• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയുടെ ആത്മഹത്യ ; അധികൃതര്‍ക്ക് ഗുരുതര വീഴ്ച

by Web Desk 06 - News Kerala 24
May 20, 2022 : 9:00 am
in Kerala, News
Reading Time: 1 min read
0
A A
0
കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ വ്യാഴാഴ്ച അന്തേവാസി ആത്മഹത്യ (Suicide) ചെയ്തതിലൂടെ വെളിവാകുന്നത് അധികൃതരുടെ ഗുരുതര വീഴ്ച. ആവശ്യത്തിന് സുരക്ഷ ജീവനക്കാരെയുൾപ്പെടെ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പോലും കുതിരവട്ടത്ത് നടപ്പായില്ല. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ മാസങ്ങൾക്ക് മുമ്പ് ഒരു അന്തേവാസിയുടെ കുത്തേറ്റ് മറ്റൊരു അന്തേവാസി മരിച്ചതിനെ തുടർന്ന് , ആശുപത്രിയിൽ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി അടിസ്ഥാന സൌകര്യങ്ങള്‍ അടക്കം ഒരുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ആശുപത്രിയിലെ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ടും നൽകിയിരുന്നു. ഇതിനിടെ, ആശുപത്രിയുടെ സമഗ്ര വികസനത്തിന് 400 കോടിരൂപയുടെ മാസ്റ്റർപ്ലാൻ തയ്യാറായി.

എന്നാൽ മാസങ്ങൾക്കിപ്പുറവും ആശുപത്രിയിൽ ഒരു സുരക്ഷാക്രമീകരണവും ഇല്ലെന്നാണ് ഏറ്റവുമൊടുവിൽ മഞ്ചേരി സ്വദേശി ആത്മഹത്യചെയ്ത സംഭവം അടിവരയിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലെത്തിച്ച നാൽപ്പത്തിരണ്ടുകാരനാണ് കർട്ടൻ തുണിയുപയോഗിച്ച് കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരുടെതുൾപ്പെടെ നോട്ടപ്പിഴവുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അതായത് സെല്ലുകളുടെ മേൽനോട്ടത്തിന് ആളില്ലെന്ന് ചുരുക്കം. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ 432 അന്തേവാസികളുണ്ട്. ഇവർക്കായി 24 സെക്യൂരിറ്റി ജീവനക്കാരെങ്കിലും വേണമെന്നിരിക്കെ, നാലുപേർ മാത്രമാണുളളത്. എട്ട് പാചകത്തൊഴിലാളികൾക്ക് പകരമുളളത് രണ്ടുപേർ. സാർജന്റ് , തെറാപ്പിസ്റ്റ് തുടങ്ങിയ സ്ഥിരം തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരം അഭിമുഖം നടത്തി പട്ടിക തയ്യാറാക്കിയതോടെ തീർന്നു. നിയമനക്കാര്യത്തിൽ ഇനിയും സർക്കാർ തീരുമാനമായില്ല. പലപ്പോഴും ശുചീകരണത്തൊഴിലാളികളാണ് സെക്യൂരിറ്റി ജീവനക്കാരുടെ ചുമതലകൂടി വഹിക്കുന്നത്.  എൻഎച്ച്എം ഫണ്ട് ലഭ്യമല്ലാത്തതും കരാറടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്നവർക്ക് ശമ്പളം നൽകാൻ ആശുപത്രി വികസന സമിതിക്ക് പണമില്ലാത്തതുമാണ് തടസ്സമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരിക്കുമ്പോൾ നടപടികളുടനെന്ന പതിവ് മറുപടിയാണ് ആരോഗ്യവകുപ്പിന്‍റെത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്നും മനുഷ്യ അസ്ഥികൂടം കണ്ടെത്തി

Next Post

കേരളത്തിൽ ജോലിക്ക് പോകുന്ന സ്ത്രീകള്‍ 29 ശതമാനം മാത്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിൽ ജോലിക്ക് പോകുന്ന സ്ത്രീകള്‍ 29 ശതമാനം മാത്രം

കേരളത്തിൽ ജോലിക്ക് പോകുന്ന സ്ത്രീകള്‍ 29 ശതമാനം മാത്രം

ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസുമായി സി.ബി.ഐ ; 15 ഇടത്ത് റെയ്ഡ്

ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസുമായി സി.ബി.ഐ ; 15 ഇടത്ത് റെയ്ഡ്

നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു

നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു

പാലക്കാട് ഷോക്കേറ്റ് രണ്ട് പോലീസുകാരുടെ മരണത്തിൽ ഇന്ന് അറസ്റ്റ് ; തെളിവെടുപ്പ് നടത്തും

പാലക്കാട് ഷോക്കേറ്റ് രണ്ട് പോലീസുകാരുടെ മരണത്തിൽ ഇന്ന് അറസ്റ്റ് ; തെളിവെടുപ്പ് നടത്തും

സൂര്യകുമാര്‍ യാദവിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

സിൽവർ ലൈൻ ഭാവി കേരളത്തിലേക്കുള്ള ഈടുവെയ്പ്പ് ; സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021