• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അബ്ദുൽ ജലീൽ എന്ന പേരിൽ കത്തയച്ചു, അത് ഔദ്യോഗിക നാമമാണ്: കെ.ടി.ജലീൽ

by Web Desk 04 - News Kerala 24
July 21, 2022 : 6:15 pm
in Kerala, News
Reading Time: 1 min read
0
A A
0
അബ്ദുൽ ജലീൽ എന്ന പേരിൽ കത്തയച്ചു, അത് ഔദ്യോഗിക നാമമാണ്: കെ.ടി.ജലീൽ

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളിൽ പ്രതികരണവുമായി മുൻമന്ത്രി കെ.ടി.ജലീല്‍. സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ലെന്ന് ജലീല്‍ പറഞ്ഞു. ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. കള്ളക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഇതോടെ അപ്രസക്തമായെന്നും ജലീൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് സത്യവാങ്‌മൂലത്തിലെ ആരോപണങ്ങളോട് ജലീൽ പ്രതികരിച്ചത്

‘‘യുഎഇ ഭരണാധികാരിക്ക് ഒന്നിനു വേണ്ടിയും കത്തയച്ചിട്ടില്ല. യുഎഇ കോൺസൽ ജനറലുമായി ബിസിനസിനും ശ്രമിച്ചിട്ടില്ല. ഗൾഫിലോ നാട്ടിലോ ബിസിനസോ ബിസിനസ് പങ്കാളിത്തമോ ഇല്ല. ജീവിതത്തിൽ ഒരു ചെറിയ കാലത്തൊഴികെ ബിസിനസ് ഇടപാട് നടത്തിയിട്ടില്ല. യൂത്ത് ലീഗ് ഭാരവാഹി ആയിരിക്കെ ഒരു ട്രാവൽ ഏജന്‍സി നടത്തിയിരുന്നു’’ – ജലീൽ പറഞ്ഞു.

‘‘നികുതി അടയ്ക്കാത്ത ഒരു രൂപപോലും എന്റെ കൈവശമില്ല. ബാങ്ക് അക്കൗണ്ട് പരിശോധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഇതു പണ്ടേ ബോധ്യപ്പെട്ടതാണ്. എല്ലാവരും സ്വപ്നയെപ്പോലെ തനിക്ക് എന്തുകിട്ടും എന്നു ചിന്തിക്കുന്നവരല്ല. അവിഹിത സമ്പാദ്യമോ ബിസിനസ് വിഹിതമോ ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെയാവില്ല ജീവിക്കുക’’ – ജലീൽ പറഞ്ഞു.

അതേസമയം, മാധ്യമം പത്രത്തിനെതിരെ കോൺസൽ ജനറലിന് കത്തുകൊടുത്തിട്ടുണ്ടെന്ന് ജലീല്‍ സ്ഥിരീകരിച്ചു. ‘‘മാധ്യമം പത്രത്തിന്റെ കോവിഡ് റിപ്പോർട്ടിങ്ങിലെ പ്രശ്നങ്ങളാണ് കത്തിലൂടെ കോൺസൽ ജനറലിനെ അറിയിച്ചത്. ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടാണ് കത്തയച്ചത്. പഴ്സനൽ ഐഡിയിൽനിന്ന് ഇ–മെയിലാണ് അയച്ചത്. അബ്ദുൽ ജലീൽ എന്ന പേരിലാണ് അയച്ചത്. അത് എന്റെ ഒദ്യോഗിക നാമമാണ്. ഇതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടോ? ഒരു യുഡിഎഫ് എംപിയും ഇതുപോലെ കത്തയച്ചിട്ടുണ്ട്’’ – ജലീൽ വിശദീകരിച്ചു.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീലിനെതിരായ ആരോപണങ്ങൾ ഉൾപ്പെടുന്ന സ്വപ്ന സുരേഷിന്റെ സത്യവാങ്‌മൂലം ഇന്നു പുറത്തായിരുന്നു. യുഎഇ ഭരണാധികാരിയുടെ ‘ഗുഡ്’ ബുക്കിൽ പേരു വരാൻ കെ.ടി.ജലീൽ ശ്രമിച്ചെന്നും പ്രത്യേക പരിഗണന ലഭിച്ചാൽ കൂടുതൽ ബിസിനസ് നടത്താൻ കഴിയുമെന്ന് ജലീൽ പറഞ്ഞുവെന്നും സ്വപ്നയുടെ സത്യവാങ്‌മൂലത്തിലുണ്ട്.

ജലീൽ യുഎഇ കോൺസുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രഹസ്യ ചർച്ചകൾ നടത്തി. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീൽ കോൺസൽ ജനറലിന് ഉറപ്പു നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ജലീലുമായി ചേർന്ന് ബിസിനസ് തുടങ്ങുമെന്ന് കോൺസൽ ജനറൽ പറഞ്ഞതായും മാധ്യമം പത്രത്തെ യുഎഇയിൽ നിരോധിക്കാൻ ജലീൽ കോൺസുലേറ്റ് ജനറൽ വഴി ശ്രമിച്ചതായും സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ജലീൽ രംഗത്തെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹമോചനത്തെക്കുറിച്ച് ടിക്ടോക്കിൽ വിവരിച്ചു ; പാക്ക് വംശജയായ ഫൊട്ടോഗ്രാഫറെ വെടിവച്ചു കൊന്നു

Next Post

ഇഡിയോട് എങ്ങനെ ഇടപെടണമെന്ന് സോണിയയ്ക്ക് ഉപദേശം നൽകി: റോബർട് വാധ്‌ര

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇഡിയോട് എങ്ങനെ ഇടപെടണമെന്ന് സോണിയയ്ക്ക് ഉപദേശം നൽകി: റോബർട് വാധ്‌ര

ഇഡിയോട് എങ്ങനെ ഇടപെടണമെന്ന് സോണിയയ്ക്ക് ഉപദേശം നൽകി: റോബർട് വാധ്‌ര

സൗദി അറേബ്യയിൽ ഇന്നും കൊവിഡ് മൂലമുള്ള മരണമില്ല

യുഎഇയില്‍ 1,388 പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് ഒരു മരണം കൂടി

തൊണ്ടി മുതൽ കേസ്:  ‘മന്ത്രി ആന്റണി രാജു രാജിവെക്കണം’, യുവമോർച്ച പ്രവർത്തകരുടെ മാര്‍ച്ച്

തൊണ്ടി മുതൽ കേസ്: 'മന്ത്രി ആന്റണി രാജു രാജിവെക്കണം', യുവമോർച്ച പ്രവർത്തകരുടെ മാര്‍ച്ച്

ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

നൂപുർ ശർമയെ പിന്തുണച്ച ബജ്റം​ഗ്ദൾ പ്രവർത്തകന് നേരെ ആക്രമണം

നൂപുർ ശർമയെ പിന്തുണച്ച ബജ്റം​ഗ്ദൾ പ്രവർത്തകന് നേരെ ആക്രമണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021