിന് തലയും വാലുമില്ലാതാക്കി സ്വന്തം ആർഭാഢങ്ങൾക്ക് മുക്കിയ പോലെ ഖുതുബ്പൂരിലെ കുട്ടിയുടെ കുടുംബത്തിന് സഹായിക്കാനെന്നും പറഞ്ഞ് ഓൺലൈൻ പിരിവുമായി യൂത്ത്ലീഗ് ഇറങ്ങേണ്ട.

“അൽതാഫി”ൻ്റെയും കുടുംബത്തിൻ്റെയും കാര്യം പിരിവ് നടത്താതെതന്നെ സി.പി.ഐ (എം) ഏറ്റെടുത്തിട്ടുണ്ട്. സുഭാഷിണി അലിയും ജോൺ ബ്രിട്ടാസ് എം.പിയും അക്കാര്യം പ്രസ്തുത കുടുംബത്തെ അറിയിച്ച വിവരമാണ് ഇമേജിൽ കൊടുത്തിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് ഒരായിരം ബിഗ് സെല്യൂട്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

“മുഖത്തടിപ്പിച്ച ക്രൂരത”: സ്വമേധയാ കേസെടുക്കണം.
യു.പിയിലെ മുസഫർ നഗറിലെ ഖുതുബ്പൂരിൽ അദ്ധ്യാപികയുടെ പ്രേരണയിൽ മുസ്ലിമായതിൻ്റെ പേരിൽ സഹപാഠികളുടെ തല്ലു കൊള്ളേണ്ടിവന്ന അഞ്ചാം ക്ലാസ്സുകാരൻ അൽതാഫിൻ്റെ (പേര് സാങ്കൽപികം) മുഖം എത്ര മറക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല. അപമാന ഭാരത്താൽ കുനിഞ്ഞ അവൻ്റെ ശിരസ്സും, കൂട്ടുകാരുടെ അടിയേറ്റ് ചുവന്നു കരുവാളിച്ച അവൻ്റെ മുഖവും, ഭൂമികുലുങ്ങുമാറ് കിടുങ്ങുന്ന അവൻ്റെ ഹൃദയവും ആർക്കാണ് പെട്ടന്ന് മറക്കാനാവുക?

ഒരു ജനപ്രതിനിധി എന്നത് പോലെ ഞാനൊരു അദ്ധ്യാപകനും കൂടിയാണ്. എങ്ങിനെയാണ് മതം നോക്കി കുട്ടികളെ വേർതിരിച്ചു കാണാൻ ഒരു ടീച്ചർക്ക് കഴിയുക? അവരിൽ ഒരാളെ മാറ്റി നിർത്തി ഇതരമതക്കാരായ കുട്ടികളെക്കൊണ്ട് അവനെ തല്ലിക്കാനും അതുകണ്ട് ആനന്ദിക്കാനും തൃപ്താ ത്യാഗി എന്ന മതഭ്രാന്തിയായ “യക്ഷി”ക്ക് എങ്ങിനെ സാധിച്ചു? അവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ട് കേസെടുത്ത് ജയിലിലടക്കേണ്ടതിന് പകരം അധികാരികൾ മൗനമവലംബിക്കുന്നത് എത്രമാത്രം കുറ്റകരമാണ്? മുസ്ലിങ്ങൾ അടിച്ചോടിക്കപ്പെടേണ്ടവരും മറ്റുള്ളവരുടെ തല്ലുകൊള്ളേണ്ടവരുമാണെന്ന വിഷചിന്ത ഭൂരിപക്ഷ മതവിഭാഗത്തിൻ്റെ മനസ്സിലേക്ക് കുത്തിക്കയറ്റാനാണ് യു.പിയിലെ “കാട്ടാളത്തി” ശ്രമിച്ചത്.

ലോകത്തൊരിടത്തും നടക്കാത്ത സംഭവങ്ങളാണ് മതേതര ഇന്ത്യയിൽ കുറച്ചുനാളായി നടക്കുന്നത്? മണിപ്പൂരിൽ രണ്ടു പെൺകുട്ടികളെ ബലാൽസംഗത്തിന് ഇരയാക്കിയ ശേഷം നഗ്നരായി തെരുവിലൂടെ നടത്തിച്ചിട്ട് ആഴ്ചകൾ കഴിയുന്നതിന് മുമ്പാണ് ഉത്തർപ്രദേശിലെ ”മുഖത്തടി സംഭവം” മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചത്. മോദിയും അമിത്ഷായും ആദിത്യയോഗിയും കൂടി നാട് കുട്ടിച്ചോറാക്കുന്ന മട്ടാണ്.

‘അൽതാഫിനെ’ ആ “വിഷംചീറ്റി ടീച്ചർ”വെടിവെച്ച് കൊന്നിരുന്നെങ്കിൽ ഇത്ര വേദന ഉണ്ടാകുമായിരുന്നില്ല. യു.പി പോലീസും യോഗി സർക്കാരും ഇക്കാര്യത്തിൽ നടത്തുന്ന ഒളിച്ചുകളി അത്യന്തം അപലപനീയമാണ്. നീതിപീഠങ്ങൾ വിഷയത്തിൽ ഇടപെടണം. തൃപ്താ ത്യാഗിക്കെതിരെ സ്വമേധയാ നീതിപീഠം കേസെടുക്കണം. അവരെ കൽതുറുങ്കിലടക്കണം. അതല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം ഇത്തരം “മുഖത്തടിപ്പിക്കൽ” ആവർത്തിക്കപ്പെടും.
മുസഫർനഗറിലേക്ക് വിമാനം കിട്ടാത്തത് കൊണ്ടാണാവോ എന്തോ ലീഗിൻ്റെ എം.പിമാരെയൊന്നും ആ വഴിക്ക് കണ്ടില്ല. കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീര് കാണിച്ച് പള്ളികൾ കേന്ദ്രീകരിച്ച് പിരിച്ച് അതിന് തലയും വാലുമില്ലാതാക്കി സ്വന്തം ആർഭാഢങ്ങൾക്ക് മുക്കിയ പോലെ ഖുതുബ്പൂരിലെ കുട്ടിയുടെ കുടുംബത്തിന് സഹായിക്കാനെന്നും പറഞ്ഞ് ഓൺലൈൻ പിരിവുമായി യൂത്ത്ലീഗ് ഇറങ്ങേണ്ട. “അൽതാഫി”ൻ്റെയും കുടുംബത്തിൻ്റെയും കാര്യം പിരിവ് നടത്താതെതന്നെ സി.പി.ഐ (എം) ഏറ്റെടുത്തിട്ടുണ്ട്. സുഭാഷിണി അലിയും ജോൺ ബ്രിട്ടാസ് എം.പിയും അക്കാര്യം പ്രസ്തുത കുടുംബത്തെ അറിയിച്ച വിവരമാണ് ഇമേജിൽ കൊടുത്തിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് ഒരായിരം ബിഗ് സെല്യൂട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആമസോണ്‍ മാനേജറുടെ കൊലപാതകം: മായ ഗ്യാങിലെ രണ്ടുപേര്‍ കൂടി പിടിയില്‍

Next Post

ജയിലറിന്റെ വിജയക്കുതിപ്പ്; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനീകാന്തിന് നല്‍കി നിര്‍മാതാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജയിലറിന്റെ വിജയക്കുതിപ്പ്; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനീകാന്തിന് നല്‍കി നിര്‍മാതാവ്

ജയിലറിന്റെ വിജയക്കുതിപ്പ്; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനീകാന്തിന് നല്‍കി നിര്‍മാതാവ്

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

താനൂർ ലഹരിക്കേസ് പ്രതിക്ക് ജയിലിൽ ക്രൂരമർദനമെന്ന് പരാതി; പിതാവിന്റെ ഹർജിയിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

‘വായ്പാപരിധിയിൽ കേന്ദ്രത്തിന്‍റെ കടുംവെട്ട് രാഷ്ട്രീയ പകപോക്കലാണ്’കര്‍ശന നിയമനടപടി വേണമെന്ന് തോമസ് ഐസക്

അദാനി വിഷയം: വിശദീകരിക്കാനുള്ള രാഷ്ട്രീയ ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്ന് തോമസ് ഐസക്ക്

1995ലെ ഇരട്ടക്കൊലപാതകം: ആർജെഡി നേതാവ് പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം

1995ലെ ഇരട്ടക്കൊലപാതകം: ആർജെഡി നേതാവ് പ്രഭുനാഥ് സിങ്ങിന് ജീവപര്യന്തം

അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താൻ പൗരൻ അറസ്റ്റിൽ

അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന പാകിസ്താൻ പൗരൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021